Trending

ഓഖിയുടെ വഴിയേ ഇനി ലുബാൻ: കടൽ പ്രക്ഷുബ്ധമാകും; കപ്പലുകൾക്കും മുന്നറിയിപ്പ്


ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ പേര് ഇപ്പോഴേ തയാർ, ലുബാൻ. കാറ്റുകളുടെ പട്ടികയിലേക്ക് ഒമാൻ നൽകിയ പേരാണിത്. കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാർ ഉൾക്കടലിലും മധ്യേയാണു ന്യൂനമർദത്തിന്റെ ഈറ്റില്ലം. ഓഖി സഞ്ചരിച്ച അതേ വഴിയിലൂടെയാവും ലുബാനും വരിക. ദക്ഷിണ കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത ഇതു വർധിപ്പിക്കുന്നു. വടക്കൻ കേരളത്തിൽ അൽപ്പം ശക്തി കുറയും.

എട്ടിനു ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദവും രൂപപ്പെടുന്നതിനാൽ ഇരട്ട എൻജിൻ പോലെ പ്രവർത്തിച്ചു മഴയുടെ പ്രഹരശേഷി വർധിപ്പിക്കാനാണു സാധ്യതയെന്നു നിരീക്ഷകർ പറയുന്നു.

ചുഴലി ഒമാൻ തീരത്തു കരയിലേക്ക് അടിച്ചു കയറുമെന്നാണു പ്രാഥമിക നിഗമനം. എന്നാൽ ഇതു കറാച്ചി - ഗുജറാത്ത് തീരത്തേക്കു കറങ്ങിത്തിരിയാനുള്ള സാധ്യതയുമായി യുഎസ് കാലാവസ്ഥാ കേന്ദ്രവും മറ്റും രംഗത്തുണ്ട്.

കേരളത്തിനു പടിഞ്ഞാറും തെക്കും ഭാഗത്ത് കടൽ പ്രക്ഷുബ്ധമായതോടെ ഇതുവഴി പോകുന്ന കപ്പലുകൾക്കും മുന്നറിയിപ്പു നൽകി. അസാധാരണ സാഹചര്യമായതിനാലാണ് ഇത്. ഇന്നു രാത്രിയോടെ മുഴുവൻ മൽസ്യത്തൊഴിലാളികളും കരയ്ക്കു കയറണമെന്ന മുന്നറിയിപ്പിന്റെ ഗൗരവം ഇതു വർധിപ്പിക്കുന്നു.
Previous Post Next Post
3/TECH/col-right