Trending

ഡിസം:18 മുതൽ ഡ്രൈവിങ് ടെസ്റ്റുകൾ 'സാരഥി' വഴി

രാജ്യത്താകെ ഏകീകൃത ഡ്രൈവിങ് ടെസ്റ്റ് നടപ്പാക്കുന്നതിന് മുന്നോടിയായി ഏർ പ്പെടുത്തുന്ന 'സാരഥി' സോഫ്റ്റ് വെയർ സംസ്ഥാനത്ത് ഡിസംബർ 18 മുതൽ സമ്പൂർണമായി നടപ്പാക്കും. നേരത്തേ ആലപ്പുഴ ജില്ലയിൽ നട പ്പാക്കിയ പദ്ധതി മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച മുതലാണ് നടപ്പിൽ വരിക.




ജില്ലകൾക്കനുവദിച്ച സമയപരിധി ഡിസംബർ 18 വരെയാണ്. ഈ സംവിധാനം വരുന്നതോടെ മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച മുതൽ പഴയ  സോ ഫ്റ്റ് റ്വെയറിൽ ലേണിങ്ങിന് അപേക്ഷിക്കാനാ കില്ല. ഇതുവരെ അപേക്ഷിച്ച് ലേണിങ് എഴുതാ ത്തവർക്ക് നിശ്ചിതസമയം വരെ പഴയ സംവിധാ നത്തിൽ തുടരാം.


പുതിയ സംവിധാനം വരുന്ന തോടെ ഓട്ടോ റിക്ഷക്കുള്ള ലൈസൻസ് ടെസ്റ്റ് ഇല്ലാ താവും പുതിയ സംവിദാനത്തിൽ ലേണിങ് പരീക്ഷയുടെ കാലാവധി തീർന്നാൽ പിന്നീട് പരീക്ഷ എഴുതാതെ പുതുക്കി ലഭിക്കും. മാത്രമല്ല, അപേക്ഷ ഫോമുകളില്ലാതെ കടലാസ് രഹിത രീതിയാണെന്ന പ്രത്യേകതയുമുണ്ട്.

രേഖകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളും അപേക്ഷകൻ ഓൺലൈനായി അപ് ലോഡ് ചെയ്താൽ ലേണി ങ് തീയതി തെരഞ്ഞെടുത്ത് ഫീസ് ഓൺലൈനായി അടക്കണം. അപേക്ഷകൾ ഏതെങ്കിലും കാര ണത്താൽ നിരസിച്ചാൽ അക്കാര്യം അപേക്ഷക ന്റെ മൊബൈലിലേക്ക് മെസേജായി വരും.

നിലവിലെ ടെസ്റ്റ് രീതിയിൽനിന്ന് വ്യത്യസ്ത മായി പ്രയാസമേറിയ ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്  സംവിധാനം പരിചയപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് മാതൃക പുറത്തിറക്കിയിട്ടുണ്ട്.


Previous Post Next Post
3/TECH/col-right