ചരിത്രം തിരുത്തിക്കുറിച്ച് ചക്കാലക്കൽ എച്ച്.എസ്.എസ്. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 10 November 2018

ചരിത്രം തിരുത്തിക്കുറിച്ച് ചക്കാലക്കൽ എച്ച്.എസ്.എസ്.

കൊടുവള്ളി:കൊടുവള്ളി ഉപജില്ല കലാമേളയിൽ  ഒവറോൾ കരസ്ഥമാക്കി പുതു ചരിതമെഴുതി ടീം ചക്കാലക്കൽ എച്ച്.എസ്.എസ്.സബ് ജില്ലയുടെ ചരിത്രത്തിലാദ്യമായി ഒരു വിദ്യാലയത്തിന് നാല് വിഭാഗങ്ങളിലെ ഓവറോൾ ലഭിച്ചുവെന്നത് സർവ്വകാല റെക്കോർഡ്‌ തന്നെയാണ് !

ഹൈസ്കുൾ അറബി, സംസ്കൃതം സാഹിത്യോത്സവങ്ങളിലും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ജനറൽ വിഭാഗങ്ങളിലും ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂളാണ് ചാമ്പ്യന്മാരായത്.

ഹയർ സെക്കണ്ടറിയിൽ അപരാജിതമായ 233 പോയന്റുകൾ നേടി പങ്കെടുത്ത 57 ഇനങ്ങളിൽ 45 ലും ഏഗ്രേഡുകൾ കരസ്ഥമാക്കിയത് വിജയത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. 

സബ് ജില്ലയെ പ്രതിനിധീകരിച്ച് 20 ഇനങ്ങളിൽ ജില്ലാ മത്സരത്തിൽ പങ്കെടുക്കേണ്ടത് ചക്കാലക്കലിന്റെ ചുണക്കുട്ടികളാണ്..

കൂട്ടായ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണ് ഈ നേട്ടം.

https://youtu.be/OR2taNW5YnMNo comments:

Post a Comment

Post Bottom Ad

Nature