Trending

കരിപ്പൂര്‍:വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷ നിയന്ത്രണത്തില്‍ ബുദ്ധിമുട്ടി യാത്രക്കാര്‍

കരിപ്പൂര്‍ വിമാനതാവളത്തില്‍ ഓട്ടോറിക്ഷക്ക് നിരോധനം ഏര്‍പ്പെടുത്തി. പ്രീപെയ്ഡ് ടാക്സിക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഓട്ടോറിക്ഷക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 


വിമാനത്താവള കവാടത്തിനുള്ളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ആളെ കയറ്റിയാല്‍ മൂവായിരം രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഓട്ടോറിക്ഷ തൊഴിലാളികളും, എയര്‍പോര്‍ട്ട് ഓട്ടോ ആശ്രിത ജീവനക്കാരും, യാത്രക്കാരും.

സാധാരണയാത്രക്കാരെ പ്രയാസത്തിലാക്കിയാണ് വിമാനത്താവള അതോറിറ്റിയുടെ ഓട്ടോറിക്ഷ നിരോധന തീരുമാനം.നടപടി ബോര്‍ഡ് വച്ചതോടെ ഓട്ടോ വിളിച്ച്‌ ദൂര സ്ഥലങ്ങളില്‍ നിന്നെത്തിയ യാത്രക്കാരെ വഴിയില്‍ ഇറക്കി വിടേണ്ടി വന്നു.

കഥ അറിയാതെ ഓട്ടോയില്‍ എത്തിയവര്‍ക്ക് പെട്ടി തലയില്‍ ചുമ്മന്ന് പോകേണ്ട അവസ്ഥ ആയി. പ്രദേശത്തെ പോസ്റ്റ് ഓഫീസും വിജയാ ബാങ്കുമെല്ലാം എയര്‍പോര്‍ട്ടിന് ഉള്ളിലാണ്. വിമാനത്താവള ജീവനക്കാരേയും തീരുമാനം ബാധിച്ചിട്ടുണ്ട്. ഫറൂഖ് റെയില്‍വേ സ്റ്റേഷനിലിറങ്ങി അവിടെ നിന്ന്നേരിട്ട് ഓട്ടോ വിളിച്ച്‌ വരുന്ന യാത്രക്കാരും ഒട്ടേറെയാണ്. 



പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ ഓട്ടോയിലെത്തുന്ന യാത്രക്കാര്‍ ഒരു കിലോമീറ്ററോളം ലഗേജുമായി നടക്കേണ്ടി വരും. എന്നാല്‍ ഒട്ടോറിക്ഷക്ക് ടോള്‍ ബുത്തിനടുത്തായി പ്രത്യേക പാത ഒരുക്കുമെന്നും വിമാനത്താവള അതോറിറ്റി പറയുന്നു.

സംഭവം വിവാദമായതോടെ ടിവി ഇബ്രാഹിം എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ഇളവേര്‍പ്പെടുത്തി. സ്ഥലം എംഎല്‍എ കൂടിയായ ടിവി ഇബ്രാഹിം എയര്‍പോര്‍ട്ട് ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് അധികൃതരുടെ തീരുമാനത്തില്‍ മാറ്റമുണ്ടായത്. എയര്‍പോര്‍ട്ടിലേക്ക് ആളുകളെ കൊണ്ട് വരുന്നതിന് വിലക്കില്ലെന്നും എന്നാല്‍ ഇവിടെ നിന്നും ആളുകളെ എടുക്കാന്‍ പാടില്ലെന്നുമാണ് പുതിയ തീരുമാനം.




 നേരത്തെ എയര്‍പോര്‍ട്ടിനടുത്തേക്ക് ഓട്ടോറിക്ഷകളുടെ പ്രവേശനം തന്നെ വിലക്കി എയര്‍പോര്‍ട്ട് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
വിലക്ക് ലംഘിച്ച്‌ പ്രവേശിച്ചാല്‍ 3000 രൂപ പിഴ ഈടാക്കുമെന്നും ബോര്‍ഡിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് എയര്‍പോര്‍ട്ട് റോഡില്‍് അധികൃതര്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഉടനെ തന്നെ നിരവധി സംഘടനകളും ജനപ്രതിനിധകളും ഓട്ടോ തൊഴിലാളികളും പ്രവാസികളുമെല്ലാം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. 

യൂത്ത് കോണ്‍ഗ്രസ്, ആം ആദ്മി പ്രവര്‍ത്തകരെല്ലാം കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ബോര്‍ഡ് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഓട്ടോ തൊഴിലാളികളുടെ കോര്‍ഡിനേഷന്‍ കമ്മറ്റി എംഎല്‍എയെ ബന്ധപ്പെട്ട് തങ്ങള്‍ക്കുള്ള ബുദ്ധിമുട്ടറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ എയര്‍പോര്‍ട്ട് ഡയറക്ടറുമായി ചര്‍ച്ച നടത്തുകയുമായിരുന്നു.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് ആരംഭിച്ചത് മുതല്‍ യാതൊരു വിലക്കുമില്ലാതെ ഓട്ടോകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നു. നിരവധി തൊഴിലാളികളാണ് എയര്‍പോര്‍ട്ടിനടുത്ത ഓട്ടോ സ്റ്റാന്റുകളിലുള്ളത്. ഇവരുടെയെല്ലാം ഉപജീവനത്തെ സാരമായി ബാധിക്കുന്ന തീരുമാനമായിരുന്നു എയര്‍പോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.

അതിനപ്പുറം പാവപ്പെട്ട പ്രവാസികളെ കൂടി പ്രതികൂലമായി ബാധിക്കുന്ന തീരുമാനമായിരുന്നു ഇത്. ഇപ്പോള്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനത്തില്‍ ഇളവ് വരുത്താന്‍ ഇപ്പോള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറായിരിക്കുകയാണ്. എയപോര്‍ട്ടിലേക്ക് യാത്രക്കാരുമായി വരുന്നതിന് പ്രശ്നമില്ലെന്നും എന്നാല്‍ ഇവിടെ നിന്ന് യാത്രക്കാരെ എടുക്കരുതെന്നുമാണ് പുതിയ തീരുമാനം.സ്ഥാപിച്ച ബോർഡ് താത്കാലികമായി മറച്ച നിലയിലാണ്.

ബോർഡ് മറക്കുന്ന വീഡിയോ : 
https://www.facebook.com/100009713859678/videos/758212181179237/





Previous Post Next Post
3/TECH/col-right