തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ ഡിസം:28 തുറന്നുകൊടുക്കും. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 10 December 2018

തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ ഡിസം:28 തുറന്നുകൊടുക്കും.

കോഴിക്കോട്: തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി തുറന്നു കൊടുക്കും. വെങ്ങളം-രാമനാട്ടുകര ബൈപാസിലെ രണ്ട് മേ ൽപ്പാലങ്ങൾ യാഥാർഥ്യമായ തോടെ ഗതാഗത ക്കുരുക്കിന് ആശ്വാസമാകും. രാവിലെ പത്തിന് തൊണ്ടയാട് പാലവും വൈകിട്ട് നാലിന് രാമനാട്ടുകര പാലവും തുറക്കും. രണ്ടി ടത്തും നിർമാണം പൂർത്തിയായി. സർവീസ്
റോഡുകളിൽ ലൈറ്റുകൾ സ്ഥാപിക്കാനുണ്ട്. മോടിപിടിപ്പിക്കൽ ഉടൻ പൂർത്തിയാക്കും. പാലത്തിന്റെ തൂണുകൾക്കിടയിൽ പാർക്കിങ് സൗകര്യവും ഒരുക്കും . 


2017 നവംബറിലാണ് ഇരുപാലങ്ങളുടെയും നിർമാണം തുടങ്ങിയത്. ദേശീയപാത പൊതു മരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു ചുമതല. പ്രളയക്കെടു തി ഇല്ലായിരുന്നെങ്കിൽ പാലം നേരത്തെ തുറക്കുമായിരുന്നു.

തൊണ്ടയാട് മേൽപ്പാലത്തിന് 474 മീറ്റർ നീളവും 12 മീറ്റർ വീ തിയുമുണ്ട്. രണ്ട് പാലങ്ങൾക്കു മായി 143 കോടി രൂപയാണ് ചെലവ്. 18 സ്പാനു കളാണുള്ളത്.No comments:

Post a Comment

Post Bottom Ad

Nature