Trending

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും 1.045 കിലോ സ്വര്‍ണം പിടികൂടി. 32.78 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പിടികൂടിയത്. 



ഇന്നലെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍നിന്നെത്തിയ കോഴിക്കോട് കാന്തപുരം സ്വദേശി മുഹമ്മദ് ഫായിസാണ് (26) പിടിയിലായത്.


മിശ്രിതം ചെറിയ പായ്ക്കറ്റുകളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും 1.474 കിലോഗ്രാം മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 1.045 കിലോഗ്രാം സ്വര്‍ണം ലഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Previous Post Next Post
3/TECH/col-right