Trending

മിച്ചഭൂമി വിവാദം:എം.എൽ.എ ക്കെതിരെ നടപടിയുണ്ടാവണം: വി.എം ഉമ്മർ മാസ്റ്റർ

ഭരണ സ്വാധീനമുപയോഗിച്ച് മിച്ചഭൂമിക്കേസിൽ ഹാജരാവാതെ അട്ടിമറി നടത്താൻ ശ്രമിച്ച ജോർജ്ജ്.എം.തോമസ് എം.എൽ.എ ക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാവണമെന്ന് കൊടുവള്ളി മുൻ എം.എൽ.എ.വി.എം ഉമ്മർ മാസ്റ്റർ.



ഭൂപരിഷ്ക്കരണ നിയമത്തിന്റെ മേനി പറഞ്ഞു നടക്കുന്ന സി.പി.എം പാർട്ടിയുടെ എം.എൽ.എ തന്നെ നിയമലംഘനം നടത്തിയ സംഭവം ഗൗരവമാണ് . കുറ്റം ചെയ്താൽ നടപടി ഉണ്ടാവുമെന്ന പാർട്ടി സിക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആത്മാർത്ഥമാണെങ്കിൽ എം.എൽ.എ ക്കെതിരെ നടപടിയുണ്ടാവണം .

തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാരിന് ലഭിക്കേണ്ട ലാൻഡ്‌ ബോർഡിൽ കേസുള്ള ഭൂമിയാണ് സാധാരണ ഭൂമിയായി കാണിച്ചിട്ടുള്ളത് . തെറ്റിദ്ധാരണജനകമായ വിവരം നൽകിയ എം.എൽ.എ ക്കെതിരെ ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കണം . 


റബ്ബർ തോട്ടത്തെ തെങ്ങിൻ തോട്ടമായി തെറ്റായി എഴുതിയതാണ് മിച്ചഭൂമി കേസ് ഉണ്ടാവാനിടയാക്കിയതെന്ന് ഇപ്പോൾ പറയുന്ന എം.എൽ.എ നേരത്തെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇക്കാര്യങ്ങൾ ഉന്നയിച്ചിരുന്നില്ലെന്നത് ഏറെ കൗതുകമുണർത്തുന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതുമാണ് .


Previous Post Next Post
3/TECH/col-right