Trending

മദ്റസാദ്ധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളാകാം

കോഴിക്കോട്:സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മദ്റസാദ്ധ്യാപക ക്ഷേമനിധിയിൽ ഇപ്പോൾ അംഗങ്ങളാകാം. അപേക്ഷാ ഫോറം കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലിൽ നിന്നും കോഴിക്കോട് പുതി റയിലെ ക്ഷേമനിധി ഓഫീസിൽ നിന്നും www. mtwfs.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും. 



അപേക്ഷയോടൊപ്പം 3 പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ് തെളിയികുന്നതിന് സ്കൂൾ സർട്ടിഫിക്കറ്റ് /പാസ്പോർട്ട്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റ് - എന്നിവയിൽ ഒന്നിന്റെ കോപ്പി ,റേഷൻകാർഡ്, ഇലക്ഷൻ ഐ ഡി എന്നിവയുടെ കോപ്പിയും അയക്ക്ണം. 

20 വയസ്സിന്നും 65 വയസ്സിന്നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ.

 
1) 65 വയസ്സ് പൂർത്തിയാകുമ്പോൾ കുറഞ്ഞ പെൻഷൻ 800 രൂപ കൂടിയത് 5200 രൂപ.


2) അംഗങ്ങളുടെ സ്വന്തം വിവാഹത്തിനും പെൺമക്കളുടെ വിവാഹത്തിനും 10000 രൂപ.


3) SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മക്കൾക്ക് 2000 രൂപ സ്കോളർഷിപ്പ്.


4). ഭവന നിർമ്മാണത്തിന് പലിശരഹിത ലോൺ 2 .5ലക്ഷം രൂപ . 84 മാസം കൊണ്ട് അടച്ചു തീർത്താൽ മതി.


വിശദ വിവരങ്ങൾക്ക്: mtpwfo@gmail.com എന്ന മെയിൽ ഐഡിയിലോ 0495 2720 577 ഫോൺ നമ്പറിലോ ബന്ധപ്പെടുക.





Previous Post Next Post
3/TECH/col-right