ELETTIL ONLINE NEWS NIGHT 10-12-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 10 December 2018

ELETTIL ONLINE NEWS NIGHT 10-12-2018

ELETTIL ONLINE NEWS NIGHT 
2018 ഡിസംബർ 10
1194 വൃശ്ച്ഛികം 24
1440 റബീഉൽ ആഖിർ 02
തിങ്കൾ

 
              
   🅾 ഓർത്തഡോക്സ്‌ - യാക്കോബായ തർക്കം നില നിൽക്കുന്ന പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; വിശ്വാസികളുടെ ആത്മഹത്യാ ഭീഷണി. വിശ്വാസികളിൽ ചിലർ പള്ളിക്ക്‌ മുകളിൽ കയറിയും ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ചും ആത്മഹത്യ ഭീഷണി മുഴക്കി.പള്ളിയിൽ വലിയ പോലീസ്‌ സന്നാഹം ആണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌


🅾 പിറവം വലിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും പള്ളിക്ക് മുകളില്‍ കയറി താഴേക്കു ചാടുമെന്നും പറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കി സ്ത്രീകള്‍ അടക്കമുള്ള യാക്കോബായ സഭാ വിശ്വാസികള്‍; പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ഓര്‍ത്തഡോക്സുകാര്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയില്‍ യാക്കോബായക്കാര്‍ തടിച്ചുകൂടി; എതിര്‍പ്പ് ശക്തമായതോടെ പിന്മാറി പൊലീസ്; ശബരിമലയ്ക്ക് ശേഷം സര്‍ക്കാറിന് തലവേദനയായി സഭാ തര്‍ക്കവും


🅾 പള്ളിയുടെ മുകളില്‍ കയറിയ വിശ്വാസി സ്ത്രീകള്‍ ചാടാന്‍ തുനിഞ്ഞപ്പോള്‍ താഴെ നിന്ന് വല വിരിച്ച്‌ പൊലീസ്; അരുതേ.. എന്ന് അപേക്ഷിച്ച്‌ ഉദ്യോഗസ്ഥരും; ഇതിനിടയിലും പള്ളിയിലെ മണി തുടര്‍ച്ചയായി മുഴക്കിയും മറ്റു ചിലര്‍; പൊലീസിന് നിയന്ത്രണം പോയപ്പോള്‍ സംയമനം പാലിക്കാന്‍ 'തില്ലങ്കേരി' മാര്‍ഗ്ഗത്തില്‍ മൈക്കേന്തി പുരോഹിതനും: പിറവം വലിയ പള്ളിയില്‍ ഇന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഇങ്ങനെ


🅾 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാന്‍ പാടുള്ളൂ എന്ന വിധിയോടെ യാക്കോബായക്കാരുടെ കൈവശമിരുന്ന പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സുകാരില്‍ വന്നുചേരും; 95ലെ സൂപ്രീംകോടതി വിധിയായിരുന്നെങ്കില്‍ എണ്ണത്തില്‍ കുറവെങ്കിലും പള്ളികള്‍ യാക്കോബായക്കാരുടെ പക്കല്‍ വരുമായിരുന്നു: അന്തിമ വിധിയില്‍ പ്രഹരമേറ്റത് യാക്കോബായക്കാര്‍ക്ക്


🅾 ദിവസേന ചാത്തന്‍സേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴര്‍; ആഡംബര കാറുകളില്‍ പാറി നടക്കും; ഇരകളെ ചതിക്കാന്‍ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാന്‍ മിമിക്രിക്കാര്‍; ഭര്‍ത്താവായി വേഷമിടുന്നത് മാസ ശമ്പളം   പറ്റുന്ന ജീവനക്കാരന്‍; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളില്‍ ചതിച്ചും വഞ്ചിച്ചും വന്‍കിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ  സിനി എന്ന പള്ളുരുത്തി സ്വദേശി തണ്ടാശേരി ഷീജ (40) വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂര്‍ മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് 6 ലക്ഷം രൂപ പറ്റിക്കാൻ ശ്രമിച്ചപ്പോൾ


🅾 തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ്‌ സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിൽ മനം നൊന്ത്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ വാൻ ഡ്രൈവർക്കെതിരെ കുറ്റം ചുമത്താൻ തിരുവനന്തപുരം പോക്സൊ കോടതി ഉത്തരവിട്ടു. എട്ടാംക്ലാസുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചത് നാല് മാസം; പെണ്‍കുട്ടിയുടെ വീട്ടിലും കാര്‍ ഷെഡിലും കാമാസക്തി തീര്‍ത്ത് വാന്‍ ഡ്രൈവര്‍; ഹിന്ദിയിലെ ഡയറിക്കുറിപ്പ് കച്ചിതുരുമ്ബായപ്പോള്‍ പതിമൂന്നുകാരിയുടെ ആത്മഹത്യയിലെ വില്ലന്‍ കുടുങ്ങി; കേസില്‍ നിന്ന് തലയൂരാന്‍ വിടുതല്‍ ഹര്‍ജിയുമായെത്തിയ പ്രതിയെ കുടുക്കി കോടതി ഉത്തരവ്; ഹോളി എഞ്ചല്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ തൂങ്ങിമരണത്തില്‍ ഇനി വിചാരണ;പിഞ്ചു ബാല്യങ്ങളെ കശക്കിയെറിയുന്ന നരാധമന്മാര്‍ക്കെതിരെ മുന്നറിയിപ്പുമായി കോടതി വിധി


🅾 28കാരിയുടെ മാലപൊട്ടിക്കാന്‍ ഓട്ടോ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ രക്ഷകരായെത്തിയത് ശബരിമല തീര്‍ത്ഥാടകര്‍; സംഭവം കോഴിക്കോട് രാമനാട്ടുകരയില്‍; പിടിവലിക്കിടെ യുവതി തെറിച്ച്‌ വീണത് ഭക്തര്‍ വന്ന വാഹനത്തിന് മുന്നിലേക്ക്; ശ്രമം വിഫലമായതോടെ ബാഗും മൊബൈലും തട്ടിയെടുത്തോടി ഓട്ടോ ഡ്രൈവര്‍


🅾 കണ്ണൂരിലെ റണ്‍വേയില്‍ കയറിയ കുറുക്കന്മാര്‍ യൂസഫലിയെ 'കറക്കിയത്'എട്ടു മിനിട്ട് ! വിമാനത്താവളത്തില്‍ കയറിക്കൂടിയ ആറ് കുറുക്കന്മാരെ പുറത്ത് ചാടിക്കാന്‍ പണി പതിനെട്ടും പയറ്റി അധികൃതര്‍; 'അതിഥികള്‍' അകത്ത് കയറിയത് റണ്‍വേയില്‍ നിന്നും വെള്ളം പുറത്തേക്കോഴുക്കാന്‍ സ്ഥാപിച്ച പൈപ്പിലൂടെ ! കുറുക്കന് പിന്നാലെ ആദ്യ ദിനം തന്നെ 'പോക്കറ്റടി കേസും'


🅾 നിരവധി രക്ഷിതാക്കള്‍ സംഘടിച്ചു വന്ന് 'കിത്താബ്' പിന്‍വലിച്ചില്ലെങ്കില്‍ ടിസി ആവശ്യപ്പെട്ടു; ഒറ്റയടിക്ക് അഞ്ഞൂറോളം കുട്ടികളെ കുറയ്ക്കുമെന്ന് ആയപ്പോള്‍ നവോത്ഥാനം വിട്ട് സിപിഎം ട്രസ്റ്റ് പ്രായോഗിക വാദികളായി; 'സ്വര്‍ഗ്ഗത്തില്‍ ഹൂറന്മാരുണ്ടോ?' എന്ന് ചോദിച്ച്‌ വിവാദമായ നാടകത്തിന് അനുമതി നിഷേധിച്ചത് സ്‌കൂള്‍ അധികൃതര്‍ക്കു നേരെ വന്ന കടുത്ത സമ്മര്‍ദം; ഇതേ സമ്മര്‍ദം സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് നേരെയുമെന്ന് റഫീഖ് മംഗലശ്ശേരി: വീണ്ടും ആളിക്കത്തി കിത്താബ് വിവാദം


🅾 വിദേശ നിര്‍മ്മിത വിദേശ മദ്യം ബീവറേജസ് വഴി വില്‍ക്കാനുള്ള അനുമതിയില്‍ വന്‍ അഴിമതി; ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ധൃതിപിടിച്ചുള്ള തീരുമാനത്തില്‍ അന്വേഷണം വേണം; ബാറുകള്‍ക്ക് അനുമതി നല്‍കിയതിലും നടന്നത് വലിയ ക്രമക്കേട്; പ്രളയത്തിന്റെ മറപിടിച്ചുള്ള നീക്കമെന്നും വിമര്‍ശനം; 'ബ്രൂവറി ചലഞ്ചില്‍' പിണറായിയെ മുട്ടുകുത്തിച്ച പ്രതിപക്ഷം എക്‌സൈസ് വകുപ്പിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി രംഗത്ത്; ഇത്തവണ രംഗത്തുവന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


🅾 വര്‍ക്കല കഹാറിന്റെ മുന്‍ ഡ്രൈവര്‍ സാജിദിന്റെ ദുരൂഹമരണത്തില്‍ ഐജി തല അന്വേഷണത്തിനു സാധ്യത; ബന്ധുക്കള്‍ ഡിജിപിയെ കണ്ടതോടെ പൊരുത്തക്കേടുകള്‍ ദൃശ്യമായാല്‍ ഉന്നതതലഅന്വേഷണമെന്ന് മറുപടി; ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നിലും മൊഴി നല്‍കി ബന്ധുക്കള്‍; കേസില്‍ അന്വേഷണം ചൂടുപിടിക്കുന്നു


🅾 കോഴിക്കോട്‌ ചെമ്പോട്‌ പൂഴിത്തോട്‌ ഇടമന്നയിൽ ജോണിന്റെ ഭാര്യ ലൈസാമ്മയുടെ (50) ഹൃദയം ഉൾപെടെ 5 അവയവങ്ങൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും 5 പേരിൽ ഇനി തുടിക്കും ഇക്കഴിഞ്ഞ ആറിന്‌ ബസിൽ സഞ്ചരിക്കുമ്പോൾ തെറിച്ച്‌ വീണ്‌ ലൈസാമ്മയുടെ തലക്ക്‌ പരിക്കേറ്റിരുന്നു.ആ അമ്മ ഹൃദയം ഇനി തമിഴ്‌നാട്ടില്‍ തുടിക്കും! പിറന്ന മണ്ണില്‍ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞില്ലെങ്കിലും തന്റെ ഹൃദയ തുടിപ്പിനാല്‍ ജീവിതം സമ്മാനിച്ച്‌ ലൈസാമ്മ യാത്രയായി; അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിനിയുടെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തത് കേരളത്തിലേയും തമിഴ്‌നാട്ടിലേയും രോഗികള്‍ക്ക് ; സംസ്ഥാനം കടന്നുള്ള അവയവദാനത്തിന്റെ സങ്കീര്‍ണതകള്‍ മറികടന്നത് ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍ മൂലം.


🅾 മീങ്കര ഡാമില്‍ ആണ്‍ സുഹൃത്തിനൊപ്പം എത്തിയ പെണ്‍കുട്ടിയെ സുരക്ഷാ ജീവനക്കാരനെന്ന് പറഞ്ഞ് വിരട്ടി; മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷം സുഹൃത്തിനോട് ബൈക്കില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു; ശേഷം പെണ്‍കുട്ടിയെ ബസില്‍ കയറ്റിവിട്ടു; തെറ്റിദ്ധരിപ്പിച്ച്‌ ബസില്‍ നിന്നും ഇറക്കിയ ശേഷം കുന്നിന്റെ താഴ്‌വാരത്തില്‍ കൊണ്ടു പീഡിപ്പിച്ചു സ്വര്‍ണമാലയും കവര്‍ന്നു; അറസ്റ്റിലായ ശരവണകുമാര്‍ നിരവധി കേസുകളിലെ പ്രതി


🅾 കവിതാ വിവാദത്തെക്കാള്‍ ജൂറി തര്‍ക്കം മനസിനെ മുറിപ്പെടുത്തി; തടസങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തെ അറിയിക്കാമായിരുന്നു; അതവര്‍ ചെയ്തില്ല; എന്നെ പൊതു മണ്ഡലത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ നീരാശപ്പെടേണ്ടി വരും; ആള്‍ക്കൂട്ട വിചാരണയും ഖാപ്പ് പഞ്ചായത്തും എതിര്‍ക്കുന്ന എനിക്ക് നേരെ ആക്രമണം വന്നാല്‍ ചെറുത്തുനില്‍പ്പ് എന്റെ ഭാഗത്തു നിന്നു തന്നെ വരും; ദീപ നിശാന്ത്


🅾 നിപ്പ പടര്‍ന്നപ്പോള്‍ കഷ്ടകാലം തുടങ്ങി; പ്രളയമെത്തിയതോടെ അത് മൂര്‍ദ്ധന്യത്തിലുമായി; യുവജനോത്സവ കാലത്തും ആളനക്കമില്ല; വീട്ടിലേക്ക് മടക്കം കാലിപോക്കറ്റുമായി; കടവില്‍ ബോട്ടും കൊണ്ട് കിടക്കുന്നത് മാത്രം മിച്ചം; ആലപ്പുഴയിലെ ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥ മാത്രം


🅾 12 വര്‍ഷത്തെ കോഴിക്കോടിന്റെ കുത്തക തകര്‍ത്ത് സംസ്ഥാന സ്‌കൂള്‍ കലാകിരീടം പാലക്കാടിന്; 930 പോയിന്റുമായി പാലക്കാട് വിജയികളായപ്പോള്‍ 927 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനത്ത്; ജേതാക്കളെ പ്രഖ്യാപിച്ചത് ഇന്ന് പുലര്‍ച്ചെയോട്; അടുത്ത വര്‍ഷത്തെ കലാമേളക്ക് കാസര്‍കോട് വേദിയാകും


🅾 'കലാകിരീടം ചൂടിയ പാലക്കാടിന്റെ പ്രതിഭകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍' ; 12 വര്‍ഷത്തിന് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് നേടിയ വിജയത്തെ പ്രശംസിച്ച്‌ യുവ എംഎല്‍എമാരുടെ ഫേസ്‌ബുക്ക് ലൈവ്; നിയമസഭാ സമ്മേളനത്തിനിടയ്ക്ക് ആശംസയുമായെത്തിയത് ഷാഫി  പറമ്പിലും വി.ടി ബല്‍റാമും


🅾 പണ്ട് രാജാക്കന്മാര്‍ നായാട്ടിന്‌  പോകുമ്പോൾ സര്‍വ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്; ഇപ്പോള്‍ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാന്മാരുടെ ഈ ധൂര്‍ത്ത്; വിപ്ലവാഭിവാദ്യങ്ങള്‍: പിണറായി വിജയനും സിപിഎം നേതാക്കളും അടങ്ങിയ 68 പേരെ സര്‍ക്കാര്‍ ചെലവില്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തിച്ച ഉദ്ഘാടന യാത്രയെ ട്രോളി ശബരിനാഥ് എംഎല്‍എ


🅾 രാജ്യത്തിന്റെ  സമ്പദ്ഘടനയും  ഭരണഘടനയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കുന്ന മോദി സര്‍ക്കാരിനെ അധ്വാനിക്കുന്ന ജനവിഭാഗം തൂത്തെറിയുമെന്ന് എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗര്‍; സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു


🅾 പ്രവാസികളുടെയും ആഭ്യന്തര യാത്രക്കാരുടെയും സൗകര്യം പരിഗണിക്കണം..! കാസര്‍കോട് നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വ്വീസ് അനുവദിക്കണം; ആവശ്യവുമായി ആംആദ്മി പാര്‍ട്ടി


🅾 എല്ലാ പിഎസ്‌സി പരീക്ഷകളിലും മലയാളം ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കും; മുഖ്യമന്ത്രി


🅾 അടിമാലിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു. പനംകുട്ടി വന മേഖലയോട്‌ ചേർന്നുള്ള സ്വകാര്യ കിണറ്റിൽ ആണ്‌ കാട്ടുപോത്ത്‌ ചാടിയത്‌. വനപാലകർ എത്തി രക്ഷാപ്രവർത്തനം നടത്തുന്നു


🅾 പന്തളത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം: ഒന്‍പത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


🅾 ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്; പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യും കു​റ​ഞ്ഞു


 ശബരിമല
----------------------------->>>>>>>>>>

🅾 ശബരിമലയില്‍ യാതൊരു പ്രശ്‌നവും ഇപ്പോളില്ലെന്ന് ഹൈക്കോടതി; സമാധാനപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്; ആര്‍ക്കും പോയി ദര്‍ശനം നടത്താവുന്ന സാഹചര്യമാണ് നിലവിലെന്നും കോടതി; ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ആശ്വാസം പകര്‍ന്ന് വീണ്ടും കോടതി ഇടപെടല്‍


🅾 ബി ജെ പി പ്രവർത്തകർ ഇന്ന് നടു റോഡിൽ പോലീസുമായി ഏറ്റുമുട്ടിയപ്പോൾ. അനുരഞ്ജന ശ്രമവുമായി കേന്ദ്ര മന്ത്രി അൽഫോൺസ്‌ കണ്ണന്താനവും  ഒ രാജഗോപാൽ എം എൽ എ യും മുഖ്യമന്ത്രിയെ കണ്ടു.ചർച്ചയിൽ പുരോഗതി കാണാതെ ചർച്ച പൊളിഞ്ഞു. ' ' 'ശബരിമലയില്‍ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി; ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് തിരിച്ചടിച്ച്‌ കേന്ദ്രമന്ത്രി; നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവര്‍ത്തിച്ച്‌ പിണറായി; ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച്‌ രാജഗോപാല്‍; സാറേ, ഇതൊന്ന് തീര്‍ത്ത് തരണമെന്ന് കണ്ണന്താനം; ശബരിമല സമരത്തിലെ അനുരജ്ഞന ചര്‍ച്ച പൊളിഞ്ഞത് ഇങ്ങനെ


🅾 ശബരിമല പ്രശ്‌നം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളത്തിന് പിന്നാലെ ചോദ്യോത്തരവേള റദ്ദാക്കി; പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; ഒന്നിച്ച്‌ സഭ വിട്ട് പി.സി ജോര്‍ജും ഒ. രാജഗോപാലും; സ്പീക്കറുമായി കൂടിക്കാഴ്‌ച്ച നടത്തി ചെന്നിത്തല


🅾 ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ലാത്തിവീശി; പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു; സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു


🅾 വലിയ ചുടുകട്ടകളും കൊടി കെട്ടിയ  കമ്പുകളും പ്ലാസ്റ്റിക് കസേരകളും കരിങ്കല്‍ ചീളുകളും വായുവിലൂടെ പറന്നു; ആംഡ് പൊലീസുകാരുടെ ഷീല്‍ഡും ലാത്തിയും ഹെല്‍മെറ്റും സുരക്ഷാ കവചവും വലിച്ചു വാങ്ങി നിലത്തെറിഞ്ഞു തകര്‍ത്തു; മല്‍പിടുത്തവുമായി മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരും; പത്തോളം പൊലീസുകാര്‍ക്ക് പരിക്ക്; പൊലീസ് നരനായാട്ട് നടത്തിയെന്ന് ആരോപിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ കാക്കിയിട്ടവര്‍ക്ക് നേരേ അഴിച്ചുവിട്ടത് വളഞ്ഞിട്ടുള്ള ആക്രമണം


🅾 തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍; തീരുമാനം സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ; മാര്‍ച്ച്‌ സംഘര്‍ഷഭരിതമായത് പ്രവര്‍ത്തകര്‍ പൊലീസിനെ കല്ലെറിഞ്ഞതിന് പിന്നാലെ.തുടർന്ന് പോലീസ്‌ കണ്ണീർ വാതക ഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചു.. ശബരിമലയിൽ 144 പിൻവലിക്കുക, ബി ജെ പി നേതാക്കൾക്ക്‌ എതിരായ കള്ള കേസുകൾ പിൻവലിക്കുക, എ എൻ രാധാകൃഷ്ണന്റെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കാൻ ചർച്ചക്ക്‌ തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ഇന്ന് സെക്രട്ടറിയേറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌


🅾 സംസ്ഥാനത്തിന്റെ മറ്റ്‌ ജില്ലകളിലും ഇന്ന് ബി ജെ പി മാർച്ചിൽ സംഘർഷം ഉണ്ടായി. പത്തനംതിട്ടയിൽ കളക്ടറേറ്റ്‌ മാർച്ച്‌ നടത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ്‌ ചെയ്തു .30 ഓളം പേരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌.എറണാകുളം കണയന്നൂർ താലൂക്ക്‌ ഓഫീസിലേക്കും മാർച്ച്‌ നടത്തി കോട്ടയത്ത്‌ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബി ജെ പി പ്രവർത്തകരെ അറസ്റ്റ്‌ ചെയ്ത്‌ നീക്കി.


🅾 ജീവിതത്തില്‍ തുണിയുടുക്കാനാഗ്രഹിക്കാത്ത സ്ത്രീയെയും ചുമന്നുകൊണ്ട് പോകുന്ന പൊലീസ് എന്താണുദ്ദേശിക്കുന്നത്? അവര്‍ ഇരുമുടിക്കെട്ടിനു പകരം പാഡിട്ടോണ്ട് അയ്യപ്പനെ കാണണം എന്നാണ് പറഞ്ഞത്; പിണറായീ.. നിങ്ങളുടെ ജീവിതം തുലഞ്ഞുപോകാന്‍ പോവുകയാണ്; എല്ലാ പ്രശ്‌നത്തിനും കാരണം മുഖ്യമന്ത്രിയുടെ വിവരക്കേടെന്ന് പിസി ജോര്‍ജ്;തിറ്റുവനന്തപുരത്ത്‌ എ എൻ രാധാകൃഷ്ണൻ നിരാഹാരം ഇരിക്കുന്ന ബിജെപി സമരപന്തലില്‍ എത്തി പിണറായിയെ കടന്നാക്രമിച്ച്‌ ജനപക്ഷം നേതാവ്


🅾 തിരുവനന്തപുരം ജില്ലയിലെ നാളത്തെ ഹർത്താൽ പ്രമാണിച്ച്‌ കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വച്ചു


🅾 ശബരിമല വിഷയത്തിൽ അറസ്റ്റ്‌ ചെയ്യാൻ സാധ്യത;  ആർ എസ്‌ എസ്‌ നേതാവ്‌ വത്സന്‍ തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശേരി ജില്ലാ കോടതി ഈ മാസം 13 ലേക്ക്‌ മാറ്റി


🅾 ശബരിമലയില്‍ പോയാല്‍ പുണ്യം കിട്ടില്ല! മലകയറുന്നതിനെക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നതാണ്; കുരീപ്പുഴ ശ്രീകുമാര്‍


🅾 മത വികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ 14ന് പരിഗണിക്കും


🅾 ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ വിട്ടയക്കണം, സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിലേക്ക് പോയ രഹനയെ തടവിലടച്ചത് അപലപനീയം..! ഫ്രീ രഹ്ന ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധ സംഗമം ഡിസംബര്‍ 15ന്🇮🇳 ദേശീയം 🇮🇳
-------------------------->>>>>>>>>>🅾 റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു; നീറി നീറി പുകഞ്ഞിരുന്ന പ്രശ്‌നം പൊട്ടിത്തെറിയായി; അഭിപ്രായ ഭിന്നത നിലനില്‍ക്കെ ഇനിയും നട്ടെല്ല് വളയ്ക്കാനാവില്ല; കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു; വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണം; കരുതല്‍ ധനത്തില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെട്ടതും കേന്ദ്രത്തിന്റെ അമിത ഇടപെടലും പട്ടേലിനെ ചൊടിപ്പിച്ചു; ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സര്‍ക്കാരിനെ അടിക്കാന്‍ ആര്‍ബിഐ ഗവര്‍ണറുടെ രാജി ആയുധമാക്കാന്‍ പ്രതിപക്ഷം


🅾 തെരഞ്ഞെടുപ്പ് ഫലം വരും  മുമ്പേ ബിജെപിക്ക് പ്രഹരം; ബിഹാറിലെ എന്‍ഡിഎ നേതാവായ കേന്ദ്ര മാനവ വിഭവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു; വിശാല പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും സൂചന


🅾 രാഹുല്‍ ആലിബാബയെന്നും പ്രധാന പ്രവര്‍ത്തകര്‍ നല്‍പത് കള്ളന്മാരെന്നും ബിജെപി; ആരോപണം ഡല്‍ഹിയിലെ ഫാം ഹൗസ് 6.7 ലക്ഷം രൂപ മാസവാടകയ്ക്ക് രാഹുലും പ്രിയങ്കയും നല്‍കിയെന്ന മാധ്യമ വാര്‍ത്തയ്ക്ക് പിന്നാലെ; അഴിമതികളില്‍ പങ്കാളിയാവുന്നത് കോണ്‍ഗ്രസിന്റെ ശീലം; അതിനെതിരെ നടപടിയുണ്ടാകുമ്ബോള്‍ മറ്റാര്‍ക്കെങ്കിലുമെതിരെ പഴിചാരുന്നത് സ്ഥിരം പരിപാടിയെന്നും ബി ജെ പി വക്താവ്‌ ഷാനവാസ്‌ ഹുസൈൻ


🅾 തിരഞ്ഞെടുപ്പ് ഫലത്തിന്റെ വരവ് ബാധിച്ചു തുടങ്ങി; സെന്‍സെക്സ് 713 പോയന്റ് കൂപ്പുകുത്തി; മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, ഛത്തീസ്‌ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ


🅾 ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ബീഫ് കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രാമചന്ദ്രഗുഹയ്ക്ക് ഭീഷണി; ഭീഷണിപ്പെടുത്തിയ ആളിന്റെ ഫോണ്‍ നമ്പർ  സഹിതം ട്വിറ്ററില്‍; ബീഫ് വിഷയത്തില്‍ ബിജെപിയുടെ കാപട്യം തുറന്നുകാട്ടാന്‍ താന്‍ ഇനിയും ശ്രമിക്കുമെന്ന് പ്രശസ്ത ചരിത്രകാരന്‍; മനുഷ്യന് സ്വന്തം താല്‍പര്യപ്രകാരം ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്‌നേഹിക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്നും രാമചന്ദ്ര ഗുഹ


🅾 മുംബൈയിലെ രത്‌നവ്യാപാരി രാജേശ്വർ ഉഡാനിയുടെ മരണം : കസ്റ്റഡിയിലെടുത്ത സീരിയല്‍ താരത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ച്‌ ഉദ്യോഗസ്ഥര്‍; മഹാരാഷ്ട്രാ മന്ത്രിയുടെ മുന്‍ സഹായിയും പൊലീസ് ഉദ്യോഗസ്ഥനും പിടിയില്‍; ഉദ്യോഗസ്ഥന്‍ മുന്‍പ് ബലാത്സംഗ കേസിലും പ്രതി; മരിച്ച വ്യാപാരി ബാറിലെ സ്ഥിരം സന്ദര്‍ശകനെന്നും സിനിമാ ലോകത്തെ സ്ത്രീകളുമായി വഴിവിട്ട ബന്ധമുള്ളയാളെന്നും സൂചന; കേസില്‍ ഇതു വരെ ചോദ്യം ചെയ്തത് 24 പേരെ


🅾 കൊളംബിയന്‍ വനിത ബംഗളുരുവില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ചു.ഒരു സ്വകാര്യ കമ്പനിയിൽ സ്പാനിഷ്‌ വിവർത്തകയായി ജോലി നോക്കുന്ന കരീന ഡാനിയൽ (25) ആണ്‌  മരിച്ചത്‌. നാല്‌ വർഷമായി ഇവർ ബാംഗളൂരിൽ ഉണ്ടായിരുന്നു


🅾 ഓൺലൈൻ ഫാഷൻ വിതരണക്കാരായ ' മിന്ത്ര' സിഇഒ അനന്ത് നാരായണന്‍ രാജി വെച്ചു


🅾 രാജ്യത്ത് 200 വിമാനങ്ങള്‍ സ്വന്തമാക്കിയ ആദ്യ വിമാന കമ്പനിയായി   ഇന്‍ഡിഗോ. ഫ്രാൻസിലെ എയർബസ്‌ കമ്പനിയിൽ നിന്ന് വ്യാഴാഴ്ച്ചയാണ്‌ ഇൻഡിഗൊ ഇരുനൂറാമത്തെ വിമാനം സ്വന്തമാക്കിയത്‌. നിലവിൽ എയർ ഇന്ത്യക്ക്‌ 118 ഉം ജെറ്റ്‌ എയർവേയ്സിന്‌ 124 ഉം സ്പൈസ്‌ ജെറ്റിന്‌ 61 വിമാനങ്ങളുമാണ്‌ ഉള്ളത്‌  നിലവിൽ 43% ആണ്‌ ഇൻഡിഗോയുടെ വിപണി പങ്കാളിത്തം


🅾 സോണിയ ഗാന്ധിയെ വിധവയെന്ന് വിളിച്ച്‌ മോഡി..! ഔദ്യോഗിക പദവിയുടെ നിലവാരമെങ്കിലും പ്രധാനമന്ത്രി നോക്കണം; സോഷ്യല്‍മീഡിയയില്‍ പൊങ്കാല.രാജസ്ഥാനിലെ തിരഞ്ഞെടുപ്പ്‌ റാലിയിൽ ആയിരുന്നു പരാമർശം.. വിധവാ പെൻഷൻ പദ്ധതിയിൽ അഴിമതി നടന്നു എന്ന ആരോപണത്തിന്‌ മറുപടി പറയവെ കോൺഗ്രസ്‌ പാർട്ടിയിലെ വിധവ ആരാണോ അവർക്കാണ്‌ ആ പണം ലഭിക്കുക ' എന്നായിരുന്നു പരാമർശം


🅾 ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്.ഒറ്റദിവസം കൊണ്ട്‌ 54 പൈസ കുറഞ്ഞ്‌ 71.34 എന്ന നിലയിൽ ആയി


🅾 അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം നാളെ🌍 അന്താരാഷ്ട്രീയം 🌏
----------------------------->>>>>>>>>>>🅾 വിജയ്‌ മല്യയെ ഇന്ത്യക്ക്‌ കൈമാറാൻ കോടതി ഉത്തരവ്‌. വിജയ് മല്യ വസ്തുതകള്‍ വളച്ചൊടിച്ചു; വായ്പ തരപ്പെടുത്തിയത് ബാങ്കുകളെ കബളിപ്പിച്ച്‌; തിരിച്ചടയ്ക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയില്ല; വായ്പാ തട്ടിപ്പ് കേസില്‍ വിവാദമദ്യവ്യവസായിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ്; ഉത്തരവിട്ടത് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി; മല്യക്ക് 14 ദിവസത്തിനകം മേല്‍ക്കോടതിയെ സമീപിക്കാം; മുന്‍ കിങ്ഫിഷര്‍ മേധാവിക്ക് തിരിച്ചടിയായത് 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസ്; മല്യയെ വിട്ടുകിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നെന്ന് സിബിഐ


🅾 കണ്‍മണികളെ കാത്ത കരങ്ങള്‍ക്ക് വിട; അബുദാബിയില്‍ ബീച്ചിലെ തിരയില്‍പെട്ട മക്കളെ സാഹസികമായി രക്ഷിച്ച പിതാവ് കുഴഞ്ഞു വീണ് മരിച്ചു; അബുദാബിയില്‍ വച്ച്‌ മരണത്തിന് കീഴടങ്ങിയതു കൊട്ടാരക്കര സ്വദേശി; സംഭവം അബുദാബി അല്‍റാഹ ബീച്ചില്‍ വെള്ളിയാഴ്‌ച്ച രാവിലെ; ബോധരഹിതനായ യുവാവിനെ രക്ഷിക്കാന്‍ പാരാമെഡിക്കല്‍ സംഘം കിണഞ്ഞ് ശ്രമിച്ചിട്ടും 'വില്ലനായി' മരണമെത്തി.കൊട്ടാരക്കര കിഴക്കേത്തെരുവ്‌ വൈഷ്ണവത്തിൽ രവീന്ദ്രൻ പിള്ളയുടെ മകൻ എസ്‌ ആർ ദിലീപ്‌ കുമാറിനെ (38) ആണ്‌ വിധി മരണത്തിന്റെ രൂപത്തിൽ വന്ന് തട്ടിയെടുത്തത്‌


🅾 കടല്‍ക്ഷോഭത്തില്‍ പായ്‌വഞ്ചി തകര്‍ന്നിട്ടും മനസാന്നിധ്യം ഉടഞ്ഞില്ല ! ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര മത്സരത്തിനിടെ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടത്തില്‍പെട്ട് ബ്രിട്ടിഷ് വനിത; പസഫിക്ക് സമുദ്രത്തില്‍ അകപ്പെട്ട സുസീ ഗുഡാളിനെ രക്ഷപെടുത്തിയത് ചൈനീസ് കപ്പല്‍; അപകടത്തില്‍പെട്ടത് ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിലെ ഏക വനിതയും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയും


🅾 സാമ്പത്തിക നയങ്ങളുടെയും നോട്ടു നിരോധനത്തിന്റെയും പേരിൽ   മുന്‍ സാമ്പത്തിക   ഉപദേഷ്ടാവ് പോലും കൈവിട്ട മോദിയെ പ്രശംസിച്ച്‌ ഐഎംഎഫ് തലവന്‍; കഴിഞ്ഞ നാലു വര്‍ഷത്തില്‍ രാജ്യത്തുണ്ടായത് വന്‍ സാമ്പത്തിക  പരിഷ്‌ക്കരണങ്ങളെന്ന് മൗറീസ്;  ജിഎസ്ടി ഗുണകരമായെന്നും ഐഎംഎഫ്


🅾 ദുബായ്‌ ആസ്ഥാനമായ വിഖ്യാത ഇംഗ്ലീഷ്‌ ദിനപത്രം ഖലീജ് ടൈംസില്‍ കൂട്ടപിരിച്ചുവിടല്‍; മുതിര്‍ന്ന ജീവനക്കാര്‍ ഉള്‍പ്പെടെ അമ്പതോളം  പേര്‍ തൊഴില്‍ രഹിതരായി; അനധികൃതമായി പിരിച്ചുവിട്ടത് ചോദ്യം ചെയ്തും സ്ത്രീയായതിന്റെ പേരിലുള്ള വിവേചനം ദുബായ് ഭരണാധികാരിയുടെ ശ്രദ്ധയില്‍ പെടുത്തിയും ജീവനക്കാരിയുടെ ബ്ലോഗ്; സ്ഥാപനത്തില്‍  സമ്പത്തിക  പ്രതിസന്ധിയുണ്ടെങ്കിലും കരകയറാന്‍ ആവുമെന്ന് മാനേജ്മെന്റ്⚽ കായികം 

       

🅾 കാത്തിരിപ്പിന്റെ 10 വര്‍ഷത്തിനൊടുവില്‍ ഓസീസ് മണ്ണില്‍ ചരിത്രമെഴുതി വിരാട് കോലിയുടെ ടീം ഇന്ത്യ; അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ജയം 31 റണ്‍സിന്; 323 റണ്‍സ് വിജയലക്ഷ്യത്തിനായി ഓടിയ കങ്കാരുക്കളെ മെരുക്കിയത് ഇന്ത്യയുടെ കണിശതയ്യാര്‍ന്ന ബൗളിങ് മികവ്;  പൂജാര  മാന്‍ ഓഫ് ദി മാച്ച്‌
സ്കോർ കാർഡ്‌ :
ഇന്ത്യ : 250, 307
ഓസ്ട്രേലിയ : 235, 291


🅾 ബംഗ്ലാദേശ്‌ , വിൻഡീസ്‌ രണ്ടാം ഏകദിനം നാളെ നടക്കുമാദ്യ മൽസരം ബംഗ്ലാദേശ്‌ വിജയിച്ചിരുന്നു


🅾 ഐ ലീഗിലും ഐ എസ്‌ എല്ലിലും ഇന്ന് മൽസരം ഇല്ല.🎥 സിനിമാ ഡയറി 🎥
------------------------------>>>>>>>>>>> 🅾 ചരിത്രം ആവര്‍ത്തിക്കാന്‍ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്'; പ്രണവ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച്‌ ലാലേട്ടന്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍; അരുണ്‍ ഗോപി ചിത്രം ജനുവരിയില്‍ എത്തും


🅾 വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോ ഷൂട്ടില്‍ നടിയെത്തിയത് അതീവ ഗ്ലാമറസ് വേഷത്തില്‍; ബിക്കിനിയില്‍ ശരീരഭാഗം തുറന്ന് കാട്ടിയ വസ്ത്രമണിഞ്ഞ് എത്തിയ ദീപികയ്ക്ക് നേരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ; വിവാഹശേഷമെങ്കിലും മാന്യമായി വസത്രം ധരിച്ച്‌ കൂടെയെന്ന് ചോദ്യവുമായി പൊങ്കാലയിട്ട് വിമര്‍ശകര്‍


🅾 ഒടിയനിലെ കൊണ്ടോരാം കൊണ്ടാരാം....എന്ന പ്രണയഗാനം അബുദബിയിലെ കാണികള്‍ക്ക് മുന്നില്‍ പാടി മോഹൻലാലും മഞ്ജു വാര്യരും ; 'ഒന്നാണ് നമ്മള്‍'  എന്ന സ്റ്റേജ് ഷോയില്‍ ഒടിയനിലെ ഗാനം ആലപിക്കുന്ന മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും വീഡിയോ വൈറലാക്കി ആരാധകര്‍; ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും യുട്യൂബ് ട്രന്റിങില്‍ ഒന്നാം സ്ഥാനത്ത്


🅾 സണ്‍ ടിവിയില്‍ അവതാരകനായി വിജയ് സേതുപതി എത്തുന്നു; പുതിയ ടോക്ക് ഷോ പ്രോമോ പുറത്ത്


🅾 സോഷ്യൽ മീഡിയ വഴി  വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഷാഹിദ് കപൂര്‍, തനിക്ക് ക്യാന്‍സറില്ല, പൂര്‍ണ ആരോഗ്യവാന്‍

No comments:

Post a Comment

Post Bottom Ad

Nature