ബൈത്തുറഹ്മ സമർപ്പണവും സേവനകേന്ദ്രം ഉത്ഘാടനവും ഇന്ന് (11/11/18) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 11 November 2018

ബൈത്തുറഹ്മ സമർപ്പണവും സേവനകേന്ദ്രം ഉത്ഘാടനവും ഇന്ന് (11/11/18)

മടവൂർ : ശിഹാബ് തങ്ങൾ മെമ്മോറിയൽ മടവൂർ മുസ്ലിം റിലീഫ് കമ്മിറ്റി യും റിയാദ് കെഎംസിസി മടവൂർ പഞ്ചായത്ത്‌ കമ്മിറ്റി യും സംയുക്തമായി നിർമിച്ച ബൈത്തുറഹ്മ താക്കോൽദാനം ഇന്ന് വൈകുന്നേരം 6 മണിക്ക് മടവൂരിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി  നിർവഹിക്കും.


മടവൂരിൽ നിർമിക്കുന്ന ആറാമത് ബൈത്തുറഹ്മ യാണിത്. അതോടനുബന്ധിച്ചു  വാർധക്യസഹജമായ രോഗം മൂലവും അപകടം മൂലവും മറ്റും കിടപ്പിലായ രോഗികൾ ക്കു വേണ്ടി ആരംഭിക്കുന്ന ശിഹാബ് തങ്ങൾ മെമ്മോറിയൽ സേവനകേന്ദ്രത്തിന്റെ ഉത്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിക്കും. 

സിദ്ധീഖലി രാങ്ങോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. എം.എ. റസാഖ് മാസ്റ്റർ, വി.എം. ഉമ്മർ മാസ്റ്റർ, റഷീദ് വെങ്ങളം, എം.എ.ഗഫൂർ മാസ്റ്റർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

No comments:

Post a Comment

Post Bottom Ad

Nature