കൊടുവള്ളി ഫുട്ബോള്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 13, 14
തിയ്യതികളിലായി ദോഹയില്‍ വെച്ച് നടക്കുന്ന സെവന്‍സ് ഫുട്ബോള്‍
ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം സുഹൈം ടവറില്‍ വെച്ച് നടന്നു.
ടൂര്‍ണമെന്റിന്റ മുഖ്യ സ്പോണ്‍സറായ ദ മാന്‍ ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് കമ്ബനി
(Beema) വൈസ് പ്രസിഡണ്ട് കെ കെ അബ്ദുല്‍ സമദ് ഖത്തര്‍ കെഎംസിസി സംസ്ഥാന
ജനറല്‍ സെക്രെട്ടറി അസീസ് നരിക്കുനി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം
നിര്‍വ്വഹിച്ചു.
നൂറുകണക്കിന് ഫുട്ബോള്‍ പ്രേമികളുടെ സാനിധ്യം കൊണ്ട് പ്രൗഡ ഗംഭീരമായിരുന്നു
സദസ്സ്. ചടങ്ങില്‍ പി സി ശരീഫ്, കെ പി എം ബഷീര്‍ ഖാന്‍, അബൂബക്കര്‍ മൗലവി,
പി വി ബഷീര്‍, നൗഫല്‍ മുട്ടാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ കരീം
സ്വാഗതവും, സൈനുല്‍ ആബിദീന്‍ വാവാട് നന്ദിയും പറഞ്ഞു.
Tags:
INTERNATIONAL