സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രതാ നിര്‍ദേശം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 27 November 2018

സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രതാ നിര്‍ദേശം. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. നിപാ വൈറസുകളുടെ പ്രചനന കാലം ഡിസംബര്‍ ജനുവരി മാസങ്ങളാണ്. ഈ സമയത്ത് വൈറസ് വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നുമാണ് നിര്‍ദേശം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.


ഡിസംബര്‍ ജനുവരി മാസത്തിലാണ് വവ്വാലുകളുടെ ഇണചേരല്‍ സമയം. ഈ സമയത്ത് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 


നേരത്തെ  നിപ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കിയ വവ്വാലിന്റെ ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വവ്വാലിന്റെ പ്രചരണ കാലത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്.


ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുണ്ടാക്കുക, അണുബാധാ നിയന്ത്രണ സംവിധാനം ഒരുക്കുക, അസ്വാഭാവിക മരണം സംഭവിച്ചുപോയാല്‍ അതുസംബന്ധിച്ച്‌ പഠനം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കിയത്.

No comments:

Post a Comment

Post Bottom Ad

Nature