Trending

നിയമപോരാട്ടം പാതിവഴിയിലാക്കി:ഷംനയുടെ ലോകത്തേക്ക് പിതാവും

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ പിതാവ് കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കെയാണ് അപ്രതീക്ഷിത മരണം. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



കളമശ്ശേരി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഷംനയെ പനിയെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു, എന്നാല്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്നാണ് 2016 ജൂലെ 18 ന് ഷംന മരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അബൂട്ടി നിയമപോരാട്ടും നടത്തി വരുകയായിരുന്നു.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് മരണകാരണമെന്ന് കണ്ടെത്തി മൂന്ന് ഡോക്ടര്‍മാരെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ച്‌ അന്വേഷണം തുടരവെയാണ് അബൂട്ടിയെ മരണം തട്ടിയെടുത്തത്.


💢💢💢💢💢💢💢💢💢💢


ആശയും അഭിലാഷവുമായിരുന്ന
ഏക മകളുടെ ആകസ്മിക വിയോഗം;
അല്ല.. കൊലപാതകം.!
അതു തകർത്തത് ആ പിതാവിൻെറ സ്വപ്നങ്ങൾ മാത്രമായിരുന്നില്ല;
ജീവിതം കൂടിയായിരുന്നു.!

'ഡോഃ ഷംന തസ്നീം' നമ്മുടെ നാടിൻറെ ആരോഗ്യ രംഗത്തെ കെടുകാര്യസ്തതയുടെ രക്തസാക്ഷിയായിരുന്നു.

 നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൻെറ ജ്വലിക്കുന്ന മാതൃകയായിരുന്നു ആബൂട്ടിക്ക.!

മകളെ ജീവനോളം സ്നേഹിച്ച ബാപ്പ..
ആ മകളുടെ നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല; കയറാത്ത ഓഫീസ് മുറികളില്ല!

വിവിധ അന്വേഷണ റിപ്പോർട്ടുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും, പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടവർക്ക് പ്രൊമോഷനും സംരക്ഷണവും നൽകി..
ആ മകളോടും പിതാവിനോടും കൊഞ്ഞനം കുത്തുകയായിരുന്നു അധികാരികളും, നാടു ഭരിക്കുന്നവരും!

അയൽവാസിയായ ആരോഗ്യമന്ത്രിയിൽ നിന്നുൾപ്പെടെ അന്യായമായി ഒന്നും ചോദിച്ചില്ല. ന്യായമായതിനെ തേടി ചെന്നപ്പോഴും ദയാനുകമ്പ പോലുമില്ലാതെ അനീതിയുടെ പക്ഷം പിടിച്ചവർ... ആ പാപക്കറ എവിടെ കഴുകിക്കളയും.?!

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വിജയംവരെ കൂടെനിൽക്കാനാഗ്രഹിച്ചിരുന്നു ഞങ്ങളും.. കണ്ണൂർ കലക്ട്രേറ്റ് പടിക്കൽ 48 മണിക്കൂർ രാപ്പകലിരുന്ന ഞങ്ങൾ എംഎസ്എഫുകാർക്കൊപ്പം നാട്ടിലെ നല്ലമനസ്സുകളും ഒപ്പം ചേർന്നു. അങ്ങയുടെ
ഓരോ ചുവടിലും കൂടെ നിൽക്കാനാഗ്രഹിച്ചു.

 ഒടുവിൽ നീതിതേടി  സെക്രട്ടറിയേറ്റിനു മുന്നിലിരിക്കും എന്ന് ആബൂട്ടിക്ക പറഞ്ഞപ്പോൾ... കൂടെയിരിക്കുമെന്ന് ഞങ്ങളും മനസിലുറപ്പിച്ചു.

പക്ഷേ, ഒന്നിനും കാത്തുനിൽക്കാതെ ആബൂട്ടിക്ക പോയി... പ്രിയപ്പെട്ട മകളുടെ അടുത്തേക്ക്.!

അനീതിയുടെ ലോകത്തു നിന്ന് നീതിയുടെ ലോകത്തേക്ക്.!

അങ്ങ് ബാക്കി വെച്ചു പോയ പോരാട്ടങ്ങളിൽ...  നിയമത്തിൻെറ ഇടനാഴികളിൽ നീതിയുടെ വെളിച്ചമുണ്ടെങ്കിൽ ആ ദീപം ഞങ്ങൾ കെടാതെ സൂക്ഷിക്കും.

ഇനി ഞങ്ങളും ഈ സമൂഹവും നീതി വാങ്ങി നൽകേണ്ടത്.. ഷംനയ്ക്കു മാത്രമല്ല; നിങ്ങൾക്കു കൂടിയാണ്... ആബൂട്ടിക്ക.!



Previous Post Next Post
3/TECH/col-right