Trending

ഹജ്ജ്: ക്വാട്ട തികക്കാന്‍ അപേക്ഷകരില്

ക​രി​പ്പൂ​ര്‍: ഹ​ജ്ജ്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്​ ശ​നി​യാ​ഴ്​​ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ ക്വോ​ട്ട തി​ക​ക്കാ​ന്‍​ പോ​ലും അ​പേ​ക്ഷ​ക​രി​ല്ല. ഹ​ജ്ജ്​ ന​യ​ത്തി​ല്‍ വ​ന്ന മാ​റ്റ​വും സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യു​മാ​ണ്​ അ​പേ​ക്ഷ കു​റ​യാ​ന്‍ കാ​ര​ണം. കേ​ര​ള​ത്തി​ല്‍ മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ അ​പേ​ക്ഷ​ക​ര്‍ കു​ത്ത​നെ കു​റ​ഞ്ഞു. കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന 1,25,000ത്തോ​ളം പേ​രാ​ണ്​ ഹ​ജ്ജി​ന്​ പു​റ​പ്പെ​ടു​ക.



നി​ല​വി​ല്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി ചൊ​വ്വാ​ഴ്​​ച വ​രെ 1,10,000 അ​പേ​ക്ഷ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. മു​ന്‍ വ​ര്‍​ഷം 3,55,604 അ​പേ​ക്ഷ ല​ഭി​ച്ച സ്​​ഥാ​ന​ത്താ​ണ്​ ഇൗ ​കു​റ​വ്​. അ​പേ​ക്ഷ കു​റ​​ഞ്ഞ​തോ​ടെ സ​മ​യ​പ​രി​ധി നീ​ട്ടു​ന്ന​ത്​ വെ​ള്ളി​യാ​ഴ്​​ച ചേ​രു​ന്ന കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി പ​രി​ഗ​ണി​ക്കും.


അ​ഞ്ചാം വ​ര്‍​ഷ അ​േ​പ​ക്ഷ​ക​രു​ടെ സം​വ​ര​ണം പി​ന്‍​വ​ലി​ച്ച​താ​ണ്​ കു​റ​യാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. കൂ​ടാ​തെ, സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യും ബാ​ധി​ച്ച​താ​യി​ ഹ​ജ്ജ്​ ക​മ്മി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച്​ വ​ര്‍​ഷം അ​പേ​ക്ഷി​ക്കു​ന്ന​തോ​ടെ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു നേ​ര​​ത്തെ ഒാ​രോ തീ​ര്‍​ഥാ​ട​ക​നും അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്.

 അ​ഞ്ചാം വ​ര്‍​ഷം പോ​കാ​മെ​ന്ന ധാ​ര​ണ​യി​ല്‍ സാ​മ്ബ​ത്തി​ക​മാ​യും മാ​ന​സി​ക​മാ​യും ഒ​രു​ങ്ങാ​നും സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പ​ു​തി​യ ന​യ​പ്ര​കാ​രം 2018 മു​ത​ല്‍ എ​ല്ലാ അ​പേ​ക്ഷ​ക​ളും ഒ​ന്നി​ച്ച്‌​ പ​രി​ഗ​ണി​ച്ച​്​ ന​റു​​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്ക്​ മാ​റി.


ക​ഴി​ഞ്ഞ വ​ര്‍​ഷം ഇൗ ​വി​ഷ​യ​ത്തി​ല്‍ കോ​ട​തി​യി​ല്‍​നി​ന്ന്​ അ​നു​കൂ​ല ഉ​ത്ത​ര​വ്​ പ്ര​തീ​ക്ഷി​ച്ച്‌​ നി​ര​വ​ധി പേ​ര്‍ അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇൗ ​വ​ര്‍​ഷം മു​ത​ല്‍ പൂ​ര്‍​ണ​മാ​യി പു​തി​യ അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്. അ​വ​സ​രം ല​ഭി​ച്ചാ​ല്‍ ഹ​ജ്ജി​ന്​ പോ​കാ​ന്‍ സാ​മ്ബ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​വ​ര്‍ മ​ാ​ത്ര​മാ​ണ്​ ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കു​ന്ന​ത്.


കേ​ര​ള​ത്തി​ല്‍ ബു​ധ​നാ​ഴ്​​ച വ​രെ 24,078 അ​പേ​ക്ഷ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. 776 പേ​ര്‍ 70 വ​യ​സ്സി​ന്​ മു​ക​ളി​ല്‍ യാ​ത്ര ഉ​റ​പ്പി​ച്ച​വ​രാ​ണ്. 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള, മെ​ഹ്റ​മി​ല്ലാ​ത്ത സ്​​ത്രീ​ക​ളു​ടെ അ​പേ​ക്ഷ​യി​ല്‍ 936 ഉം ​ജ​ന​റ​ലി​ല്‍ 22,366 ഉം ​പേ​രു​മാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം 69,783 ​അ​പേ​ക്ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. 2017ല്‍ 95,238​ഉം, 2016ല്‍ 76,417​ഉം.

Previous Post Next Post
3/TECH/col-right