വിസ്മയം തീർത്ത്:"സയൻഷ്യ 2018" - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 4 November 2018

വിസ്മയം തീർത്ത്:"സയൻഷ്യ 2018"

എളേറ്റിൽ : എളേറ്റിൽ ജി.എം.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളയായ "സയൻഷ്യ 2018", കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എൻ.സി.ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


കൊച്ചു മനസ്സുകളിലെ ശാസ്ത്ര ഭാവനകളും ഗണിത വിസ്മയങ്ങളും ശേഖരങ്ങളും കരകൗശല നിർമ്മാണ വൈദഗ്ദ്ധ്യവും വിസ്മയിപ്പിക്കുന്നതായിരുന്നു. അറബിക്, ഉറുദു, ഹിന്ദി, സംസ്കൃത വിഭാഗങ്ങൾ പ്രത്യേക ഭാഷാ പവലിയനുകൾ ഒരുക്കിയിരുന്നു.
          


തെങ്ങോലയുടെയും കവുങ്ങിൻ പട്ടയുടെയും അനന്തമായ സാധ്യതകൾ പ്രദർശിപ്പിച്ച നാലാം ക്ലാസിന്റെ പവലിയൻ പ്രത്യേക ശ്രദ്ധയാകർഷിച്ചു.


ഗാന്ധിജിയുടെ ബാല്യം മുതൽ അന്ത്യം വരെ ചിത്രീകരിച്ച പ്രദർശനം, പുരാവസ്തു ശേഖരം, കരകൗശല വസ്തുക്കളുടെ പ്രദർശനം, അക്ഷരചിത്രങ്ങൾ, പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിന്റെ സ്റ്റാൾ, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് ,കുടുംബശ്രീയുടെ സ്റ്റാൾ മുതലായവയും പ്രദർശനത്തിനുണ്ടായിരുന്നു.
      


സമീപത്തെ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പ്രദർശനം കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ബഹുലമായ പങ്കാളിത്തം മേളയെ എളേറ്റിലിന്റെ ഒരു ജനകീയ ഉത്സവമാക്കി മാറ്റി.

            

പി.ടി.എ പ്രസിഡണ്ട് എൻ.പി.മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ആഷിക്ക് റഹ്മാൻ എം.പി.ടി.എ ചെയർപേഴ്സൺ റജ്ന കുറുക്കാംപൊയിൽ എസ്.എം.സി.ചെയർമാൻ അബ്ബാസ് കെ, ബി.ആർ.സി.ട്രെയ്നർ അബൂബക്കർ കുണ്ടായി, സീനിയർ അസിസ്റ്റന്റ് എൻ.കെ.മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. 

ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഷുക്കൂർ സ്വാഗതവും കൺവീനർ എം.ടി.അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
No comments:

Post a Comment

Post Bottom Ad

Nature