Trending

പാചകവാതകം: ലാഭം കൊയ്ത് കമ്പനികൾ; നടുവൊടിഞ്ഞ് ജനം

Image result for lpg gas
കൊച്ചി: പെട്രോൾ, ഡീസൽ വിലകൾക്കു പിന്നാലെ പാചകവാതക വിലയിലെ ഗണ്യമായ വർധന സാധാരണ
ക്കാരുടെ നടുവൊടിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയുടെ പേരിൽ അടിക്കടി വില ഉയർത്തുന്ന എണ്ണക്കമ്പനികൾക്ക് വന്നുചേരുന്നത് കോടികളുടെ ലാഭം.
വിലകൂടുമ്പോഴും അവശ്യവസ്തു എന്ന നിലയിൽ ഉപഭോക്താക്കൾക്ക് ഒഴിവാക്കാനാവാത്ത അമ്മായി രിക്കുകയാണ് പാചകവാതകം, ഓരോ മാസവും വിൽപനയിലും ഇതുവഴി നികുതിയിനത്തിൽ സർക്കാറിന് ലഭിക്കുന്ന വരുമാനത്തിലും വൻ വർധനയാണ്ഉണ്ടാകുന്നത്.

സെപ്റ്റംബറിൽ ഗാർഹിക സിലിണ്ടറുകളുടെ ഉപഭോഗത്തിൽ 6.4 ശതമാനം വർധനയുണ്ടായതായാണ് പെട്രോളിയം ആസൂത്രണ, വിശകലന വിഭാഗത്തിന്റെ റിപ്പോർട്ട്. രാജ്യത്തെ ഗാർഹിക ഉപഭോക്താക്കളിൽ 28.6 ശതമാനം പേർ കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലയിലാണ്. സെപ്റ്റംബറിൽ 20,57,100 മെട്രിക് ടണ്ണാണ് രാജ്യത്ത് പാചകവാതക വിൽപന. നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യ തമാസത്തിൽ പാചകവാതക വിൽപനയിലൂടെ നികുതിയിനത്തിൽ കേന്ദ്ര സർക്കാറിന് ലഭിച്ചത് 2773 കോടിയാണ്. 
Previous Post Next Post
3/TECH/col-right