Trending

വിഷൻ പള്ളിത്താഴം വിജയോൽസവം

മടവൂർ:  വിദ്യാർത്ഥികളെ മത്സര പരീക്ഷ കൾക്ക് കഴിവുള്ളവരാക്കി മാറ്റുന്നതിന് വേണ്ടി  വിഷൻ പള്ളിത്താഴം  ആരംഭിച്ച വിജയോൽസവം മടവൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ടി ഹസീന ടീച്ചർ ഉദ്ഘാടനം ചെയ്തു.


വിഷൻ ജനറൽ കൺവീനർ എ.പി. യൂസഫ് അലി അധ്യക്ഷത വഹിച്ചു. ക്വിസ് മൽസര വിജയികൾക്ക്  ഹസീന ടീച്ചർ അവാർഡുകൾ സമ്മാനിച്ചു.

വിജയോൽസവസമ്മാനം മടവൂർ സർവ്വീസ്  സഹകരണ ബാങ്ക്   ഡയറക്ടർ  മുനീർ പുതുക്കുടി വിതരണം ചെയ്തു.


ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിസിറിയാസ് ഖാൻ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബുഷ്റ പൂളോട്ടുമ്മൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

 ഈസി ഇംഗ്ലിഷ് എന്ന വിഷയത്തിൽ സൂരജ് സാർ ക്ലാസ് എടുത്തു.പി.സി സഹീർ മാസ്റ്റർ സ്വാഗതവും ഫാറൂഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right