Trending

കേരള സ്റ്റേറ്റ് ലൈബ്രറി സർഗ്ഗോത്സവത്തിൽ എളേറ്റിൽ ഗ്രാമീണ ലൈബ്രറിക്ക് നേട്ടം.

തൃശൂരിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് ലൈബ്രറി   സർഗ്ഗോത്സവത്തിൽ എളേറ്റിൽ ഗ്രാമീണ ലൈബ്രറി അംഗങ്ങളായ നിയതി താര  HS മോണോ ആക്ടിൽ ഒന്നാം സ്ഥാനവും, UP ഉപന്യാസ രചനയിൽ ദിൽജിത്ത് രണ്ടാം സ്ഥാനവും നേടി.


 


ബംഗാൾ പശ്ചാത്തലത്തിൽ ഒരു പെൺ ആരാച്ചാർ  സമകാല ഇന്ത്യയുടെ രാഷ്ട്ര വ്യവഹാരത്തിന്റെ സംഘർഷങ്ങളെ മുഴുവൻ ഒരു പെൺകുട്ടിയുടെ  ജീവിതത്തിലേക്ക് കൊണ്ട് വന്ന K R മീരയുടെ ആരാച്ചാരിലെ 'ചേതനാ ഗൃദ്ധാ മാലിക്കി' ന്റെ കഥക്ക് എളേറ്റിൽ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം TP അനിൽകുമാറിന്റെ മകളും, MJHSS വിദ്യാർത്ഥിനിയുമായ  നിയതി താരയിലൂടെ സംസ്കാരിക കേരളം സാക്ഷിയായി.


മാതൃ ഭാഷയായ മലയാളത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് നരിക്കുനി GHSS അധ്യാപകൻ വിജിത്ത് കുമാറിന്റെയും എളേറ്റിൽ GMUP സ്കൂൾ  അധ്യാപിക സിജിലയുടെയും മകനും  എളേറ്റിൽ GMUP സ്കൂൾ വിദ്യാർത്ഥിയുമായ ദിൽജിത്ത് രണ്ടാം സ്ഥാനം നേടിയത്.




Previous Post Next Post
3/TECH/col-right