സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ഒ.പി സമയം ദീർഘിപ്പിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 16 December 2018

സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ഒ.പി സമയം ദീർഘിപ്പിച്ചു

കോഴിക്കോട്:ജില്ലയിലെ ആറ് സാമൂഹികാരോഗ്യ കേന്ദ്രങ്ങളുൾപ്പെടെ സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ ഒ.പി സമയം ദീർഘിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങി.

രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെയാക്കിയാണ് സമയം ദീർഘിപ്പിച്ചത്. നാലോ അതിലധികമോ ഡോക്ടർമാർ ജോലി ചെയ്യുന്ന സാമൂഹികരാരോഗ്യകേന്ദ്രങ്ങളിലെ ഒ.പി സമയമാണ് ദീർഘിപ്പിച്ചത്.


 ജില്ലയിലെ നരിക്കുനി, മുക്കം, തലക്കുളത്തൂർ, ഓർക്കാട്ടേരി, വളയം, മേലാടി സാമൂഹികാരോഗ്യ കേന്ദ്രങ്ങളാൺ ഉത്തരവിൽ പ്രതിപാദിച്ചിട്ടുള്ളത്. 

ഏറെ നാളായി ഈ പ്രദേശങ്ങളിലെ ജനങ്ങൾ ആവശ്യപ്പെട്ടു  കൊണ്ടിരുന്ന കാര്യമാണ് ഇപ്പോൾ പ്രാവർത്തികമായത്. 

No comments:

Post a Comment

Post Bottom Ad

Nature