നരിക്കുനി:നരിക്കുനി അത്താണി പെയിൻ ആൻറ് പാലിയേറ്റിവ് കെയറിലെ വിദ്യാർത്ഥി കൂട്ടായ്മയായ അത്താണി സ്റ്റുഡന്റസ് വിങ് കാൻസർ രോഗികൾക്കായി നടത്തുന്ന 'ഹെയർ ഫോർ ഹോപ്'പരിപാടിയുടെ കാമ്പസ് കാമ്പയിന് വിദ്യാലയങ്ങളിൽ നിന്ന് മികച്ച പ്രതികരണം.
ഒക്ടോബർ 26 ന് ആരംഭിച്ച കാമ്പയിൻ പകുതി പിന്നിടുന്നതോടെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി  നൂറു കണക്കിന്     വിദ്യാർത്ഥികൾ ഇതുവരെ മുടി ദാനം ചെയ്തു.

കീമോ തെറാപ്പിയോടെ മുടി നഷ്ട്ടപ്പെടുന്ന കാൻസർ രോഗികൾക്കാവശ്യമായ മുടി ശേഖരിക്കുക,വിദ്യാർത്ഥികളിൽ ഹെയർ ഡൊണേഷനുള്ള മനോഭാവമുണ്ടാക്കുക,കാൻസർ രോഗികളോട്‌ സഹാനുഭൂതി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങുമായി നടക്കുന്ന കാമ്പയിൻ  നവംബർ 6 ന് അവസാനിക്കും.
 

എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ ജെ.ആർ.സി യൂണിറ്റുമായി സഹകരിച്ച്  നടന്ന പരിപാടിയിൽ ഹൈസ്‌കൂളിൽ നിന്ന്  മുപ്പതോളം  വിദ്യാർത്ഥിനികൾ മുടി ദാനം ചെയ്തു. 

പ്രധാനാധ്യാപകൻ  തോമസ് മാത്യു മുടി കൈമാറി .ഡെപ്യുട്ടി എച്ച്.എം ബുഷ്‌റ.പി.എം,അധ്യാപകരായ ഒ.പി അബ്ദുറഹിമാൻ,റാസി.എം,ജസീർ,ഷോണി,തമ്മീസ് അഹമ്മദ്  എന്നിവർ സംബന്ധിച്ചു.സ്റ്റുഡന്റസ് വിങ് പ്രവർത്തകരായ നാഫി മരക്കാർ,ഷാഫി.ബി.സി തുടങ്ങിയവർ നേതൃത്തം നൽകി.