Trending

ബാലുശ്ശേരിയുടെ അഭിമാനമായി ഈ മൂന്ന് യുവാക്കൾ.

ബാലുശ്ശേരി:ഏറെ അഭിമാനം കൊള്ളുന്ന ഒരു വാർത്തയാ ണിത്. ഈ ന്യൂ ജൻ കാലഘട്ടത്തിലും മാനുഷിക പരിഗണന നഷ്ടമായിട്ടില്ല എന്ന് തെളിയിക്കുന്ന പ്രവർത്തനം ആണ് പ്രിയപ്പെട്ട സുഹൃത്തുക്കൾ (നിയാസ്, ഷഹാബ്,ഷാഹിർ) നമുക്ക് മനസിലാക്കി തന്നത്.  





കഴിഞ്ഞ രണ്ട് ആഴ്ചകൾക്ക് മുൻപ് കോഴിക്കോട് ജിനാൻ ഹോട്ടലിൽ തൊഴിലാളി ആയി ജോലി ചെയ്ത് കൊണ്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളി ആയ 'റാഹിദ് ആലം ' എന്ന യുവാവ് താമസ സ്ഥലത്ത് നിന്നും ഹോട്ടലിലേക്ക് പോകുന്ന വഴി അപകടത്തിൽ പെടുകയും മാരകമായി പരുക്ക് ഏൽക്കുകയും  തലച്ചോറിലെ ഞരമ്പ് പൊട്ടുകയും, കാലിനും കൈ എല്ലുകൾക്കും ക്ഷതം സംഭവിക്കുകയും ഉണ്ടായി. 


ഒരാഴ്ച കാലയളവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റാഹിദ് നെ അവന്റെ ജന്മസ്ഥലത്തേക്ക്,കുടുംബത്തിന്റെ അടുത്തേക്ക്  കൊണ്ടുപോകുന്നതാണ് നല്ലത് എന്നും അവിടെ ചികിത്സ നൽകുന്നത് ആണ് ഗുണം എന്നും ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും സാഹസമായ ഒരു യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു ഈ മൂവർ സംഘം. കോഴിക്കോട് നിന്നും വെസ്റ്റ് ബംഗാൾ ബാർബില്ല എന്ന സ്ഥലത്തേക്ക് ഇവർ റോഡ് മാർഗം  അധി സാഹസികമായ ഒരു യാത്രക്ക് തയ്യാറെടുത്തു !!

ഏതാണ്ട്6000കിലോമീറ്റർ (അപ്പ്‌ ആൻഡ് ഡൌൺ ) ഇവർ മൂന്ന് പേർ മാറി മാറി ഡ്രൈവിംഗ് ചെയ്തു. 2 ദിവസവും 6 മണിക്കൂറും കൊണ്ട്  ഇവർ റാഹിദിനെ  അവന്റെ വീട്ടുകാരുടെ അടുത്തെത്തിച്ചു.

ഏറെ പ്രയാസകരമായ തീർത്തും സാഹസി കമായ ഈ ഒരു യാത്രക്ക് നേതൃത്വം നൽകിയ  ഈ മൂന്ന് സുഹൃത്തുക്കൾ അവരുടെ ജോലിയും പരിപാടികളും എല്ലാം മാറ്റിവെച്ച്‌ ഈ യാത്രക്ക് തിരിക്കുമ്പോൾ മറ്റൊരു വിധത്തിലും ഉള്ള പ്രശംസ ഇവർ ആഗ്രഹിച്ചിരുന്നില്ല.



Previous Post Next Post
3/TECH/col-right