എളേറ്റിൽ ഹോസ്പിറ്റലിൽ ഏതാനും വിഭാഗങ്ങൾ നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നു

ആതുരസേവന മേഖലയിൽ സാധാരക്കാർക്കൊപ്പം ചേർന്ന് ചരിത്രം രചിക്കുകയാണ് എളേറ്റിൽ ഹോസ്പിറ്റൽ. നിഷ്കളങ്കരും നിസ്വാർഥരുമായ ഗ്രാമീണ ജനതയുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വച്ചു കൊണ്ട് എളേറ്റിൽ ഹോസ്പിറ്റലിൽ ഏതാനും വിഭാഗങ്ങൾ നാളെ (02-11-2018 വെള്ളി ) മുതൽ പ്രവർത്തനമാരംഭിക്കുകയാണ്

വട്ടോളിയിലെയും പരിസര ഗ്രാമങ്ങളിലെയും സാധാരണക്കാരായ രോഗികൾക്കും കുടുംബങ്ങൾക്കും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ആതുരാലയം എന്ന ആഗ്രഹമാണ് എളേറ്റിൽ വട്ടോളിൽ  സാക്ഷാത്കാരമാവുന്നത്

സമൂഹത്തിലെ പാവപ്പെട്ട രോഗികൾക്ക് ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സേവനം അവരുടെ അരികിൽ എത്തിക്കുക എന്നതോടൊപ്പം ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണത്തിലോ കാര്യക്ഷമതയിലോ വിട്ടുവീഴ്ച ഇല്ലാതെ  നാട്ടുകാർക്ക് നന്മയുടെ ചികിത്സാ  കേന്ദ്രവുമായിട്ടാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ജില്ലയിലെ വിവിധ ആശുപത്രികളിൽ എക്സറേ ടെക്നീഷ്യനായി സേവനമനുഷ്ടിച്ച വട്ടോളി നൂനിക്കുന്നുമ്മൽ മൊയ്തീൻ ആസ്യ ദമ്പതികളുടെ മകനായ എൻ കെ സലീമിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഈ ഗ്രാമീണ ആതുരാലയം. എളേറ്റിൽ ഹോസ്പിറ്റലെന്ന പേരു പോലും ഇതിന് ഉദാഹരണമാണ്. . നരിക്കുനി, കിഴക്കോത്ത്, ഉണ്ണികുളം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ സാധാരണക്കാരായ ആളുകൾക്ക് ഏറെ ആശ്വാസകരമായിരിക്കും ഈ ആശുപത്രി . ലാഭ നഷ്ടങ്ങൾക്കപ്പുറം സാധാരണക്കാരുടെ കൂടെ നിന്ന് അവരുടെ ആവശ്യങൾ കണ്ടറിഞ്ഞ് തീർത്തും മാതൃകാപരമായ സേവനം ലഭ്യമാക്കി കൊണ്ടായിരിക്കും ആശുപത്രിയുടെ പ്രവർത്തനം.

നാടിന്റെ ആരോഗ്യ ക്ഷേമത്തിന് വേണ്ടി  സേവനപാതയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.മുജീബ് റഹ്മാൻ ഉൾപ്പെടുന്ന വിദഗ്ധ ഡോക്ടർമാരുടെ  സേവനം  ലഭ്യമാക്കും.
24 മണിക്കൂറും പ്രവർത്തന സജ്ജമായ ജനറൽ മെഡിസിൻ, സ്ത്രീ രോഗ വിഭാഗം ,കുട്ടികളുടെ ചികിത്സാ വിഭാഗം എന്നിവ എളേറ്റിൽ ഹോസ്പിറ്റലിന്റെ പ്രത്യേകതകളാണ്. അതോടൊപ്പം 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ലബോറട്ടറി, എക്സറേ ആംബുലൻസ് സംവിധാനങ്ങളും ലഭ്യമാണ്. ഇതര ഹോസ്പ്പിറ്റലുകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരന് ആശ്വാസകരമാവുന്ന പരിശോധന ഫീസും അനുപന്ധ സേവനങ്ങൾക്ക് ഇളവുകൾ ലഭിക്കുന്നതിനായി പിങ്ക് ഹെൽത്ത് കാർഡ് എന്ന പേരിൽ സ്വന്തമായി ഹെൽത്ത് കാർഡ് പദ്ധതിയും ആശുപത്രി അധികൃതർ രൂപം നൽകിയിട്ടുണ്ട് .

സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ കുറ്റമറ്റ സേവനങ്ങൾക്കായി നഗരത്തിലെ നൂതന ആശുപത്രികളുടെ സഹകരണം ഉറപ്പാക്കും