മടവൂർ ഗ്രാമപഞ്ചായത്ത്:പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് ഇന്ന് (29/10/18) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 29 October 2018

മടവൂർ ഗ്രാമപഞ്ചായത്ത്:പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് ഇന്ന് (29/10/18)

മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് (29/10/18) നടക്കും.


യു.ഡി.എഫ് ധാരണ അനുസരിച്ചു നിലവിലുണ്ടായിരുന്ന പ്രസിഡന്റ്‌ മുസ്ലിം ലീഗിലെ ഒൻപതാം വാർഡ് മെമ്പർ വി.സി.ഹമീദ് മാസ്റ്റർ,വൈസ് പ്രസിഡന്റ്‌ കോൺഗ്രസിലെ ഏഴാം വാർഡ് മെമ്പർ മലയിൽ ഷംസിയ എന്നിവർ സ്ഥാനമൊഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്ക്  തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവിലുള്ള പതിനേഴു സീറ്റിൽ പത്തു സീറ്റ്‌ യു.ഡി.എഫ് നും ഏഴ് സീറ്റ്‌ എൽ.ഡി.എഫ് നുമാണ്. സെപ്റ്റംബർ 12 ന് ഇവർ സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും റിട്ടേർനിംഗ് ഓഫീസറെ കിട്ടാത്തത് മൂലം തെരഞ്ഞെടുപ്പ് നീണ്ടു പോവുകയായിരിരുന്നു.

കിഴക്കോത്ത് പഞ്ചായത്തിന്റെ ചുമതലയുള്ള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ക്കാണ് മടവൂർ പഞ്ചായത്ത്‌ വരണാധികാരി യായി അധിക ചുമതല കൊടുത്തു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് വന്നത്.താത്കാലിക പ്രസിഡന്റ്‌ ചുമതല വഹിച്ചിരുന്നത്  വി.സി. റിയാസ് ഖാൻ ആയിരുന്നു.

യു.ഡി.ഫ്  ധാരണ പ്രകാരം പ്രസിഡന്റ്‌ ആയി കോൺഗ്രസിലെ നാലാം വാർഡ് മെമ്പർ പി.വി. പങ്കജാക്ഷനും വൈസ് പ്രസിഡന്റ്‌ ആയി മുസ്ലിം ലീഗിലെ അഞ്ചാം വാർഡ് മെമ്പർ കെ.ടി. ഹസീന ടീച്ചറുമാണ് മത്സരിക്കുന്നത്.No comments:

Post a Comment

Post Bottom Ad

Nature