Trending

അഭിമാനിക്കാം:കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ കുട്ടികളെയോർത്ത്‌

തിരുവനന്തപുരത്തു വച്ച്‌ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ്ണവും മെഡലുകളും വാരിക്കൂട്ടി  മടങ്ങിയെത്തിയിരിക്കുകയാണു കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ കായികാധ്യാപകൻ വി ടി മനീഷും കുട്ടികളും.


നേടിയ നാല് സ്വർണ്ണമെഡലുകൾക്ക് കഠിനാധ്വാനത്തിന്റെ തിളക്കം. എല്ലാ ദിവസങ്ങളിലും അവധി ദിവസങ്ങൾ ഉൾപെടെ രാവിലെയും വൈകുന്നേരവും കായികാധ്യാപകൻ വി.ടി. മിനീഷിന്റെ നേതൃത്വത്തിൽ ചിട്ടയോടെയും കൃത്യമായും നടത്തിയ പരിശീലനമാണ് ഈ നേട്ടത്തിനു പിന്നിൽ.ഓട്ടം, നടത്തം, റിലേ എന്നീ ഇനങ്ങളിലാണ് സ്വർണം സ്വന്തമാക്കിയത്. 


സ്കൂളിന്റെ മിന്നും താരം കെ.പി. സനിക രണ്ട് സ്വർണവും ഒരു വെള്ളിയും നേടി.ജൂനിയർ ഗേൾസ് 3000 മി. ഓട്ടത്തിലും ക്രോസ് കൺട്രിയിലും സ്വർണവും 1500 മി. ഓട്ടത്തിൽ വെള്ളിയുമാണ് സനികനേടിയത്. സീനിയർ ഗേൾസിൽ 4 x 400 മീറ്റർ റിലേയിൽ അന്ന അൽന ജേക്കബും 3000 മീറ്റർ നടത്തത്തിൽ നന്ദന ശിവദാസനും സ്വർണം നേടി.3000 മീറ്റർ സീനിയർ ഗേൾസ് നടത്തേ മത്സരത്തിൽ ആതിര ശ്രീധരൻ വെങ്കലം നേടി. 

കാര്യമായ സൗകര്യമില്ലാത്ത സ്കൂൾ ഗ്രൗണ്ടിലെ 160 മീറ്റർ ട്രാക്കിലും ടാർ റോഡിലും പരിശീലനം നേടിയ കുട്ടികൾ അധ്യാപകൻ നൽകിയ ധൈര്യവും,രണ്ട് ദിവസം മുമ്പേ തന്നെ ഗ്രൗണ്ടിലെത്തി നടത്തിയപരിശീലനവുമാണു തുണയായതെന്നാണ് നാലു പേരും ഒരേ സ്വരത്തിൽ പറയുന്നു.

സ്കൂൾ മാനേജർ ഫാ. ജോസഫ് കൂനാനിയിലും മറ്റു അധ്യാപകരും കട്ടിപ്പാറ ഗ്രാമപഞ്ചായത്തും നാട്ടുകാരും നൽകുന്ന പ്രോത്സാഹനവും പിന്തുണയുമാണ് വിജയ രഹസ്യമെന്നും ഇവർ പറയുന്നു.


Previous Post Next Post
3/TECH/col-right