Trending

ELETTIL ONLINE NEWS NIGHT 31-10-2018

ELETTIL ONLINE NEWS NIGHT 31-10-2018 
1194 തുലാം 14
1440 സഫർ 21
ബുധൻ
    




കേരളീയം


🅾 ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ. കണ്ണൂരില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികൾക്കെല്ലാം ഇന്ധന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രം; പശ്ചാത്തല വികസനമൊരുക്കല്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്ത് നയത്തിനും അംഗീകാരം; റോഡ്‌ നിർമ്മാണത്തിന്‌ പ്ലാസ്റ്റിക്‌ ഉപയോഗിക്കാൻ തീരുമാനം, തിരുവനന്തപുരം മുതൽ കാസർകോട്‌ വരെ ഉള്ള മലയോര ഹൈവേ (1627 കിലോമീറ്റർ). നിർമ്മാണം പൂർത്തിയാക്കും.തീരദേശ ഹൈവേ (656 കിലോമീറ്റർ) പൂർത്തിയാക്കും  ശബരിമല റോഡുകൾ മെച്ചപ്പെടുത്തി 7 വർഷത്തെ അറ്റകുറ്റ പണിക്ക്‌ കരാർ നൽകും . സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിലെ 7 അസിസ്റ്റന്റ്‌ ജനറൽ മാനേജർമാർക്ക്‌ പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യം നൽകാൻ തീരുമാനിച്ചു.കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 78.5 കോടി രൂപ ചിലവിൽ കുടിവെള്ള പദ്ധതി നടപ്പാക്കാൻ കിഫ്ബി മുഖേന ഫണ്ട്‌ ലഭ്യമാക്കാൻ കേരള വാട്ടർ അഥോറിറ്റിക്ക്‌ തത്വത്തിൽ അനുമതി നൽകാൻ തീരുമാനിച്ചു.പ്രളയത്തിൽ ഭൂ.ഇ നഷ്ടപ്പെട്ടവർക്കും ഭൂരഹിത കുടു.ബങ്ങൾക്കും ഭൂമിസംഭാവന ചെയ്യുന്നവർക്ക്‌ സ്റ്റാമ്പ്‌ ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാൻ തീരുമാനിച്ചു. ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ.


🅾 ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ വക 'വിജിലന്‍സ് ചലഞ്ച്'! ആഭ്യന്തരമന്ത്രിയായിരിക്കേ ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം; നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി ചെന്നിത്തല വിട്ടു നല്‍കിയത് ജയില്‍ ഡിജിപിയുടെ എതിര്‍പ്പും മറികടന്ന്; അഴിമതി ആരോപണത്തില്‍ അന്വേഷണത്തിന് അനുമതി നല്‍കിയത് മുഖ്യമന്ത്രി നേരിട്ട്; 'ബ്രൂവറി ചലഞ്ചി'നോടുള്ള പ്രതികാരമെന്ന് കോണ്‍ഗ്രസ്


🅾 കേരളത്തിന്റെ തിരിച്ചുവരവിനെ പ്രശംസിച്ച കൊഹ്‌ലിക്ക് നന്ദിയറിയിച്ച്‌ ഗവര്‍ണര്‍. പി സദാശിവം.കോഹ്‌ലിയുടെ വാക്കുകൾ വിലപ്പെട്ടതാണെന്നും നന്ദി അറിയിക്കുന്നുവെന്നും ഗവർണർ


🅾 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് ;ഇന്നും 80 രൂപ കുറഞ്ഞ്‌ പവന് 23,600 രൂപയില്‍ വിപണി മുന്നേറുന്നു.


🅾 അമ്മയേയും മകളേയും മാറി മാറി പീഡിപ്പിച്ച ശേഷം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവം; കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു.പീരുമേട്‌ അമ്പത്തി ഏഴാം മൈലിൽ വള്ളോംപറമ്പിൽ മോളി (55) മകൾ നീനു (22) എന്നിവരെ 2007 ൽ പ്രതികളായ രാജേന്ദ്രനും  ജോമോനും വീടിന്റെ വാതിൽ കല്ലിന്‌ തകർത്ത്‌ ഇരുവരെയും മാറി മാറി ബലാൽസംഗം ചെയ്ത ശേഷം വെട്ടി കൊലപ്പെടുത്തി എന്നാണ്‌ കേസ്‌. രാജേന്ദ്രന്‌ വധശിക്ഷ വിധിച്ച ശേഷമാണ്‌ ജോമോൻ പിടിയിൽ ആവുന്നത്‌. ഇയാളുടെ വിചാരണ നടന്ന് വരുന്നു.


🅾 കണ്ണാ എന്നാണു വിളിക്കുക, വിഡിയോ സെക്സ് ചെയ്ത് റെക്കോഡ് ചെയ്തു വയ്ക്കും; ഇരുന്നൂറോളം സ്ത്രീകളുടെ ഡാറ്റ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചത് നേരിട്ട് കണ്ടിട്ടുണ്ട്; ഗ്രീന്‍വെയിന്‍ കൂട്ടായ്മയുടെ സ്ഥാപകനും സന്യാസിയുമായ സംവിദാനന്ദിന് എതിരെ മീ ടൂ ആരോപണവുമായി എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമം.


🅾 ആലപ്പുഴയില്‍ നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് കോട്ടയത്തെത്താം; സ്റ്റോപ്പുകളുടെ എണ്ണം കുറച്ച്‌ കുറഞ്ഞ സമയത്തിനുള്ളില്‍ കോട്ടയത്തെത്തിക്കുന്ന ലിമിറ്റഡ് സ്‌റ്റോപ് ബോട്ട് ഉടന്‍ സര്‍വീസ് തുടങ്ങും.36 കിലോമീറ്റർ ആണ്‌കോട്ടയം- ആലപ്പുഴ ജലപാത. ബോട്ടിൽ 120 പേർക്ക്‌ യാത്ര ചെയ്യാം


🅾 ആഘോഷങ്ങളില്ലാതെ ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പിറന്നാള്‍ മധുരം; യാത്രയൊഴിഞ്ഞ് നേരമില്ലാത്ത ജനകീയ നേതാവിന് ഈ പിറന്നാളും എന്നത്തേയും പോലൊരു സാധാരണ ദിവസം; അരനൂറ്റാണ്ടിലേറെ കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുചിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് 75-ാം ഇന്നിങ്‌സിലും തിരക്കോട് തിരക്ക്


🅾 ശിവഗിരിയില്‍ ഇന്നാരംഭിച്ചത് ഗുരുദേവന്‍ സമാധിയായതിന്റെ 41-ാം ദിവസം നടത്തേണ്ടിയിരുന്ന ചടങ്ങ്; 90 വര്‍ഷം  മുമ്പ്‌ നടക്കേണ്ടിയിരുന്ന മഹായതി പൂജയ്ക്ക് ശിവഗിരിയില്‍ എത്തിയത് ആയിരത്തോളം സന്യാസിമാര്‍; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ കോടതി കേസിനെ തുടര്‍ന്ന് പുഷ്പങ്ങളും പച്ചക്കറികളും കുഴിച്ച്‌ മൂടിയതിന്റെ പരിഹാരം തേടി സ്വാമിമാര്‍ ശിവഗിരിക്കുന്നിലേക്ക്; എസ് എന്‍ ഡി പിയും എസ് എന്‍ ട്രസ്റ്റും ഒരുമിച്ചപ്പോള്‍ ശ്രീനാരായണീയര്‍ക്ക് ആഹ്ലാദം.


🅾 ബാലഭാസ്‌ക്കറും മകളും വിടപറഞ്ഞിട്ട് ഒരു മാസം; ആശുപത്രി വിട്ട ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു; നല്ലപാതിയും പൊന്നുമകളും ഇല്ലാത്ത ജീവിതത്തിന് കൂട്ട് ഓര്‍മ്മകളും സംഗീതവും മാത്രം; വലതു കാലിലെ പരിക്ക് കൂടി ഭേദമായാല്‍ നന്നായി നടന്ന് തുടങ്ങാം; വീട്ടുകാരുടേയും കൂട്ടുകാരുടെയും സ്‌നേഹ തണലില്‍ ദുഃഖം ഒളിപ്പിച്ചു വെച്ച്‌ ലക്ഷ്മി ഇനി ഭര്‍ത്താവിന്റെയും മകളുടെയും ഓര്‍മ്മകളുമായി ജീവിക്കും


🅾 രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറിനോട് ഉപമിച്ച പരാമര്‍ശം നാണംകെട്ടത്; വി ടി ബല്‍റാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍; പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല, എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണെന്നും കെപിസിസി അധ്യക്ഷന്‍; എംഎല്‍എയില്‍ നിന്നും വിശദീകരണം തേടാനും പാര്‍ട്ടി തീരുമാനം; വ്യത്യസ്ത നിലപാടുകാരനായ യുവനേതാവിനെതിരെ പടയൊരുക്കം


🅾 രണ്ടു കൈകളിലെയും ഞരമ്പ്‌  മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്കു വെടിവച്ചു; എആര്‍ ക്യാംപിലെ പൊലീസ് മരിച്ചത് കടയക്കല്‍ താലൂക് ആശുപത്രിയിലേക്ക് കൊണ്ടു വരും വഴി; ഗണ്‍മാന്റെ മരണവാര്‍ത്ത കേട്ട് ഞെട്ടി മന്ത്രി മാത്യു ടി തോമസിന്റെ ഓഫീസ്; കടയ്ക്കലിലെ സുജിത്തിന്റെ മരണം ആത്മഹത്യെന്ന് ഉറപ്പിച്ച്‌ പൊലീസ്; സത്യമറിയാന്‍ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും.


🅾 അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല; എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു; അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട; മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ മാനസികമായി തളര്‍ത്തിയത് കാമുകിയുടെ വിവാഹ നിശ്ചയം; സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചുള്ള പൊലീസുകാരന്റെ മരണത്തിന്റെ ചുരുളഴിച്ച്‌ ആത്മഹത്യാക്കുറിപ്പ്; സുജിത്ത് സ്വയം ജീവനൊടുക്കിയതിന് പിന്നില്‍ സ്‌നേഹച്ചതി.


🅾 പള്ളികളുടെയും  അമ്പലങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചാരിറ്റി സംഘടനകളുടെയും ആവശ്യത്തില്‍ അധികമുള്ള പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും; കെട്ടിടവും അടിസ്ഥാന സൗകര്യവും നിര്‍മ്മിച്ചതിന് ശേഷം ബാക്കി കിടക്കുന്നതൊക്കെ ഇനി വീടില്ലാത്തവര്‍ക്ക് വീടു വെക്കാനുള്ള സ്ഥലമായി മാറും: വിപ്ലവകരമായ തീരുമാനവുമായി പിണറായി സര്‍ക്കാര്‍.


🅾 വിളവു തിന്നുന്ന ഈ വേലിയെ പിണറായി പടിക്കു പുറത്താക്കുമോ? നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെക്കുന്ന സിപിഎം തിരുവമ്പാടി എംഎല്‍എ ജോർജ്ജ്‌ എം തോമസിനെ തൊടാന്‍ ഭയന്ന് ഉദ്യോഗസ്ഥര്‍; 2000ല്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ല; വിവാദ ഭൂമിയുടെ രേഖകള്‍ പണയം വെച്ച്‌ ബാങ്ക് വായ്‌പ്പയും സംഘടിപ്പിച്ചു; സ്ഥലത്തിന് പട്ടയമുണ്ടെന്നും വര്‍ഷങ്ങളായി താമസിക്കുന്ന വീട്ടില്‍ നിന്ന് മാറാനാകില്ലെന്നും എംഎല്‍എ.


🅾 പരാതി നല്‍കിയിട്ട് ഇനി എന്തായി സാറെ എന്ന് ചോദിച്ച്‌ പൊലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങേണ്ട; പരാതിയിലെ ഓരോ പുരോഗതിയും ഇനി എസ്‌എംഎസ് ആയി ലഭിക്കും; എഫ്‌ഐആര്‍ ഇടുന്നത് മുതല്‍ കേസ് അന്വേഷിക്കുന്ന പൊലീസുകാരന്റെ വിവരങ്ങള്‍ വരെ എസ്‌എംഎസില്‍; പരാതി നല്‍കി സ്റ്റേഷനില്‍ കയറ്റി ഇറക്കുന്നത് അവസാനിപ്പിക്കാന്‍ ഡിജിപിയുടെ ഉത്തരവ്.


🅾 സര്‍ക്കാര്‍ പരസ്യം പുനഃ സ്ഥാപിക്കണം; മാനേജ്‌മെന്റ് വിട്ടുവീഴ്ച ചെയ്യണം; നാനൂറോളം തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട് തേജസ് പത്രം അടച്ചുപൂട്ടരുതെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ കണ്‍വന്‍ഷന്‍.


ശബരിമല

🅾 ശബരിമല അവലോകനയോഗം ബഹിഷ്‌കരിച്ച്‌ കര്‍ണ്ണാടകയിലേയും ആന്ധ്രയിലേയും തെലുങ്കാനയിലും തമിഴ്‌നാട്ടിലേയും ദേവസ്വം മന്ത്രിമാര്‍; ഉദ്യോഗസ്ഥതല യോഗം മാത്രമായി മാറിയപ്പോള്‍ വിട്ടു നിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും; ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ പിന്മാറ്റം സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിലെ എതിര്‍പ്പ് മൂലമെന്ന് വിലയിരുത്തല്‍.


🅾 വെള്ളപേപ്പറില്‍ ഒപ്പിട്ട് വാങ്ങുന്നുവെന്നുവെന്ന പ്രചരണം വാസ്തവ വിരുദ്ധമെങ്കിലും ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമുള്ള യുവതികളുടെ ലിസ്റ്റ് എടുക്കാന്‍ കുടുംബശ്രീ വഴി സിപിഎം ശ്രമം തുടരുന്നു; എതിര്‍പ്പിനെ തുടര്‍ന്ന് പട്ടിക തയ്യാറാക്കല്‍ ശ്രമം വിജയിച്ചില്ല; എന്‍എസ്‌എസിന്റേയും എസ് എന്‍ ഡി പിയുടേയും സഹായത്തോടെ പ്രതിരോധം ശക്തമാക്കാന്‍ ബിജെപിയും; 13ന് സുപ്രീംകോടതി കേസെടുക്കും വരെ ശബരിമല സംഘര്‍ഷഭരിതമായി തുടരുമെന്ന് ഉറപ്പ്.


🅾 ശബരിമല വിഷയത്തില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ അരിച്ചു പെറുക്കി പൊലീസ്; പ്രമുഖരുടെ പോസ്റ്റുകള്‍ക്ക് കീഴിലെ കമന്റുകള്‍ പോലും പരിശോധിക്കുന്നു; കലാപത്തിനോ അക്രമത്തിനോ ആഹ്വാനം നല്‍കിയാല്‍ കേസെടുക്കും; മുഖ്യമന്ത്രിയെ കൊന്നിട്ടെങ്കിലും യുവതികളെ തടയുമെന്ന് പോസ്റ്റിട്ട ചെറുവത്തൂരിലെ യുവാവിനെ അറസ്റ്റ് ചെയ്തത് ഒരു കമന്റിന്റെ പേരില്‍.


🅾 സര്‍ക്കാരിനെ ശിക്ഷിക്കാന്‍ അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; കാണിക്ക വഞ്ചികള്‍ ചുട്ടെരിച്ചാല്‍ മാത്രമേ സര്‍ക്കാറിന്റെ പിടിയില്‍ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കാനാകൂ; ഭക്തര്‍ തന്നെ മുന്‍കൈയെടുത്ത് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്നും രാജ്യസഭാ എംപി.


🅾 ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കിലും നാമജപയജ്ഞം നടത്തി പ്രതിഷേധം തുടരുമെന്ന് സുകുമാരന്‍ നായര്‍; യുവതികളെ പ്രവേശിപ്പിക്കുന്നതില്‍ അതൃപ്തിയുമായി കര്‍ണാടക സര്‍ക്കാറും; വാദപ്രതിവാദങ്ങള്‍ തുടരുമ്പോഴും  അയ്യപ്പ ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്.


🅾 'നട്ടെല്ലിന് ചതവേറ്റിട്ടുണ്ട് നീര്‍ക്കെട്ടമുണ്ട്, അര മണിക്കൂര്‍ പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്; പനി വന്നപ്പോള്‍ ചികിത്സ നിര്‍ത്തി, അപ്പോഴേയ്ക്കും വേദന ഇരട്ടിച്ചു'; നിലയ്ക്കലിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തക സരിത സരസ്വതി ഇപ്പോഴും ചികിത്സയില്‍; രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും നട്ടെല്ലിനേറ്റ സാരമായ പരുക്കിന്റെ വേദനയില്‍ നീറുകയാണെന്നും സരിത; വാഹനത്തിലേക്ക് കയറ്റിയപ്പോഴും ആരോ പിന്നില്‍ നിന്ന് ചവിട്ടിയെന്നും യുവതി.


🅾 "അഞ്ചാം തീയതി ശബരിമല നട തുറക്കുന്നതിന് മുന്‍പ് പുനഃപരിശോധന റിട്ട് ഹര്‍ജികള്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി; 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് നട തുറക്കുന്നതെന്നും അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ്.


🅾 ആറ്റുകാലിലും ചക്കുളത്ത് കാവിലും പുരുഷന്മാരെ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി; ആര്‍ത്തവകാലത്തു മുസ്‌ലീം സ്ത്രീകളെ നോമ്ബ് നോക്കാന്‍ അനുവദിക്കണമെന്നും കിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാന്‍ അനുവദിക്കണമെന്നും ആവശ്യം.നോയിഡ സ്വദേശി സഞ്ജീവ്‌ കുമാർ ആണ്‌ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്‌


ദേശീയം


🅾 റിസര്‍വ് ബാങ്കിനെ നിലക്ക് നിര്‍ത്താന്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; ഒരു സര്‍ക്കാരും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നിയമത്തിലെ വകുപ്പ് പ്രയോഗിച്ച്‌ ഉത്തരവ് നടപ്പിലാക്കാന്‍ നീക്കം തുടങ്ങി; രാജ്യം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധി.83 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സെക്ഷൻ 7 പ്രയോഗിച്ച്‌ സർക്കാർ റിസർവ്വ്‌ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ കൈകടത്തിയതോടെ  കേന്ദ്ര സർക്കാരും റിസർവ്വ്‌ ബാങ്കും തമ്മിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്‌. . ഗവർണ്ണർ ഊർജ്ജിത്‌ പട്ടേൽ രാജിക്ക്‌ ഒരുങ്ങുന്നതായി സൂചന.


🅾 റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജി ഭീക്ഷണി; സര്‍ക്കാര്‍ ചര്‍ച്ചക്ക് വഴങ്ങി.


🅾 റഫേല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാറിന് തിരിച്ചടിയായി സുപ്രീം കോടതി ഇടപെടല്‍; സര്‍ക്കാര്‍ രഹസ്യമാക്കി വെച്ച വിമാനത്തിന്റെ വില വിവരങ്ങളും സാങ്കേതിക കാര്യങ്ങളും അറിയിക്കണമെന്ന് കോടതി; ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ഹര്‍ജിക്കാരന് നല്‍കാനും നിര്‍ദ്ദേശം; സിബിഐ അന്വേഷണത്തില്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന ആശ്വാസം  ലഭിക്കുമ്പോഴും  പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തില്‍ വിവാദം ഉയരുന്നത് മോദിക്ക് കടുത്ത ക്ഷീണം.


🅾 ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം അനുപം ഖേര്‍ രാജിവെച്ചു ; ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത് 2017ല്‍ ; അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് രാജിയെന്ന് വിശദീകരണം.9 മാസത്തോളം അമേരിക്കയിൽ ആണ്‌ പരിപാടി നടക്കുന്നതെന്നും അനുപം ഖേർ


🅾 കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ വന്‍ തിരിമറി; പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും സൗജന്യ നിരക്കില്‍ ഗ്യാസ് ലഭ്യമാക്കേണ്ടിടത്ത് പദ്ധതി പേരില്‍ മാത്രം മറിയുന്നത് കോടികള്‍; ലാഭം കൊയ്ത് സ്വകാര്യ  കമ്പനികളും ഏജന്‍സികളും


🅾 ശിവലിംഗത്തിലെ തേളിന് സമാനമാണ് മോദി എന്ന  പരാമര്‍ശം വളച്ചൊടിച്ചു; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് ശശി തരൂരിന്റെ വക്കീല്‍ നോട്ടീസ്. മോഡിക്ക്‌ എതിരായ പ്രസ്താവനയെ ഭഗവാൻ ശിവന്‌ എതിരെയാണെന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ്‌ തരൂർ ആരോപിക്കുന്നത്‌.  48 മണിക്കൂറിനകം രവിശങ്കർ പ്രസാദ്‌ മാപ്പ്‌ പറയണം എന്നാണ്‌ ആവശ്യം. ' രാഹുൽ ഗാന്ധി ശിവ ഭക്തൻ ആണെന്നാണ്‌ അവകാശപ്പെടുന്നത്‌ . അദ്ദേഹത്തി റ്റെ കീഴിലുള്ള നേതാക്കളിൽ ഒരാൾ ശിവലിംഗത്തെയും മഹാദേവനെയും അപമാനിച്ചുരിക്കുന്നു' എന്നിങ്ങനെ ആയിരുന്നു  രവിശങ്കർ പ്രസാദ്‌ പറയുന്നത്‌.


🅾 സര്‍ദാര്‍ പട്ടേല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചതുപോലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് ആര്‍എസ്‌എസ്; പട്ടേല്‍ രാജ്യത്തിന്റെ ഐക്യത്തിനായി പോരാടിയില്ലായിരുന്നെങ്കില്‍ ശിവഭക്തര്‍ക്ക് സോമനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വിസ വേണ്ടി വരുമായിരുന്നെന്ന് നരേന്ദ്ര മോദി; പട്ടേലിനെ ഉയര്‍ത്തിക്കാട്ടിയും നെഹ്‌റുവിനെ ഇകഴ്‌ത്തിക്കാട്ടിയും കോണ്‍ഗ്രസുമായി രാഷ്ട്രീയപ്പോരിന് മൂര്‍ച്ച കൂട്ടാന്‍ സോമനാഥ ക്ഷേത്രത്തെ പ്രതീകമാക്കി ബിജെപിയും ആര്‍എസ്‌എസും


🅾 സെന്‍സെക്‌സ് 550 പോയിന്റ് ഉയര്‍ന്ന് 34442.05 ലും നിഫ്റ്റി 188.20 പോയന്റ്‌ ഉയർന്ന് 10,366.60 ലും വ്യാപാരം അവസാനിപ്പിച്ചു


🅾 ഒറ്റക്കുതിപ്പിന് 23 പടി കയറി ഇന്ത്യ; ബിസിനസ് ചെയ്യാന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 77ാമതെത്തി; വേള്‍ഡ് ബാങ്ക് റാങ്കിങില്‍ മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ സ്ഥാനം 65 രാജ്യങ്ങളെ മറികടന്നു; ലൈസന്‍സ് രാജിന്റെ പേരില്‍ ഇന്ത്യയെ കളിയാക്കിയിരുന്ന ലോകരാജ്യങ്ങളുടെ മുന്നില്‍ അഭിമാന നിമിഷം.


അന്താരാഷ്ട്രീയം


🅾 ഇനി അമേരിക്കയിൽ ജനിച്ചാലും അമേരിക്കൻ പൗരൻ ആകില്ല. ട്രംപ് അവസാനിപ്പിക്കുന്നത് ഇന്ത്യന്‍ ബിസിനസ്സുകാരും സിനിമാക്കാരും സ്പോര്‍ട്സ് താരങ്ങളും വരെ സാധാരണമായി ഉപയോഗിച്ച്‌ വിജയിച്ച രീതി;  അതിസമ്പന്നരായ  പല ഇന്ത്യാക്കാരുടേയും മക്കളില്‍ ഒരാള്‍ എങ്കിലും പൊതുവേ ജനിക്കുന്നത് അമേരിക്കയില്‍ തന്നെ; വിസിറ്റിങ് വിസ എടുത്ത് പ്രസവിക്കാന്‍ അമേരിക്കയില്‍ പോകുന്നവരില്‍ പ്രമുഖരും ഏറെ; 30 വര്‍ഷം മുമ്പ്‌ ബ്രിട്ടന്‍ അവസാനിപ്പിച്ച ജനന പൗരത്വം അമേരിക്കയും നിര്‍ത്തുന്നു.


🅾 രാജ്യാധികാരങ്ങള്‍ മുഴുവന്‍ ചാള്‍സ് രാജകുമാരന് കൈമാറാന്‍ 92 വയസ്സായ  എലിസബത്ത് രാജ്ഞി പദ്ധതി ഒരുക്കുന്നു; രാജ്ഞി പദവി മരിക്കുംവരെ തുടരുമെങ്കിലും റീജന്റ് ആക്കി നിയമിച്ച്‌ അധികാരം കൈമാറും; കാമില രാജ്ഞിയാകുന്നതില്‍ നിരാശ മാറാതെ ബ്രിട്ടീഷുകാര്‍.



⚽ കായികം 🏏
---------------------->>>>>>>>>>>>


🅾 ഐ എസ്‌ എല്ലിൽ ഇന്ന് നടക്കുന്ന മൽസരത്തിൽ കളി പകുതി സമയം പിന്നിടുമ്പോൾ എ ടി കെ ബാംഗളൂർ എഫ്‌ സി ക്ക്‌ എതിരെ 1-0 ഗോളിന്‌ മുന്നിട്ട്‌ നിൽക്കുന്നു.


🅾 ഇന്ത്യ, വിൻഡീസ്‌ അഞ്ചാം ഏകദിനം നാളെ തിരുവനന്തപുരത്ത്‌.


🅾 പാകിസ്ഥാൻ, ന്യൂസിലാന്റ്‌ ആദ്യ ട്വന്റി 20 മൽസരം അൽപ സമയത്തിനകം അബുദാബിയിൽ ആരംഭിക്കും.മൂന്ന് ട്വന്റി 20 മൽസരങ്ങളും 3 ഏകദിനങ്ങളും 3 ടെസ്റ്റുകളും ആണ്‌ പരമ്പരയിൽ ഉള്ളത്‌


🅾 ഇടുക്കിയിലെ പിച്ചിലും ടിസിയെ ക്ലീന്‍ ബൗള്‍ഡാക്കി ശിഷ്യന്റെ യോര്‍ക്കര്‍! ഇരുചെവിയറിയാതെ ഇലക്ഷന്‍ നടത്തി ഇടുക്കി ക്രിക്കറ്റിലും ഔദ്യോഗിക പക്ഷത്തിന്റെ സര്‍വ്വാധിപത്യം; സ്വന്തം തട്ടകത്തില്‍ അടിതെറ്റിയത് ഒപ്പം നിന്നവരെല്ലാം മലക്കം മറിഞ്ഞപ്പോള്‍; എസ് കെ നായരെ എറിഞ്ഞിടാന്‍ ഉപയോഗിച്ച അതേ തന്ത്രത്തിലൂടെ മാത്യുവിന്റെ വിക്കറ്റും വീഴ്‌ത്തി; ഗുരുവിനെ ഔട്ടാക്കി കേരളാ ക്രിക്കറ്റിന്റെ സര്‍വ്വ സൈന്യാധിപനായി ജയേഷ് ജോര്‍ജ്; ഗ്രീന്‍ഫീല്‍ഡിലെ ഏകദിന പിച്ചൊരുക്കലിനിടെ നടന്ന അട്ടിമറിക്കഥ.



സിനിമാ ഡയറി
🅾 കൂടെ നിന്നേക്കണം കേട്ടോ...ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്; വളരെ കാലത്തിന്‌ ശേഷം ഞാൻ ചെയ്യുന്ന ഹ്യൂമർ ടച്ചുള്ള സിനിമയാണ്‌.... ഹ്യൂമർ മാത്രമല്ല ഇതിൽ വിലപ്പെട്ട സന്ദേശവും ഉണ്ട്‌... കാണൂ അഭിപ്രായം അറിയിക്കൂ....'  രഞ്ജിത്തിന്റെ ഡ്രാമ റിലീസിന് മുന്നോടിയായി പോര്‍ച്ചുഗലില്‍ നിന്നും തണുത്തു വിറച്ചുകൊണ്ട് മോഹന്‍ലാലിന്റെ ഫേസ്‌ബുക്ക് ലൈവ്


🅾 മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു; എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ 17 വര്‍ഷമെടുത്തു; വിവരം പുറത്തുപറയാന്‍ മറ്റൊരു 12 വര്‍ഷം കൂടി വേണ്ടി വന്നു; മീടു വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്തും; തുറന്നുപറച്ചില്‍ മുംബൈ മാമി ചലച്ചിത്രമേളയ്ക്കിടെ.


🅾 രൺവീർ - ദീപിക വിവാഹം നവംബറിൽ . ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത് ഷാരൂഖ് അടക്കം അടുത്ത സുഹൃത്തുക്കള്‍ക്ക്‌; 14, 15 തീയതികളിലായി നടക്കുന്ന വിവാഹം സൗത്തിന്ത്യന്‍, നോര്‍ത്തിന്ത്യന്‍ ശൈലിയിലുള്ള ആചാരങ്ങളില്‍; വിവാഹ ശേഷം മുംബൈയിലും ബാംഗ്ലൂരിലും വിരുന്ന്; ബോളിവുഡ് കാത്തിരുന്ന രണ്‍വീര്‍-ദീപിക വിവാഹ ഒരുക്കങ്ങള്‍ ഇങ്ങനെ.


🅾 മോഹന്‍ലാലിന്റെ ഡ്രാമയുടെ മൂന്നാമത്തെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു.ചിത്രം നാളെ തീയറ്ററുകളിൽ എത്തും


🅾 'ആഹാ ആരാ ഇത്', നേരില്‍ കണ്ടപ്പോള്‍ മമ്മൂട്ടി സംസാരിച്ചതില്‍ സന്തോഷം പങ്കുവച്ച്‌ സീരിയല്‍ താരം രശ്മി അനില്‍; മമ്മൂട്ടിയെ പോലുള്ള വലിയ നടന് തന്നെപോലെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പരിചയമുണ്ടെന്ന് പറഞ്ഞത് അത്ഭുതമുണ്ടെന്ന് രശ്മി; തോപ്പില്‍ ജോപ്പന്റെ സെറ്റില്‍ വച്ചുണ്ടായ അനുഭവം സന്തോഷപൂര്‍വ്വം പങ്കുവെച്ച്‌ കലാകാരി.



Previous Post Next Post
3/TECH/col-right