Trending

ഇന്ധന വില കുറയ്ക്കില്ലെന്ന് കേരളം


തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വർധിപ്പിച്ച എക്സൈസ് തീരുവ മുഴുവനായി കേന്ദ്ര സർക്കാർ കുറയ്ക്കുന്പോൾ സംസ്ഥാനം വില കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

1.50 രൂപ എക്സൈസ് തീരുവയും ഒരു രൂപ എണ്ണക്കന്പനികളും കുറച്ച് ഇന്ധന വില ലിറ്ററിന് 2.50 രൂപ കേന്ദ്രം കുറച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രം തീരുവ കുറച്ച മാതൃകയിൽ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര തീരുമാനത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഇന്ധന വില ലിറ്ററിന് 2.50 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു.
Previous Post Next Post
3/TECH/col-right