എളേറ്റിൽ: എം.ജെ ഹയർ സെക്കന്ററി സ്കൂൾ 'ഒരുവട്ടംകൂടി '1990 ബാച്ച് വിദ്യാർത്ഥികൾ  രോഗീ സഹായക ഉപകരണങ്ങൾ നൽകി. പൂർവ്വ വിദ്യാത്ഥി സംഗമത്തോടനുബന്ധിച്ചാണ് സമീപ പ്രദേശത്തെ രോഗീ പരിചരണ സ്ഥാപനങ്ങൾ, സകൂൾ എന്നിവക്കാണ് ഉപകരണങ്ങൾ നൽകിയത്.സംഗമം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ എം.എസ് മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.അഷ്റഫ് അദ്ധ്യക്ഷനായി. പ്രഥമ പ്രധാന അധ്യാപകൻ എ.കെ മൊയ്തീൻ മാസ്റ്റർ, എം.മുഹമ്മദലി മാസ്റ്റർ  തോമസ് മാസ്റ്റർ, സി.സുബൈർ മാസ്റ്റർ, മാനേജിങ്ങ് കമ്മറ്റി പ്രസിഡന്റ് സി.പോക്കർ മാസ്റ്റർ പി.എം.ബുഷ്റ ടീച്ചർ,  എന്നിവർ സംബന്ധിച്ചു. എം.എ.റഊഫ് മാസ്റ്റർ സ്വാഗതവും കെ.കെ. അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
Photo: എം.ജെ. ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാത്ഥികൾ നൽകുന്ന  രോഗീ സഹായക ഉപകരണ വിതരണ ഉദ്ഘാടനം  എം.എസ്. മുഹമ്മദ് മാസ്റ്റർ നിർവഹിക്കുന്നു.