ദേശീയ ഭരണഘടനാദിനം ആചരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 27 November 2018

ദേശീയ ഭരണഘടനാദിനം ആചരിച്ചു.

കൈതപ്പൊയിൽ:ദേശീയ ഭരണഘടനാ ദിനത്തിൻറെ ഭാഗമായി കൈതപ്പൊയിൽ  ജി.എം.യു.പി സ്കൂളിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും അംബേദ്കർ അനുസ്മരണയും നടത്തി.1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന, ഭരണഘടനാനിർമ്മാണ സഭ അംഗീകരിച്ചത്.ഇതിൻറെ ഒാർമ്മക്കാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്.ഭരണഘടനയെ അനുസരിക്കുമെന്നും സംരക്ഷിക്കുമെന്നും മൗലിക കടമകൾ നിറവേറ്റുമെന്നും കുട്ടികൾ പ്രതിജ്ഞ എടുത്തു.


ചടങ്ങിൽ ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറിനെ അനുസ്മരിച്ചു.
ഹെഡ്മാസ്റ്റർ എം.പി അബ്ദുറഹിമാൻ,കെ.ടി ബെന്നി,ഇ.എം രാമചന്ദ്രൻ,സുൽഫീക്കർ ഇബ്രാഹിം,ആശ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.No comments:

Post a Comment

Post Bottom Ad

Nature