ശിശുദിനം ആഘോഷിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 14 November 2018

ശിശുദിനം ആഘോഷിച്ചു.

മടവൂർ: വൈവിധ്യമാർന്ന പരിപാടികളോടു കൂടി മടവൂർ എ യു പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ഇന്ത്യയുടെ തൃവർണ പതാകയുടെ നിറത്തിലുള്ള തൊപ്പി ധരിച്ച് കുട്ടികൾ ഇന്ത്യയുടെ ഭൂപടം നിർമ്മിച്ചത് പഠനാർഹമായി.


നെഹ്റുവിന്റെ തൊപ്പിയും വേഷവും ധരിച്ചും  റോസാപ്പൂക്കൾ ചൂടി പിഞ്ചു കുട്ടികൾ ചാച്ചാജിയായതും ശിശുദിന റാലിയെ വർണ്ണാഭമാക്കി. പ്ലേക്കാർഡ് നിർമ്മാണം ,ചിത്ര പദർശനം, നെഹ്റു ദിന ക്വിസ്, കുട്ടികളുടെ കലാപരിപാടികൾ, പതിപ്പ് നിർമ്മാണം, നെഹ്റു ചരിത്ര സെമിനാർ, തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. 


പി.ടി.എ പ്രസിഡന്റ്  ടി.കെ അബൂബക്കർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എ പി വിജയകുമാർ ,പി അബദുൽ നാസർ എം.പി രാജേഷ് മാസ്റ്റർ ,നൗഷാദ് , അശ്ചിൻ ഷരത്ത് എം മുഹമ്മദലി എന്നിവർ  സംസാരിച്ചു. 


ഷറീന സ്വാഗതവും കെ ടി ഷമീർ നന്ദിയും പറഞ്ഞു .


No comments:

Post a Comment

Post Bottom Ad

Nature