കോഴിക്കോട്: ട്രാഫിക്ക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കോഴിക്കോട്
കടപ്പുറത്ത് നിന്നാരംഭിച്ച് പാലക്കാട്ട് അവസാനിക്കുന്ന ബൈക്ക് റാലിയുമായി
കാലിക്കറ്റ് റൈഡേഴ്സ് ഫാമിലി. കോഴിക്കോട് സിറ്റി ട്രാഫിക്ക് എസ് ഐ സുരേഷ്
ബാബു റാലി ഫളാഗ് ഓഫ് ചെയ്തു.
കേരളത്തിലെ അപകടമരണ നിരക്കിന്റെ കണക്കെടുത്താല്‍ കൂടുതല്‍ യുവാക്കളെയാണ് കാണാന്‍ സാധിക്കുക. ഒരു രാജ്യത്തിന്റെ വളര്‍ച്ചയില്‍ യുവാക്കള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും, ആയതിനാല്‍ യുവാക്കളുടെ മരണ നിരക്ക് വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക്ക് ബോധവല്‍ക്കരണത്തിനായി ഇത്തരത്തില്‍ റാലി നടത്തുന്ന കാലിക്കറ്റ് റൈഡേഴ്സ് ഫാമിലി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും, പെണ്‍കുട്ടികളും ഇതിന്റെ ഭാഗമാകുന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
60 ഓളം റൈഡര്‍മാര്‍ റാലിയില്‍ പങ്കെടുത്തു. ഫായിസ്, അക്ഷയ്, ശംസീര്‍, ഐശ്വര്യ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:
KERALA