Trending

ബൈത്തുറഹ്മ സമർപ്പണവും സേവന കേന്ദ്രം ഉൽഘാടനവും

മടവൂർ: ശിഹാബ് തങ്ങൾ മെമ്മോറിയൽ മടവൂർ മുസ്ലിം റിലീഫ് കമ്മിറ്റി യും റിയാദ് കെ.എം.സി.സി മടവൂർ പഞ്ചായത്ത്‌ കമ്മിറ്റി യും സംയുക്തമായി നിർമിച്ച ബൈത്തുറഹ്മ യു ടെ  താക്കോൽദാനം മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീർ. എം.പി നിർവഹിച്ചു.


റിലീഫ് കമ്മിറ്റി പ്രസിഡന്റ്‌ ഒ.വി. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ഒ.കെ. മുഹമ്മദലി ക്കും നീറ്റ് പരീക്ഷ യിൽ ഉന്നത റാങ്ക് നേടിയ ആയിഷ റിനു വിനും ബൈത്തുറഹ്മ നിർമാണത്തിൽ നിസ്വാർത്ഥ സേവനം ചെയ്ത കെ.പി. യസാർ, ടി.കെ.അഷ്‌റഫ്‌ എന്നിവർക്കുമുള്ള ഉപഹാരസമർപ്പണം ഇ.ടി.മുഹമ്മദ്‌ ബഷീർ എം.പി നിർവഹിച്ചു.



വാർദ്ധക്യ സഹജമായും അപകടം മൂലവും മറ്റും കിടപ്പിലായ രോഗികൾ ക്കു കൈത്താങ്ങായി റിലീഫ് കമ്മിറ്റി ആരംഭിക്കുന്ന ശിഹാബ് തങ്ങൾ മെമ്മോറിയൽ സേവനകേന്ദ്രത്തിന്റെ ഉത്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. സേവനകേന്ദ്രത്തിലേക്കുള്ള ക്രമീകരിക്കാവുന്ന കട്ടിൽ സ്പോൺസർ ചെയ്ത ടി.കെ.ഫാമിലി ഗ്രൂപ്പിന് വേണ്ടി ടി.കെ. മജീദും നെചൂളി മജീദ് മാസ്റ്ററുടെ സ്മരണ ക്ക് മകൻ ഷഫീക്കും ഫണ്ട്‌ എം.പി. ക്ക്‌ കൈമാറി.

റിലീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി കാസിം കുന്നത്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിദ്ധീഖലി രാങ്ങോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ, മണ്ഡലം പ്രസിഡന്റ്‌ വി.എം. ഉമ്മർ മാസ്റ്റർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.എ. ഗഫൂർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.വി. പങ്കജാക്ഷൻ, കെ.പി. മുഹമ്മദൻസ്, ടി. അലിയ്യ് മാസ്റ്റർ, സലാം കാളരാന്തിരി, ഒ.കെ. മുഹമ്മദലി, കെ. കുഞ്ഞാമു, എ.പി. നാസർ മാസ്റ്റർ, കെ.പി. മുഹമ്മദ്‌ ഹാജി, ടി.കെ. അബൂബക്കർ മാസ്റ്റർ, ടി.അബ്ദുറഹിമാൻ മാസ്റ്റർ, പി.മൊയ്‌തീൻ കുട്ടി മാസ്റ്റർ, നജീബ് നെല്ലാങ്കണ്ടി, എ.പി. യൂസുഫലി, എ.പി. ജംഷീർ, റഫീഖ് മുട്ടാഞ്ചേരി, ടി. മൊയ്‌തീൻ കുട്ടി, കെ.പി. യസാർ, ജാഫർ എടക്കാട്ട്, പി.സി. മുഹമ്മദ്‌, കെ.സി.അസീസ്, ടി.കെ.അഷ്‌റഫ്‌, മുഹമ്മദ്‌ മൊടയാനി, എം.സി. അൻവർ സംസാരിച്ചു.

കെ.കെ.സിദ്ധീഖ് സ്വാഗതവും മുനീർ പുതുക്കുടി നന്ദി യും പറഞ്ഞു.


Previous Post Next Post
3/TECH/col-right