Trending

മുട്ടാഞ്ചേരി ഹസനിയ എ.യു പി സ്കൂളിൽ ശിശുദിനം വൈവിധ്യ പരിപാടികളോടെ ആഘോഷിച്ചു .

നരിക്കുനി: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ചാച്ചാജിക്കൊരു കത്ത്, ശിശുദിന റാലി, പ്രസംഗ മത്സരം, കാരിക്കേച്ചർ നിർമ്മാണം, ഫോട്ടോ പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം, വീഡിയോ പ്രദർശനം, ചാച്ചാജി വേഷമിടൽ, മധുര വിതരണം തുടങ്ങിയ പരിപാടികളിൽ നിരവധി കൊച്ചു ചാച്ചാജിമാർ അണിനിരന്നു.


ശിശുദിനാഘോഷ പരിപാടികൾ പി ടി എ പ്രസിഡന്റ് എ പി യുസുഫ് അലി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.വി കെ ഹസ്സൻകോയ മാസ്റ്റർ ശിശുദിന സന്ദേശം നൽകി .


അധ്യാപകരായ പി.വിപിൻ, ആർ.അബ്ദുൽ ജലീൽ, സി.എം ജമീല, എൻ.പി അബ്ദുൽ ഹബീബ്, ടി.കെ സലീം, പി.എം സിറാജ്, പി.സി സഹീർ, എം.മൻസൂർ, കെ.കെ സാഹിർ ,സ്കൂൾ ലീഡർ എൻ.പി ഷഹാന തസ് ലി തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right