Trending

കുവൈറ്റില്‍ വീണ്ടും വെള്ളപ്പൊക്കം

കുവൈറ്റ് : കുവൈറ്റില്‍ ശക്തമായ മഴയെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം. 7 th റിംഗ് റോഡ്‌ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.



കുവൈറ്റിന്റെ ചരിത്രത്തില്‍ ഇത്രയും ശക്തമായ മഴ കണ്ടിട്ടില്ലെന്നാണ് പ്രായമായ ചില സ്വദേശി പൗരന്മാര്‍ പ്രതികരിച്ചത്.



വെള്ളത്തില്‍ മുങ്ങിയ റോഡുകളില്‍ പലയിടത്തും വാഹനങ്ങള്‍ ഒഴുകിപ്പോയി. മഴയെത്തുടര്‍ന്ന്‍ വ്യാഴാഴ്ചയും കുവൈറ്റില്‍ പൊതുഅവധി പ്രഖ്യാപിച്ചു.



ഇതിനിടെ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പെട്ട ചിലരെ സുരക്ഷാസേനയുടെയും ഫയര്‍ഫോഴ്സിന്‍റെയും സമയോചിതമായ ഇടപെടലില്‍ രക്ഷിക്കാന്‍ കഴിഞ്ഞു . വെള്ളത്തില്‍ മുങ്ങിയ പല റോഡുകളിലും ടാങ്കര്‍ ലോറികള്‍ എത്തിച്ചു വെള്ളം പമ്ബ് ചെയ്ത് നീക്കാന്‍ ശ്രമം നടക്കുന്നുണ്ട്.



കുവൈറ്റ് സിറ്റി ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. രാത്രി ഒരു മണിയോടെ വീണ്ടും മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. 3 മണിയോടെ ഇടിയോടു൦ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട് .

കുവൈറ്റിലെ നിരത്തുകള്‍ മിക്കതും  വാഹനങ്ങള്‍ ഒഴിഞ്ഞ് ശൂന്യമായ നിലയിലാണ്.




Previous Post Next Post
3/TECH/col-right