പുതുപ്പാടി ബഡ്സ് സ്കൂൾ ആൻഡ്​ റീഹാബിലിറ്റേഷൻ സെൻറർ ഉദ്ഘാടനം നാളെ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 4 November 2018

പുതുപ്പാടി ബഡ്സ് സ്കൂൾ ആൻഡ്​ റീഹാബിലിറ്റേഷൻ സെൻറർ ഉദ്ഘാടനം നാളെ

ഈങ്ങാപ്പുഴ: ഭിന്നശേഷിക്കാരുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തി പുതുപ്പാടിയിൽ ബഡ്സ് സ്കൂൾ ഉദ്ഘാടനത്തിനൊരുങ്ങി. രക്ഷിതാക്കൾക്ക് ആശ്വാസമായി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് കൈതപ്പൊയിൽ വള്ള്യാട് നിർമിച്ച ബഡ്സ് സ്കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തന സജ്ജമായത്.30 ലക്ഷം പുതുപ്പാടി പഞ്ചായത്തും 25 ലക്ഷം കുടുംബശ്രീ മിഷനും ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. നാളെ (05-11-2018) രാവിലെ 10-ന് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ കെട്ടിടത്തി​ന്റെ ഉദ്ഘാടനം നിർവഹിക്കും.


മൂന്ന് ക്ലാസ് മുറികൾ, ഓഫിസ്, മികച്ച സൗകര്യങ്ങളോടുകൂടിയ അടുക്കള, ഫിസിയോ തെറപ്പി യൂനിറ്റ്, രണ്ട് ടോയ്ലറ്റുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. കുട്ടികൾക്ക് കളിക്കാനാവശ്യമായ തരത്തിൽ കട്ടകൾ പാകിയ വിശാലമായ മുറ്റത്തിന് ഇരുമ്പ് ഷീറ്റ് കൊണ്ടു മേൽക്കൂരയും നിർമിച്ചിട്ടുണ്ട്. 


വൊക്കേഷനൽ ട്രെയിനിങ്ങി​ന്റെ ഭാഗമായി തയ്യൽ, കമ്പ്യൂട്ടർ തുടങ്ങിയവയിൽ പരിശീലനം നൽകും. ഊഞ്ഞാൽ, സീ-സോ തുടങ്ങിയ കളിയുപകരണങ്ങളുമുണ്ട്. ആധുനിക രീതിയിലുള്ള മികച്ച ഗുണമേന്മയുള്ള ഫർണിച്ചറുകളും ഉപകരണങ്ങളുമാണ് സ്ഥാപനത്തിലേക്ക് വാങ്ങിയിരിക്കുന്നത്. 


സ്വകാര്യ സ്ഥാപനങ്ങളിൽ ഫീസും വാഹനവാടകയും കൊടുത്ത് കുട്ടികളെ അയക്കാൻ കഴിയാത്ത രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് പുതുപ്പാടി പഞ്ചായത്തി​ന്റെയും കുടുംബശ്രീയുടെയും ഈ സംരംഭം. 

No comments:

Post a Comment

Post Bottom Ad

Nature