പഴയ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 8 October 2018

പഴയ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും

ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനത്തിന്റെ ഉടമയാണോ നിങ്ങള്‍? വൈകാതെ നിങ്ങളെതേടി ഗതാഗത വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ എത്തും.ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്തി, 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.


പഴക്കമേറിയ വാഹനങ്ങള്‍ രാജ്യത്തെ നിരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ബോധവത്കരണം ആദ്യം തുടങ്ങുന്നത് ഡല്‍ഹിയില്‍നിന്നാണ്.

ഡല്‍ഹിയില്‍ ഇതിനകം 15 വര്‍ഷം പഴക്കമുള്ള രണ്ടു ലക്ഷത്തിലേറെ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി ഗതാഗതവകുപ്പ് അറിയിച്ചു.ഗതാഗത വകുപ്പിലെ ആള്‍ക്ഷാമം മൂലം ആദ്യഘട്ടത്തില്‍ നഗരസഭകളിലെ പഴയ വാഹനങ്ങള്‍ അന്വേഷിച്ചിറങ്ങാനാണ് തീരുമാനം.നഗരസഭകളുടെ നിരത്തുകളില്‍ പഴയ വാഹനങ്ങള്‍ കണ്ടാല്‍ പിടിച്ചെടുക്കും. ഇരുചക്ര വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയെല്ലാം പിടിച്ചെടുക്കാനാണ് തീരുമാനം.


സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉള്‍പ്പടെ പിടികൂടും. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കണ്ടെത്തുക

No comments:

Post a Comment

Post Bottom Ad

Nature