Trending

കംഫര്‍ട്ട് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍

താമരശ്ശേരി: കംഫര്‍ട്ട് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം ഇരുമ്പന്‍ചീടന്‍ കുന്നുമ്മല്‍ മധുവിനെ(66) യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവും സംഘവും അറസ്റ്റ് ചെയ്തത്. വില്‍പനക്കായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.



താമരശ്ശേരി പഴയ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാരനായ മധു കംഫര്‍ട്ട് സ്റ്റേഷന്റെ മറവിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഞ്ചാവിനായി ഇവിടെ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനീഷ്, അശ്വന്ത് വിശ്വന്‍, വിവേക്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.


Previous Post Next Post
3/TECH/col-right