പൊതു വിദ്യഭ്യാസ വകുപ്പ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായും എട്ടാം ക്ലാസ് വിദ്യാർത്ഥിൾക്കുമായും  നടത്തുന്ന നാഷണൽ ടാലന്റ് സെർച്ച് എക്സാമിന് (NTSE), നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് (NMMS) പരീക്ഷകൾക്കുള്ള പരിശീലന പരിപാടി പൂനൂർ ഐ ഗേറ്റിൽ സമാപിച്ചു.    പതിനഞ്ച് ദിനങ്ങളിലായി നടന്ന പരിശീലനത്തിൽ MAT, SAT എന്നീ പേപ്പറുകൾക്ക് ജില്ലക്കകത്തും പുറത്തും നിന്നുള്ള  പ്രഗത്ഭരായ അധ്യാപകരാണ് നേതൃത്വം നൽകിയത്.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള രണ്ട് പേപ്പറുകളായ MAT, SAT മാതൃകാ പരീക്ഷയും പരിശീലനത്തിന്റെ ഭാഗമായി നടത്തി. NTSE നേടുന്ന വിദ്യാർത്ഥികൾക്ക് PG തലം 1500 രൂപ സ്കോളർഷിപ്പും NMMS നേടുന്ന വിദ്യാർത്ഥികൾക്ക് മാസത്തിൽ 1000 വീതം ഹയർ സെക്കണ്ടറി പഠനം പൂർത്തിയാകുന്നത് വരെയും ലഭ്യമാകുന്നതാണ്.

പരിശീലന പരിപാടിയുടെ സമാപനം ഗഫൂർ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഫസൽ വാരിസ് അധ്യക്ഷത വഹിച്ചു. സി.കെ സലിം, ഖമറു കോളിക്കൽ, ഹുസ്നി മുബാറക്ക് സി.കെ, മുഹമ്മദ് റാസി, ഫാത്തിമ റന, അൻഷ സലീം പാലക്കുറ്റി, സ്നേഹ നെല്ലാങ്കണ്ടി  എന്നിവർ സംസാരിച്ചു. കെ.പി. ഫാഇസ് സ്വാഗതവും ഫാത്തിമ നന്ദിയും പറഞ്ഞു.