Trending

വൃക്ക രോഗിയായ വിദ്യാർഥിനി ചികിത്സ സഹായം തേടുന്നു.

മടവൂർ :വൃക്കരോഗിയായ വിദ്യാർഥിനി ചികിത്സക്കായി സ ഹായം തേടുന്നു. പുല്ലാളൂർ എ ടവലത്തുകാവ് പി.കെ. സവാദിൻറ മകൾ ആഷിഫയാണ് (19) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രി യക്കായി സഹായം തേടുന്നത്. 


ബി.എം.എൽ.ടി വിദ്യാർഥിയായി ആഷിഫയുടെ ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനാൽ മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചത്. വൃക്ക നൽകാൻ ഉമ്മ ജെസില തയാറാണെങ്കിലും ശസ്ത്ര ക്രിയക്കുള്ള തുക കണ്ടെത്താൻ ഇവരുടെ കുടുംബം പ്രയാസപ്പെടുകയാണ്. 

സാമ്പത്തിക ശേഷി ഇല്ലാത്ത ഇവരെ സഹാ
യിക്കാൻ മടവൂർ ഗ്രാമ പഞ്ചായത്ത് ( പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ ചെയർമാനും വൈസ് | പ്രസിഡൻറ് - കെ. ടി. ഹസീന ജനറൽ കൺവീനറുമായി ചികിത്സി സഹായ കമ്മിറ്റി രൂപവത്കരിച്ചു. 


ഇന്ത്യൻ ഓവർസീസ് മടവുർ ബ്രാഞ്ചിൽ 334101000007389 (IFSC Code:IOBA 0003341 അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

ഫോൺ: 9048066720, 9947287782.
Previous Post Next Post
3/TECH/col-right