Trending

പൂനൂര്‍ ഹൈസ്‌ക്കൂളില്‍ NMMS പുസ്തകങ്ങള്‍ വിതരണം ചെയ്തു

പൂനൂര്‍ :പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ആരംഭിച്ച NMMS പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള പഠന സഹായികള്‍ ക്യാമ്പ് കണ്‍വീനര്‍ സിറാജുദ്ദീന്‍ മാസ്റ്റര്‍ വിതരണം ചെയ്തു.കോഴിക്കോട് ഡയറ്റ് തയ്യാറാക്കിയ പുസ്തകങ്ങളാണ് വിതരണം ചെയ്തത്.



കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എഡ്യുകെയര്‍ നേതൃത്വം നല്‍കുന്ന പരിശീലന പദ്ധതി ജില്ലയിലെ തെരഞ്ഞെടുത്ത സ്‌ക്കൂളുകളിലാണ് നടപ്പില്‍ വരുത്തിയത്. 

പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെയും,ശിവപുരം ഗവ. ഹൈസ്‌ക്കൂള്‍, MJHSS എളേറ്റില്‍ എന്നിവിടങ്ങളിലെയും കുട്ടികളാണ് ഇവിടെ പരിശീലനത്തിനുള്ളത്. 

അവധി ദിനങ്ങളില്‍ മാത്രമുള്ള പരിശീലനം ആകെ അഞ്ച് ദിവസങ്ങളിലാണ് നടത്തുന്നത്. മൂന്ന് ഞായറാഴ്ചകളിലും രണ്ട് ശനിയുമടക്കം അഞ്ച് ദിവസങ്ങിലെ പരിശീലനം നവംബര്‍ 17ന് അവസാനിക്കും. 

ഒക്ടോബര്‍ 28ന് HM ഡെയ്സി ടീച്ചര്‍ ഉദ്ഘാടനം ചെയ്ത പരിപാടയില്‍ പിടിഎ പ്രസിഡന്റ് അജി മാസ്റ്റര്‍, എഡുകെയര്‍ കോ ഓഡിനേറ്റര്‍ ലത്തീഫ് മാസ്റ്റര്‍, ഉന്‍മേഷ് സര്‍, ജിസാന ടീച്ചര്‍, ഷബീറലി സര്‍,ബിന്ദു ടീച്ചര്‍ എന്നിവരും പങ്കെടുത്തിരുന്നു.



Previous Post Next Post
3/TECH/col-right