Trending

2019: എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച്‌ 13ന് തുടങ്ങും

2019 എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച്‌ 13ന് തുടങ്ങും.സാധാരണഗതിയില്‍ 19 ദിവസംകൊണ്ട് നടത്താറുള്ള പരീക്ഷ ഇത്തവണ 14 ദിവസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാകും.


ഗണിതം മധുരമാകണമെന്നാണ് ആഗ്രഹമെങ്കിലും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ കഠിനമാവാനാണ് സാധ്യത. കാരണം ഇത്തവണ കണക്ക് പരീക്ഷ പഠിക്കാന്‍ ഇടവേളകള്‍ ലഭിക്കില്ല. സോഷ്യല്‍ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെയാണ് കണക്ക്പരീക്ഷ.

സാധാരണ പ്രധാനവിഷയങ്ങള്‍ക്ക് പരീക്ഷയ്ക്കിടയില്‍ പഠിക്കാന്‍ഇടവേള നല്‍കിയാണ് ടൈംടേബിള്‍ തയ്യാറാക്കാറുള്ളത്. എന്നാല്‍ ഇത്തവണ കണക്കു പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയമില്ലാത്തത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നു.


മുന്‍ വര്‍ഷങ്ങളിലെല്ലാം പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ രണ്ടും മൂന്നും ദിവസത്തെ ഇടവേളകള്‍ നല്‍കിയിരുന്നു.ഇപ്രാവശ്യം അവധി ലഭിക്കാത്തതാണ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടാക്കുന്നത്.

എന്നാല്‍പരീക്ഷാസമയത്തില്‍ വിദ്യാഭ്യാസവകുപ്പ് മാറ്റം വരുത്തിയിട്ടില്ല. ഇത്തവണയും ഉച്ചയ്ക്ക് കൊടുംചൂടില്‍ പരീക്ഷ എഴുതേണ്ടി വരും. 


പരീക്ഷാസമയക്രമത്തിലെമാറ്റം അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്‌കൂളുകളില്‍ ചോദ്യപ്പേപ്പര്‍ സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കൊണ്ടാണ് പരീക്ഷ ഉച്ചയ്ക്കു തന്നെ നടത്തുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.


Previous Post Next Post
3/TECH/col-right