Latest

6/recent/ticker-posts

Header Ads Widget

ELETTIL ONLINE NEWS UPDATES 08-10-2018

ELETTIL ONLINE NEWS UPDATES 08-10-2018
1194 കന്നി 22
1440 മുഹറം 28
തിങ്കൾ                


കേരളീയം
ബ്രൂവറി, ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയതായി മുഖ്യമ...

Read more at: http://www.kumblavartha.com/2018/10/permission-for-brewery.html

🅾 ഒടുവില്‍ സിപിഎം പച്ചക്കൊടി കാട്ടി; സിഎംപിയുടെ അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിക്കും; നേതാക്കളുടെ പദവി കാര്യത്തില്‍ തീരുമാനം ആയില്ലെങ്കിലും ലയനം ഉറപ്പായ ആശ്വാസത്തില്‍ അരവിന്ദാക്ഷനും അനുയായികളും.


🅾 ബൈക്കില്‍ പോകുന്നതിനിടെ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഗുരുതരാവസ്ഥയിലായ ഭാര്യ ആശുപത്രിയില്‍; അപകടം ചൂണ്ടയിടാനായി ഇരുവരും ആനാട്ട് കടവിലേക്ക് പോകുന്നതിനിടെ.ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി ജഗത്‌ (33) ആണ്‌ മരിച്ചത്‌. ഭാര്യ സജിനിയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


🅾 പ്രാര്‍ത്ഥനകള്‍ ഫലിച്ചു; ലക്ഷ്മി ജീവിതത്തിലേക്ക്; വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റിയതോടെ ദ്രവരൂപത്തില്‍ ഭക്ഷണം കഴിക്കാനും ചെറുതായി സംസാരിക്കാനും ആരംഭിച്ചു; ഭര്‍ത്താവും മകളും വിട്ടു പോയ വിവരം എങ്ങനെ അറിയിക്കുമെന്നറിയാതെ ഇരു കുടുംബങ്ങളും; അപകടനില പൂര്‍ണ്ണമായും മാറാതെ ദുരന്തവിവരം അറിയിക്കില്ല.


🅾 യുഡിഎഫിന്റെ മദ്യനയത്തിന് ശേഷം മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതായി ഋഷിരാജ് സിങ്.


🅾 തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളത്തിനും തൃശൂരിനും ഇടയിൽ ഒല്ലൂരിലും ചാലക്കുടിയിലും അറ്റകുറ്റ പണികൾ നടക്കുന്നതാണ്‌ കാരണം


🅾 ന്യൂ​ന​മ​ര്‍​ദം ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക്; സംസ്ഥാനത്ത് ചു​ഴ​ലി​ക്കാ​റ്റ് ഭീ​തി​യ​ക​ന്നു.


🅾 മു​ടി നീ​ട്ടി വ​ള​ര്‍​ത്തി​യ യു​വാ​ക്ക​ളെ പോ​ലീ​സ് നി​ര്‍​ബ​ന്ധി​പ്പി​ച്ച്‌ മൊ​ട്ട​യ​ടി​പ്പിച്ച്‌ കേരള പോലീസിനെതിരെ പരാതി. പാലക്കാട്‌ മീനാക്ഷിപുരത്ത്‌ ആണ്‌ ആദിവാസി യുവാക്കൾ ആയ സഞ്ജയ്‌, നിധീഷ്‌ എന്നിവരെ മൊട്ടയടിച്ചത്‌. സംഭവത്തിൽ എസ്‌ ഐ ആർ വിനോദിനെ എ ആർ ക്യാമ്പിലേക്ക്‌ ജില്ലാ പോലീസ്‌ മേധാവി സ്ഥലം മാറ്റി


🅾 ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനം: വടകരയില്‍ ഇന്ന് ( തിങ്കളാഴ്ച )ബിജെപി ഹര്‍ത്താല്‍


🅾 രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ; 9 മാസത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 35 പേര്‍; ചുരുങ്ങിയ കാലയളവില്‍ രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചത് 40,868 പേര്‍ക്ക് ; മരണ സംഖ്യയില്‍ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര.


🅾 ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; സമരം നടത്താനുള്ള സ്വകാര്യ ബസ്സുടമകളുടെ തീരുമാനം അനുചിതമെന്ന് ഗതാഗത മന്ത്രി.


🅾 ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ഇടുക്കിയിലെ വിനോദ സഞ്ചാരം നിരോധന ഉത്തരവ് പിന്‍വലിച്ചു.


🅾 കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി.കെ മുഹമ്മദ് കുഞ്ഞി (95) അന്തരിച്ചു; കൊല്‍ക്കത്തയിലെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത പ്രായം കുറഞ്ഞ അംഗം; കബറടക്കം ഇന്ന് പത്തിന് പെരുമ്പിലാവ്‌ പരുവക്കുന്നില്‍.


🅾 കൃഷി പുണ്യമെന്നും വിത്തിന് വില പറയരുതെന്നും കാര്‍ഷിക പാഠം പകര്‍ന്ന ചെറുവയല്‍ രാമന്‍ ഗുരുതരാവസ്ഥയില്‍; ഹൃദയാഘാതമുണ്ടായത് ദുബായില്‍ മലയാളി കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍; ചികില്‍സയ്ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ തേടി സുഹൃത്തുക്കള്‍.വയനാട്ടിലെ പാരമ്പര്യ ആദിവാസി കർഷകനും, അഗ്രിക്കൾചർ യൂണിവേഴ്സിറ്റി സെനറ്റ്‌ അംഗവും, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനും ആയിരുന്നു


🅾 ഗ്ലാസിലെ നുര പൊന്തുന്നു പ്ലേറ്റിലെ കറിയുടെ എരിവ് കൂടുന്നു; വേട്ടയാടിയ പൊലീസിന് കനത്ത തിരിച്ചടി കിട്ടിയതിന് പിന്നാലെ ഗിന്നസ് ലക്ഷ്യമാക്കി ഗ്രൂപ്പിന്റെ കുതിപ്പ്; കമന്റുകളില്‍ ലോകറെക്കോഡിനായി ജിഎന്‍പിസി; മറികടക്കേണ്ടത് രണ്ടരക്കോടി കമന്റുകള്‍ എന്ന റെക്കോര്‍ഡ്; കൈയിലുള്ളത് മൂന്ന് റെക്കോഡുകള്‍.


🅾 തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാർത്ഥം രൂപീകരിച്ച ജെ.ജയലളിതാ ഫൗണ്ടേഷന്‍ പി.സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു


🅾 കേരളത്തില്‍ നിന്നും മാഹിയിലേക്ക് മുപ്പതംഗ പോക്കറ്റടി സംഘം എത്തിയിട്ടുണ്ടെന്ന് പൊലീസ് ; ഭക്ത ജനങ്ങള്‍ക്ക് അറിയിപ്പ് കൊടുക്കുന്നത് ഉച്ചഭാഷിണി വഴി; പോക്കറ്റടി നടത്തുന്നത് തിരക്കിനിടയില്‍ സംഘമായി തിരിഞ്ഞാണെന്നും അറിയിപ്പ്.മാഹി പള്ളി തിരുനാൾ ആഘോഷം ഈ മാസം 5 ന്‌ ആണ്‌ ആരംഭിച്ചത്‌


🅾 സ്കൂളുകളിലും കോളേജുകളിലും അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബയോമെട്രിക്‌ പഞ്ചിംഗ്‌ സംവിധാനം കൊണ്ട്‌ വരാനുള്ള സർക്കാർ നീക്കം മരവിപ്പിച്ചു പ്രളയാനന്തര സാമ്പത്തിക പ്രതിസന്ധി മൂലം ആണ്‌ പദ്ധതി താൽക്കാലികമായി നിർത്തി വച്ചത്‌.


🅾 സംസ്ഥാനത്ത്‌ 15% പേർ പഠനം നിർത്താൻ കാരണം പിതാവിന്റെ മദ്യപാനം മൂലം വീട്ടിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സർവേ റിപ്പോർട്ട്‌


🅾 പീഡനത്തിനിരയായ കന്യാസ്ത്രീയെ തുടർന്നും അപമാനിക്കാനുള്ള ശ്രമത്തിനെതിരെ വീണ്ടും സമരം തുടങ്ങുന്നതായി സേവ്‌ അവർ സിസ്റ്റേഴ്സ്‌ ആക്ഷൻ കൗൺസിൽ.


🅾 പി.സി ജോര്‍ജിനെ ഉപരോധിക്കും; വിവിധ കേന്ദ്രങ്ങളില്‍ ജനജാഗ്രത സദസ്സ് നടത്തും; പീഡകനെ കാണാന്‍ പോകുന്ന മെത്രാന്മാര്‍ക്കെതിരെ പ്രതികരിക്കും; നീതിക്കുവേണ്ടി തെരുവില്‍ ഇറങ്ങിയ കന്യാസ്ത്രീകളെ വീണ്ടും സമരത്തിനറക്കാന്‍ തീരുമാനിച്ച്‌ സമരസമിതി


🅾 യു ഡി എഫ്‌ നേതൃയോഗം ഇന്ന് കന്റോൺമന്റ്‌ ഹൗസിൽ ചേരും . ബ്രുവറി , ശബരിമല വിഷയങ്ങൾ ചർച്ചയാകും


🅾 മോട്ടോർ വാഹന വകുപ്പിലെ സർവ്വീസ്‌ ചാർജ്ജുകൾ 5 രൂപ മുതൽ 50 രൂപ വരെ വർദ്ധിപ്പിച്ചു


🅾 ലിഫ്റ്റ്‌ ചോദിച്ച വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി കൊണ്ട്‌ പോയി പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ കരുവാരക്കുണ്ടിൽ പിടിയിൽ ആയി.


🅾 കാസർകോട്‌ സ്കൂട്ടർ യാത്രക്കാരൻ ദിനേശ്‌കുമാർ ബസിനടിയിൽ പെട്ട്‌ മരിച്ചു ബി ആർ സി ട്രെയിനർ ആണ്‌.


ശബരിമല🅾 ശബരിമല ഭണ്ഡാരത്തിൽ പൈസക്ക്‌ പകരം സ്വാമി ശരണം എന്ന് എഴുതിയ കുറിപ്പാണ്‌ ഇടേണ്ടത്‌ എന്ന് കെ പി ശശികല..


🅾 സോഷ്യല്‍ മീഡിയയിലെ ആഹ്വാനം സ്വീകരിച്ച്‌ ഓരോ നിമിഷവും തെരുവിലേക്ക് ഒഴുകുന്നത് ആയിരങ്ങള്‍; പ്രതിഷേധത്തിന്റെ നാമജപയാത്ര നടത്താത്ത ഒരു സ്ഥലം പോലും ബാക്കിയില്ലാതെയായി; ആരും നിര്‍ബന്ധിക്കാതെ ഒഴുകിയെത്തുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകള്‍; വര്‍ഗ്ഗീയ വാദികളും കലാപകാരികളും നുഴഞ്ഞു കയറി കുഴപ്പം ഉണ്ടാക്കുമോ എന്ന ആശങ്കയോടെ പൊലീസ്; ചെകുത്താനും കടലിനും ഇടയില്‍ പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ സര്‍ക്കാര്‍


🅾 കേരളാ ഹൗസില്‍ ബീഫ് വിവാദം ഉണ്ടാക്കി കലാപത്തിന് ശ്രമിച്ചു; 14ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി ഹിന്ദുക്കളെ കുരുതി കൊടുക്കാന്‍ പദ്ധതി ഒരുക്കുന്നു; പെട്രോള്‍ ബോംബ് എറിഞ്ഞും കലാപം ഉണ്ടാക്കും; പ്രതികരിച്ചതിന്റെ പേരില്‍ ജയിലില്‍ കടിന്ന ഞാന്‍ പറയുന്നത് മനസ്സിലാക്കുക; അയ്യപ്പന്റെ പേരു പറഞ്ഞ് വിശ്വാസികളെ കൊലയ്ക്ക് കൊടുക്കാന്‍ പ്രതീഷ് വിശ്വനാഥന്‍ നടത്തുന്ന ശ്രമത്തിനെതിരെ ആഞ്ഞടിച്ച്‌ തോക്ക് സ്വാമി എന്ന അറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ്


🅾 മുന്നോട്ട് വച്ച ചുവട് പിന്നോട്ട്; വനിതാ പൊലീസ് തല്‍ക്കാലം മല കയറില്ല; എത്തുക പമ്ബ വരെ മാത്രം; അവശ്യമെങ്കില്‍ മാത്രം സന്നിധാനത്ത് വനിതാ പൊലീസ് സുരക്ഷയൊരുക്കും; അന്തിമ തീരുമാനം നാളെ ദേവസ്വം ബോര്‍ഡുമായുള്ള യോഗശേഷം; സന്നിധാനത്തേക്ക് പോകാന്‍ വിമുഖത പ്രകടിപ്പിച്ച്‌ ദേവസ്വം വനിതാ ജീവനക്കാരും; വിശ്വാസികളുടെ കടുത്ത പ്രതിഷേധം തണുപ്പിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍


🅾 ശബരിമലയോടും അയ്യപ്പനോടും കളിച്ചവരാരും രക്ഷപെട്ടിട്ടില്ല; വിശ്വാസത്തെ രക്ഷിക്കാന്‍ ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്മാറില്ല; ഏതൊക്കെ ശക്തികള്‍ വന്നാലും ശബരിമലയെ സംരക്ഷിക്കുമെന്നും പി.എസ്.ശ്രീധരന്‍ പിള്ള


ദേശീയം

🅾 രാജസ്ഥാൻ കോൺഗ്രസിനെന്ന് സി ഫോർ സർവേ ഫലം .200 അംഗ രാജസ്ഥാൻ നിയമസഭയിൽ 124-138 സീറ്റുകൾ വരെ കോൺഗ്രസ്‌ നേടുമെന്ന് പ്രവചനം കോൺഗ്രസ്‌ 50 ശതമാനവും ബി ജെ പി 43 ശതമാനവും വോട്ട്‌ നേടും.. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ കൂടുതൽ പേർ തിരഞ്ഞെടുത്ത പേര്‌ സച്ചിൻ പൈലറ്റിന്റേത്‌.


🅾 കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത്‌ ഇൻഷുറൻസ്‌ പദ്ധതിക്ക്‌ രണ്ടാം വട്ടം ചികിൽസ തേടുമ്പോൾ ആധാർ കാർഡ്‌ നിർബന്ധമാക്കി. ആദ്യ തവണ ഏതെങ്കിലും തിരിച്ചറിയൽ കാർഡ്‌ മതി.കേരളം പദ്ധതിയിൽ ഇല്ല.


🅾 കാശ്മീരിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. 4 ഘട്ടം ആയാണ്‌ തിരഞ്ഞെടുപ്പ്‌.


🅾 ഹൈദരാബാദ്‌ യൂണിവേഴ്സിറ്റി എ ബി വി പി സഖ്യം തിരിച്ചു പിടിച്ചു


🅾 വിശാല സഖ്യത്തിനില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി; പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അട്ടിമറിക്കപ്പെടുന്നുവെന്ന് ബംഗാള്‍ ഘടകം; സഖ്യം രൂപീകരിക്കുന്നത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ; കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതില്‍ തീരുമാനം പിന്നീട് ; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കൊമ്ബുകോര്‍ത്ത് കാരാട്ട് -യച്ചൂരി പക്ഷം.


🅾 ഹാര്‍ട്ടി വെല്‍കം ടു റവ. ആഗ്നലോ റുഫീനോ ഗ്രഷ്യസ്;   ഊഷ്മളമായി സ്വാഗതം ചെയ്യുന്ന കാര്‍ഡില്‍ ബലാല്‍സംഗക്കേസില്‍ പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവും; ജലന്ധര്‍ രൂപതയുടെ പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍  ഇന്ന് ചുമതലേയല്‍ക്കുമ്ബോള്‍ പീഡനക്കേസിലെ പ്രതിക്ക് എന്തുസ്ഥാനമെന്ന് അമ്ബരന്ന് വിശ്വാസികള്‍; ഫ്രാങ്കോയെ ചുമതലയില്‍ നിന്ന് മാറ്റിയത് മാര്‍പ്പാപ്പയ്ക്ക് കത്ത് നല്‍കിയതോടെ


🅾 അ​ഭി​ലാ​ഷ‌് ടോ​മി​യെ ഡല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


🅾 ദില്ലി സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ല; കെജ്‌രിവാളിനെതിരെ കേന്ദ്രമന്ത്രി വിജയ്‌ ഗോയലിന്റെ കാളവണ്ടി യാത്ര.


🅾 മൂന്ന് വർഷത്തിനകം ഇന്ത്യയില്‍ നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.


🅾 വോഡഫോണിന്റെ 279 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 84 ദിവസത്തെ വാലിഡിറ്റി. ദിവസം 4 ജി ബി ഡാറ്റ തരുന്ന പ്ലാൻ ഇപ്പോൾ മുംബൈ, കർണ്ണാടക എന്നിവിടങ്ങളിൽ ആണ്‌ ലഭ്യമാകുക


അന്താരാഷ്ട്രീയം

🅾 ഉത്തരകൊറിയൻ ഏകാധിപതി കിമ്മും യു എസ്‌ പ്രസിഡണ്ട്‌ ട്രമ്പും വീണ്ടും ഉടൻ തന്നെ കൂടിക്കാഴ്ച്ച നടത്താൻ തീരുമാനം ആയി


🅾 ഇന്തൊനേഷ്യയിൽ ഭൂകമ്പത്തിൽ 5000 ഓളം പേരെ കാണാതായി. ഇത്‌ വരെ 1763 മൃതദേഹങ്ങൾ കണ്ടെടുത്തു.


🅾 ഹെയ്തിയിൽ ഭൂകമ്പത്ത്‌ മരണസംഖ്യ 11 ആയി.


🅾 വിവാഹ ചടങ്ങിന് പോകവേ ആഡംബര കാര്‍ അപകടത്തില്‍പെട്ട് 20 പേര്‍ക്ക് ദാരുണാന്ത്യം ; സംഭവം ന്യൂയോര്‍ക്കിലെ സ്‌കോഹാരി നഗരത്തില്‍ ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ്; മരിച്ചവരില്‍ 18 പേര്‍ കാര്‍ യാത്രികരും 2 പേര്‍ കാല്‍നടയാത്രക്കാരും.


🅾 പ്രവാസി മലയാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; പദ്ധതി വിഹിതം അടക്കുന്നവര്‍ കേരളത്തിലേക്കു മടങ്ങിയെത്തുമ്ബോള്‍ സൗജന്യ ചികില്‍സ ലഭ്യമാക്കും: ചെറിയ ശമ്ബളത്തില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണകരമായ പദ്ധതി നടപ്പാക്കുന്നത് നോര്‍ക്ക വഴി.ഡോ: ആസാദ്‌ മൂപ്പൻ ആണ്‌ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സർക്കാരിന്‌ സമർപ്പിച്ചത്‌


🅾 എവിടെ ജമാല്‍ ഖഷോഗി? പ്രിന്റ് ഓണ്‍ലൈന്‍ എഡിഷനുകളില്‍ കോളം ഒഴിച്ചിട്ട് വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രതിഷേധം; ഇസ്താംബുളില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൂചന; ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷോഗിയെ മൃഗീയമായി കൊല ചെയ്തതെന്ന് ആരോപിച്ച്‌ തുര്‍ക്കി പൊലീസ്;  ആരോപണങ്ങള്‍ പാടേ തള്ളി സൗദി സര്‍ക്കാര്‍. സൗദി വിരുദ്ധ ലേഖനങ്ങൾ സ്ഥിരമായി എഴുതുന്ന ആൾ ആയിരുന്നു അദ്ദേഹം


🅾 അഫ്​ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; കാബൂള്‍-കാണ്ഡഹാര്‍ ദേശീയപാത അടച്ചു.


🅾 ടോംഗയില്‍ റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.


കായികം 

🅾 ഐ എസ്‌ എല്ലിൽ ഇന്നലെ നടന്ന ജംഷഡ്‌പൂർ, ബാംഗളൂർ എഫ്‌ സി മൽസരം (2-2) സമനിലയിൽ അവസാനിച്ചു


🅾 ഐ എസ്‌ എല്ലിൽ ഇനി ഒരു ചെറിയ ഇടവേള; ഇനി കളികൾ 9 ദിവസത്തിന്‌ ശേഷം. ദേശീയ സീനിയർ ടീം ചൈനയുമായി സൗഹൃദ മൽസരത്തിന്‌ പോകുന്നതാണ്‌ കാരണം . ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ്‌ ജിങ്കാനും അനസ്‌ എടത്തിടികയും അടക്കമുള്ളവർ ഇനി നാളെ തുടങ്ങുന്ന ക്യാമ്പിലേക്ക്‌ പോകും  ഐ എസ്‌ എല്ലിൽ ഇനി അടുത്ത മൽസരം 17 ന്‌ നടക്കും.


🅾 വിനു മങ്കാദ്‌ അണ്ടർ 19 ക്രിക്കറ്റിൽ സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കർക്ക്‌ 5 വിക്കറ്റ്‌. ഗുജറാത്തിനെതിരെ ആയിരുന്നു മുംബൈയുടെ മൽസരം.


🅾 ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലിവർപൂൾ- മാഞ്ചസ്റ്റർ സിറ്റി മൽസരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു


🅾 സംസ്ഥാന ജൂനിയർ അത്ലറ്റിക്സ്‌ 12 മുതൽ 14 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തും


🅾 ദുബായിൽ നടക്കുന്ന പാകിസ്ഥാൻ, ഓസ്ട്രേലിയ ടെസ്റ്റിൽ ആദ്യ ദിനം പാകിസ്ഥാൻ 3 വിക്കറ്റ്‌ നഷ്ടത്തിൽ 255 റൺസ്‌ എടുത്തു


🅾 സ്പാനിഷ്‌ ലീഗിൽ അലാവസ്‌ റയൽ മാഡ്രിഡിനെ 1-0 ന്‌ പരാജയപ്പെടുത്തി


🅾 ലങ്കന്‍ പടയെ തുരത്തിയെറിഞ്ഞ് ഇന്ത്യന്‍ സിംഹങ്ങള്‍; അണ്ടര്‍ 19 ഏഷ്യാക്കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക് ; 144 റണ്‍സ് വിജയം നേടിയ ഇന്ത്യക്ക് കരുത്തായി നിന്നത് യശസ്വി ജയ്‌സ്വാളിന്റെയും അനൂജ് റാവത്തിന്റെയും കിടിലന്‍ ഫോം; മലയാളക്കരയ്ക്ക് അഭിമാനമായി ദേവ്ദത്ത് പടിക്കല്‍ ; ആറ് വിക്കറ്റ് നേടിയ ഹര്‍ഷ് ത്യാഗിയുടെ ബോളിങ് മികവിന് ബിഗ് സല്യൂട്ട്.


🅾 നാല്‌ തവണ ലോക ചാമ്പ്യൻ ആയ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ജാപ്പനീസ് ഗ്രാൻഡ്‌ പ്രി കിരീടം നേടി


 സിനിമാ ഡയറി


🅾 അടൂർ ഗോപാലകൃഷ്ണൻ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ. 'സുഖാന്ത്യം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 11 ന്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കും. 20-25 മിനിറ്റ്‌ ദൈർഗ്ഘ്യം മാത്രം ഉള്ള ഹൃസ്വ ചിത്രം ആണിത്‌.കൊൽക്കത്തയിലെ ഗെയിം പ്ലാൻ സ്പോർട്ട്സ്‌  പ്രൈവറ്റ്‌ ലിമിറ്റഡ്‌ 'മാസ്റ്റേഴ്സ്‌ കളക്ഷൻസ്‌ " എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വചിത്രങ്ങളിൽ ഒന്നാണ്‌ അടൂരിന്റേത്‌. . ശ്യാം ബെനഗൽ, ഗോവിന്ദ്‌ നിഹലാനി, ഗൗതം ഘോഷ്‌, ജാനു ബറുവ തുടങ്ങിയവരാണ്‌ കളക്ഷൻസിലെ മറ്റ്‌ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്‌  എം ജെ രാധാകൃഷ്ണൻ ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ മുകേഷ്‌, പത്മപ്രിയ, അലൻസിയർ, ഇന്ദ്രൻസ്‌ ,സുധീർ കരമന തുടങ്ങിയവർ  അഭിനയിക്കും.


🅾 ഷൂട്ടിംഗിൽ പങ്കെടുക്കാനായി കണ്ണൂരിലേക്ക്‌ പോകാൻ എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ കുഞ്ചാക്കോ ബോബന് നേരേ വെള്ളിയാഴ്ച നടന്ന വധശ്രമം; പ്രതിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തതായി സൂചന; എറണാകുളം സൗത്ത് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ കണ്ടുവരാറുള്ള ഇയാള്‍ മാനസിക രോഗിയെന്ന് പൊലീസ്.


🅾 'പരിധിയില്ലാത്ത സമൂഹ മാധ്യമ ഉപയോഗം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്' ; സ്വകാര്യത പങ്കുവെച്ച്‌ ചതിക്കുഴിയില്‍പെട്ടു പോകുന്നവര്‍ക്ക് വഴികാട്ടിയായി കേരള പൊലീസിന്റെ 'വൈറല്‍' ഷോര്‍ട്ട് ഫിലിം; പൃഥിരാജ് അവതാരകനാകുന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമത്തിലും 'വൈറല്‍'


🅾 അരുണ്‍കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡില്‍ മാസ് റോളില്‍ ആസിഫ് അലി.


🅾 പ്രളയ ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ ആയി അബുദാബിയില്‍ അമ്മയുടെ സ്റ്റേജ് ഷോ; 5 കോടി സമാഹരിക്കുമെന്ന് എംഎല്‍എ മുകേഷ്.


🅾 ഫഹദ് ഫാസിലിന്റെ ട്രാന്‍സില്‍ നായികയായി നസ്രിയ.അൻവർ റഷീദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമൽ നീരദ്‌ ക്യാമറ ചെയ്യുന്നു


🅾 അമ്മ നിര്‍വ്വാഹക സമിതി യോഗത്തില്‍ നടന്നെത് ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള നടിമാരുടെ കത്ത് ചര്‍ച്ച ചെയ്യാന്‍ പോലും ആവാത്ത രോഷ പ്രകടനം; ഒരു കാരണവശാലും നടപടി ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ജനറല്‍ ബോഡിയുടെ പുറത്ത് കെട്ടി വച്ച്‌ തലയൂരാന്‍ തീരുമാനിച്ചു; പീഡകനൊപ്പം ഉറച്ച്‌ നിന്നത് നിര്‍വ്വാഹക സമിതിക്ക് നടപടി എടുക്കാം എന്ന സുപ്രീംകോടതി അഭിഭാഷകന്റെ നിയമോപദേശം തള്ളിക്കളഞ്ഞ്; മോഹന്‍ലാല്‍ മധ്യമപ്രവര്‍ത്തകരെ കണ്ണിറുക്കി കാട്ടി പച്ചക്കള്ളം പറഞ്ഞത് ഇങ്ങനെ


🅾 സ്കൂൾ പശ്ചാത്തലമാക്കി കഥ പറയുന്ന എം സി ജിതിൻ സംവിധാനം നിർവ്വഹിച്ച 'നോൺസെൻസ്‌' ' 12 ന്‌ പ്രദർശനത്തിനെത്തും.


🅾 ബിഗ്‌ ബഡ്ജറ്റ്‌ ചിത്രമായ ' കായംകുളം കൊച്ചുണ്ണി' ഈ മാസം 11 ന്‌ തീയറ്ററുകളിൽ എത്തും നിവിൻ പോളിക്കൊപ്പം മോഹൻലാലും അഭിൻസ്യിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌ റോഷൻ ആൻഡ്രൂസ്‌ ആണ്‌.


🅾 4 അമ്മ നടിമാർ പ്രധാന വേഷത്തിൽ എത്തുന്ന ',ഡാകിനി' ഈ മാസം 18 ന്‌ എത്തും.ഫ്രൈഡെ ഫിലിംസ്‌ ആണ്‌ വിതരണം


🅾 ബിജു മെനോൻ ചിത്രം ' ആനക്കള്ളൻ' ഈ മാസം 18 ന്‌ എത്തും.അനുശ്രീ, ഷംന കാസിം  സിദ്ധിഖ്‌, സായ്കുമാർ, ഹരീഷ്‌ കണാരൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.


🅾 ഗോകുൽ സുരേഷ്‌ ഗോപി നായകൻ ആയ   സൂത്രക്കാരൻ അനിൽരാജ്‌ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നു.വർഷ, ലാലു അലക്സ്‌, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ അണി നിരക്കുന്നു.കറൻസി വിനിമയ നിരക്കുകൾ
______________
1.🇸🇦സൗദി റിയാൽ               : 19.69
2.🇦🇪യു.എ.ഇ ദിർഹം            : 20.10
3.🇶🇦ഖത്തർ റിയാൽ            : 20.28
4.🇴🇲ഒമാൻ റിയാൽ              : 191.82
5.🇧🇭ബഹ്‌റൈൻ ദിനാർ      : 196.34
6.🇰🇼കുവൈറ്റ് ദിനാർ           : 243.13
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.78
8.🇺🇸അമേരിക്കൻ ഡോളർ : 73.84
______________
🥇സ്വർണ്ണം (22K) & 🥈വെള്ളി വില
______________
സ്വർണ്ണം ഒരു പവൻ    : 23,200 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2900 രൂപ

വെള്ളി ഒരു കിലോ     :41,500 രൂപ
വെള്ളി ഒരു ഗ്രാം          :41.50 രൂപ
______________
പെട്രോൾ & ഡീസൽ വില - HP
______________

1.🌊കോഴിക്കോട്
പെട്രോൾ: 84.34       ഡീസൽ: 78.08

2.🛫മലപ്പുറം
പെട്രോൾ: 84.64       ഡീസൽ: 78.35

3.🌾പാലക്കാട്
പെട്രോൾ: 84.95       ഡീസൽ: 78.62

4.🎇തൃശൂർ
പെട്രോൾ: 84.55      ഡീസൽ: 78.24

Post a comment

0 Comments