Trending

TAS എളേറ്റിൽ:ശിശുദിനവും ,NY K യുടെ സ്ഥാപക ദിനവും ആഘോഷിച്ചു.

എളേറ്റിൽ:തറോൽ ആർട്സ് &  സ്പോർസ് ക്ലബും (TAS എളേറ്റിൽ) നെഹ്റു യുവകേന്ദ്രയും ചേർന്ന് ശിശുദിനവും ,NY K യുടെ സ്ഥാപക ദിനവും ആഘോഷിച്ചു. 




ഇതിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരത്തിൽ  നെഹല മജീദ് ഒന്നാം സ്ഥാനവും റാലിസ രതിൻ ലാൽ രണ്ടാം സ്ഥാനവും അഖി  എസ് രേവതി മൂന്നാം സ്ഥാനവും നേടി.  നവാസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി കിഴക്കോത്ത് പഞ്ചായത്ത് 17 - വാർഡ് മെമ്പർ രജ്ന മജീദ് ഉദ്ഘാടനം ചെയ്തു. 


നെഹൃ യുവകേന്ദ്ര യൂത്ത് കോർഡിനേറ്റർ ആസിഫ്, പി.ടി സൈദ് മാസ്റ്റർ, ഹബീബ് ,രൻജുലാൽ, കണ്ണാളിയിൽ രാജു എന്നിവർ  സംസാരിച്ചു. 



ക്ലബ് സെക്രട്ടറി ടിജേഷ് സ്വാഗതവും റിഷാദ് നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right