Trending

ELETTIL ONLINE NEWS NIGHT 29-10-2018

ELETTIL ONLINE NEWS NIGHT 29-10-2018
1194 തുലാം 12
1440 സഫർ 19
തിങ്കൾ

                                          




കേരളീയം


🅾 സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ ആദായ നികുതി വകുപ്പിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'; സഭ വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയില്‍ അറ്റാച്ച്‌മെന്റ് നോട്ടീസ് നല്‍കി; രേഖകളില്‍ 3.94 കോടി വില കാണിച്ച ഭൂമി സാജു വര്‍ഗീസ് മറിച്ചു വിറ്റത് 39 കോടി രൂപയ്ക്ക്; നികുതി വെട്ടിച്ചതിന് സാജു പത്തു കോടി രൂപ പിഴ ഒടുക്കണമെന്ന് നിര്‍ദ്ദേശം; വിവാദ ദല്ലാളിന്റെ സാമ്പത്തിക   ഇടപാടുകളും മരവിപ്പിച്ചു.


🅾 സാലറി ചലഞ്ചില്‍ സര്‍ക്കാറിന് കനത്ത തിരിച്ചടി; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി; പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ട കാര്യമില്ല; പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമോയെന്ന് ഉറപ്പില്ലെന്നും കോടതി.


🅾 ഒരു സഹായം നല്‍കുന്നത് ഒരാളുടെ മനഃസ്ഥിതിയാണ്; അത് എങ്ങനെ അടിച്ചേല്‍പിക്കാന്‍ കഴിയും? അടിച്ചേല്‍പിക്കുന്ന വ്യവസ്ഥയെ അംഗീകരിക്കാന്‍ സാധിക്കില്ല; ജീവനക്കാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടികള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും പ്രളയ ദുരിതാശ്വാസത്തിന് തന്നെയാണോ പണം ഉപയോഗിച്ചതെന്ന് എങ്ങനെ അറിയാന്‍ കഴിയുമെന്നും ചോദ്യം; സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി സാലറി ചലഞ്ചില്‍ സുപ്രീംകോടതി നോ പറഞ്ഞത് ഇങ്ങനെ.


🅾 സാലറി ചലഞ്ചിലെ സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി; കോടതി ചെലവ് മുഖ്യമന്ത്രിയില്‍ നിന്ന് ഈടാക്കണം; വിസമ്മത പത്രം തിരികെ നല്‍കണം; ധനമന്ത്രിതോമസ് ഐസക്ക് മാപ്പ് പറയണം; പ്രത്യേക അക്കൗണ്ട് വേണമെന്നും ആവശ്യം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ രമേശ് ചെന്നിത്തല.
 സുപ്രീം കോടതി വിധി വടി കൊടുത്ത് അടി വാങ്ങിയതിന് തുല്യം; സുപ്രീം കോടതിയെ സമീപിച്ചത് പിണറായി വിജയന്റെ പിടിവാശി; ഇത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടി തന്നെ; ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിന് എതിരെയുള്ള വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


🅾 'സുപ്രീം കോടതി വിധി കനത്ത തിരിച്ചടി തന്നെ`; പണം പിരിക്കുക സമ്മതപത്രം എഴുതി നല്‍കിയവരില്‍ നിന്ന് മാത്രം; വിധി പഠിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി; സാലറി ചലഞ്ചിലെ സുപ്രീം കോടതി വിധിയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം ഇങ്ങനെ.


🅾 സാലറി ചലഞ്ച്: സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ തുക ഈടാക്കൂവെന്ന് ധനമന്ത്രി.


🅾 കേരളത്തിന് 700 കോടി സഹായ വാഗ്ദാനം ഉണ്ടായപ്പോള്‍ അത് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സഹായം സ്വീകരിച്ചു; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍.


🅾 ഇന്ന് വൈകിട്ട്‌ കൊച്ചിയിൽ നടന്ന ശബരിമല വിശദീകരണ യോഗത്തിലും ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി. അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്ബ് കേട്ടിട്ടുണ്ട്; എന്നാല്‍ കേരളത്തെ കണ്ടിട്ട് വെള്ളം ഇറക്കേണ്ട; ഏതെങ്കിലും ഒരു കൂട്ടര്‍ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സര്‍ക്കാരെന്ന് അമിത് ഷാ മനസ്സിലാക്കണം; കിട്ടുന്ന അവസരത്തില്‍ ബിജെപിയെ പിന്താങ്ങുന്ന ചെന്നിത്തല കോണ്‍ഗ്രസിനെ സ്വയം നാശത്തിലേക്ക് തള്ളിവിടുകയാണ്: ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനാകാത്തതെന്നും പിണറായി വിജയന്‍.


🅾 അമിത് ഷായുടെ വാക്കും കേട്ട് ഇറങ്ങി തിരിച്ചാല്‍ സംഘപരിവാര്‍ ഫലം അനുഭവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിൽ


🅾 പെട്രോളിന്‌ ഇന്ന് 40 പൈസയും ഡീസലിന്‌ 33 പൈസയും കുറഞ്ഞു


🅾 അമിത് ഷായുടെ തടിയെപ്പറ്റി സംശയമുണ്ടെങ്കില്‍ മണിക് സര്‍ക്കാരിനോട് ചോദിക്കൂ;എം ടി രമേശ്.


🅾 പിസി ജോര്‍ജ്ജിനെ എന്‍ഡിഎയിലേക്ക് അടുപ്പിക്കാന്‍ നീക്കം


🅾 ബി ജെ പി യിലേക്ക്‌ മറ്റ്‌ പാർട്ടികളിൽ നിന്ന് വമ്പൻ നേതാക്കളെ കിട്ടാത്ത ചമ്മല്‍ മാറ്റാന്‍ ശ്രീധരന്‍ പിള്ള അമിത് ഷായെ കണ്ടത് രാമന്‍നായരുടെ മാഹാത്മ്യം പറഞ്ഞ്; വീട്ടില്‍ പണിയില്ലാതെ ഇരിക്കുന്നവരെ കാണിച്ച്‌ പറ്റിക്കരുതെന്ന് ആക്രോശിച്ച്‌ അമിത് ഷാ; വലിയ മുന്നേറ്റം ഉറപ്പ് വേണമെന്ന് പറഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് ജയിക്കുമെന്ന് പറഞ്ഞ് തടിയൂരി ബിജെപി പ്രസിഡന്റ്; അമിത് ഷായുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ ബിജെപി നേതാക്കള്‍ വിയര്‍ത്തത് ഇങ്ങനെ.


🅾 സന്ധ്യയ്ക്കും അനില്‍കാന്തിനും സുധേഷ് കുമാറിനും കേരളം വിടണം; കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിക്ക് പോകാന്‍ താല്‍പര്യം അറിയിച്ച്‌ മൂന്ന് എഡിജിപിമാര്‍; കോളടിക്കുന്നത് മനോജ് എബ്രഹാമിന്; അജിത് കുമാറിനും ശ്രീജിത്തിനും വിജയ് സാഖറെയ്ക്കും അതിവേഗ പ്രമോഷനും സാധ്യത.


🅾 നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്തു സുപ്രീംകോടതി; റദ്ദാക്കിയത് പാലക്കാട് പി കെ ദാസ്, തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, വര്‍ക്കല എസ്‌ആര്‍ കോളേജുകളിലെ പ്രവേശനം; അടിസ്ഥാന സൗകര്യങ്ങളില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ ശരിവെച്ച്‌ പരമോന്ന കോടതിയും; വിദ്യാര്‍ത്ഥികളുടെ ഭാവി വീണ്ടും അവതാളത്തില്‍.


🅾 മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് തയ്യാറെന്ന് യുഡിഎഫും എല്‍ഡിഎഫും വ്യക്തമാകുമ്ബോഴും സുരേന്ദ്രന് താല്‍പ്പര്യം കൈനനയാതെ മീന്‍ പിടിക്കാന്‍ തന്നെ! എംഎല്‍എ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ തീരുമാനിച്ചത് ഒത്തുകളി ഭയന്ന്; കോടതി തന്നെ വിജയി ആയി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ തന്നെ ബിജെപി നേതാവ്


🅾 വലിച്ച്‌ താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച്‌ താഴെ ഇറക്കുക തന്നെ ചെയ്യും; അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ: ഇനി ഗോദയില്‍ കാണാമെന്നും കെ സുരേന്ദ്രന്‍


🅾 റിപ്പോര്‍ട്ടര്‍ ചാനലിലെ ഓഹരി തര്‍ക്കത്തെ തുടര്‍ന്ന് ചിക്കിങ് മന്‍സൂറിനെ കള്ളക്കേസില്‍ കുടുക്കിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തു; ഇല്ലാതായത് നികേഷിന്റെ വലംകൈയും റിപ്പോര്‍ട്ടറിലെ ജീവനക്കാരനുമായയാള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്; 14 പാസ്‌പോര്‍ട്ടുകള്‍ കൈവശം വച്ചിരിക്കുന്നുവെന്നും വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്‌തെന്നും ആരോപിച്ച്‌ നല്‍കിയ പരാതിയുടെ പേരില്‍ വന്‍ ഗൂഢാലോചനയെന്ന് സൂചന.


🅾 സര്‍ക്കാരിനെ വലിച്ച്‌ താഴെയിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വി മുരളീധരന്‍; എങ്കില്‍ കേട്ടോളൂ.. എന്നു പറഞ്ഞ് വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത് ഷാനി പ്രഭാകര്‍; ഭയ്യാജി ജോഷി സ്ത്രീ പ്രവേശനത്തെ പിന്തുണച്ചുവെങ്കില്‍ താന്‍ സ്ഥാനമൊഴിയാമെന്നും വെല്ലുവിളി; ഭയ്യാജിയുടെ വാക്കുകള്‍ കാണിച്ചു കൊടുത്തപ്പോള്‍ മിണ്ടാട്ടം മുട്ടി; സ്വയം പറഞ്ഞ കാര്യത്തെ കുറിച്ചെങ്കിലും ഓര്‍ത്തുവെക്കണം എന്നു പറഞ്ഞ് അവതാരക; മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റെ വി മുരളീധരനെ പൊളിച്ചടുക്കി ഷാനി.


🅾 ബാര്‍ കോഴ കേസ്; തുടരന്വേഷണം സ്‌റ്റേ ചെയ്യണമെന്ന കെ.എം. മാണിയുടെ ആവശ്യം ഹൈക്കോടതി തള്ളി


🅾 പിണറായിയുടെ ശരീരം  കാണുമ്പോൾ ഓര്‍മ്മ വരുന്നത് പൊത്തുള്ള മരത്തെ; പുറമെ  കാണുമ്പോൾ കാതലുണ്ടെന്ന് തോന്നും; പക്ഷേ തച്ചന്മാര്‍ കൊത്തുമ്പോൾ  ചില മരങ്ങളില്‍ പൊത്താണെന്നും ശോഭാ സുരേന്ദ്രന്റെ പരിഹാസം; അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ട; സര്‍ക്കാരിനെ താഴെയിടാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും തിരിച്ചടിച്ച്‌ ജി.സുധാകരന്‍.


🅾 നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയാകുന്നത് മലയാളികളുടെ സ്വന്തം മല്ലു(അല്ലു)അര്‍ജ്ജുന്‍; പുതുക്കിയ തീയതിയില്‍ സച്ചിന്‍ എത്താത്തത് അസൗകര്യം കൊണ്ട്; മലയാളത്തിലെയും തമിഴിലേയും പ്രമുഖ സിനിമാതാരങ്ങളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മേളയില്‍ അണിനിരക്കും; ഉണര്‍വേകന്‍ താരങ്ങള്‍ക്കൊപ്പം മഞ്ഞപ്പടയും; ജലരാജാവിനെ നവംബര്‍ 10 ന് അറിയാം


🅾 തൃശൂരില്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍; കൃഷ്ണ കുമാറിനെ കാറിടിച്ച്‌ കൊല്ലാന്‍ നാലു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് ഭാര്യ സുജാതയും കാമുകന്‍ സുരേഷ് ബാബുവും ചേര്‍ന്ന്; ഭര്‍ത്താവ് നടക്കാനിറങ്ങുന്ന സമയം നോക്കി ക്വട്ടേഷന്‍ സംഘത്തെ അയച്ചത് കാമുകനുമായുള്ള സ്വൈര ജീവിതത്തിന്: തന്നെ ആരോ ആക്രമിച്ചതാണെന്ന ഉറപ്പില്‍ പൊലീസില്‍ പരാതി നല്‍കിയ ഭര്‍ത്താവും ഭാര്യയുടെ ക്വട്ടേഷന്‍ കഥ കേട്ട് ഞെട്ടി.


🅾 സന്ദീപാനന്ദഗിരിയുടെvകുണ്ടമണ്‍കടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷന്‍. അകത്തളത്തില്‍ രണ്ടായിരം സ്‌ക്വയര്‍ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തല്‍ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗോള്‍ഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമണ്‍കടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷന്‍; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ.


🅾 പല രാത്രികളിലും ഞങ്ങള്‍ പുലരുവോളം സ്വകാര്യമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്; പുറം ലോകം അറിയാതെ ഒന്നിച്ചു ജീവിക്കാമെന്ന് സന്ദീപാനന്ദ ഗിരി തന്നോട് ആവശ്യപ്പെട്ടു; നാലു വര്‍ഷം മുമ്ബാണ് നമുക്ക് വൈശാഖിലേക്ക് പോകാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞത്; ഞങ്ങള്‍ തമ്മിലുള്ള ബന്ധം അറിഞ്ഞ മറ്റൊരു സ്ത്രീ എന്റെ സന്ദീപ് എന്ന് പറഞ്ഞു ഫോണില്‍ വിളിച്ചു അവകാശം ഉന്നയിച്ചു; സ്വാമി സന്ദീപാനന്ദയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീജ കുമാരി ജി  എന്ന യുവതി


🅾 സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനില്‍ നിന്ന് പുറത്താക്കിയതെന്ന സംഘപരിവാര്‍ വാദം പൊളിഞ്ഞു! സന്ദീപാനന്ദഗിരി സ്വയം ഒഴിഞ്ഞത് തന്നെ; സ്വാമി ചൈതന്യവും പ്രതിഭയുമുള്ള വ്യക്തി; 12 വര്‍ഷം മുന്‍പത്തെ ചിന്മയ മിഷൻ പുറത്ത്‌ വിട്ട  വാര്‍ത്താക്കുറിപ്പ് വൈറലാക്കി സോഷ്യല്‍ മീഡിയ.


🅾 സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് പോലീസ് സുരക്ഷ..! ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു.


ശബരിമല

 

🅾 ശബരിമലയുടെ പാരമ്പര്യം  എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടത്; ഇരുമുടി കെട്ടില്ലാതെയും ദര്‍ശനം നടത്താം; അഹിന്ദുക്കള്‍ക്ക് ശബരിമല പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി; സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടം; യുവതികളുടെ ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നും കോടതി.


🅾 തനിക്കെതിരെയുള്ള മീ ടു ആരോപണം  ശബരിമല സമരത്തെ തകർക്കാനുള്ള  ശ്രമം എന്ന് രാഹുൽ ഈശ്വർ. ഇത് രാഷ്ട്രീയ പ്രേരിതമായ ഫെമിനിസ്റ്റ് ഗൂഢാലോചന; ആശയപരമായി എതിര്‍പക്ഷത്ത് ഉള്ളവരെ തകര്‍ക്കുന്നതിനുള്ള വ്യാജ ആരോപണങ്ങള്‍ ഇല്ലാതാക്കുക മീ ടൂ പ്രചരണത്തിന്റെ വിശ്വാസ്യത; 2003 വര്‍ഷം പോലും പറയാതെ നടത്തുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് എങ്ങനെ തെളിയിക്കും? ഇഞ്ചിപ്പെണ്ണിന്റെ വെളിപ്പെടുത്തലുകള്‍ തള്ളി രാഹുല്‍ ഈശ്വര്‍; വിശ്വാസി യോജിപ്പിനെ ഇല്ലാതാക്കാനുള്ള നീക്കമെന്നും ഹിന്ദു ആക്ടിവിസ്റ്റ്.


🅾 ശബരിമലയുടെ പഴയകാല ചരിത്രം പുറത്ത്‌. ശബരിമലയെന്നത് ചൗരിമൂള്ള; എരുമേലിക്ക് എരമകുളിയും; കാടിന് നടുവിലുള്ള ക്ഷേത്രത്തിലുള്ളത് കല്ലില്‍ നിര്‍മ്മിച്ച 18 പടികള്‍; നേര്‍ച്ചപ്പണം ശേഖരിക്കാന്‍ നിയോഗിച്ചത് ഒരു ബ്രാഹ്മണനേയും രണ്ട് നായന്മാരേയും; കാട്ടാനകള്‍ ഏറെയുള്ള ക്ഷേത്രത്തിന് സമീപം മാളികപുറവും;  പമ്പ ഒഴുകുന്നത് 150 മീറ്റര്‍ വീതിയില്‍; പ്രവേശനം കൊച്ചുകുട്ടികള്‍ക്കും പ്രായമായ സ്ത്രീകള്‍ക്കും മാത്രം; ഇരുനൂറു വര്‍ഷം  മുമ്പും ശബരിമലയില്‍ യുവതീ ദര്‍ശന വിലക്ക്; ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്തെ ചരിത്ര രേഖ പുറത്ത്‌


🅾 മിനിട്ടില്‍ രണ്ട് ബസ് സര്‍വീസിലൂടെ നാലു മണിക്കൂറില്‍ 15000 ഭക്തരെ പമ്പയിൽ എത്തിക്കാൻ  കെഎസ്‌ആര്‍ടിസി ; രണ്ടു മിനിട്ട് ഇടവേളയില്‍ നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക്‌  എസി ബസും; സാധാരണ ടിക്കറ്റിന് 40 രൂപയും എസിക്ക് 70 രൂപയും ഈടാക്കും; കിയോസ്‌കുകളും ഓണ്‍ലൈന്‍ ബുക്കിങ്ങും ഒരുക്കും; എത്ര നഷ്ടം സഹിച്ചും തീര്‍ത്ഥാടകര്‍ക്കായി ബസ് നല്‍കുമെന്ന് തച്ചങ്കരി.


🅾 ബിജെപി ഇനി ശബരിമലയില്‍ യുവതികളെ തടയുമെന്ന് പറയാന്‍ കഴിയില്ലെന്ന് ശ്രീധരന്‍പിള്ള: തടഞ്ഞത് ആക്ടിവിസ്റ്റുകളെ മാത്രം: അടുത്ത അഞ്ചിനും ആറിനും വിശ്വാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം മാത്രം:; പി എസ്‌ ശ്രീധരൻ പിള്ള


🅾 തിരുവിതാംകൂറിന്റെ മാത്രം പ്രശ്‌നമായി ഒതുക്കാതെ പ്രക്ഷോഭം കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ട് ആചാര സംരക്ഷണ സമിതി; മലബാറിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഭക്ത സ്ത്രീകളെ ഇറക്കി നാമജപ ഘോഷയാത്ര നടത്താന്‍ തീരുമാനം; ഉറച്ച പിന്തുണയുമായി ബിജെപിയും ആര്‍എസ്‌എസും.


🅾 സ്ത്രീകള്‍ക്ക് പത്തനംതിട്ടയില്‍ പ്രത്യേക ശബരിമല പണികഴിപ്പിക്കാന്‍ ഒരുങ്ങി സുരേഷ് ഗോപി; യുവതികള്‍ക്കായി പത്തനംതിട്ടയില്‍ അയ്യപ്പക്ഷേത്രം സ്ഥാപിക്കും; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ച്‌ റാന്നിയിലോ പരിസരത്തോ തന്നെ സ്ഥലം ലഭ്യമാക്കുമെന്നും താരം; ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദം കത്തി നില്‍ക്കേ സ്ത്രീകള്‍ക്ക് പ്രത്യേക അയ്യപ്പ ക്ഷേത്രം പണിയാനുറച്ച്‌ സുരേഷ് ഗോപി.


🅾 മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍; കേസ് അനാവശ്യമെന്ന് രഹ്ന കോടതിയില്‍.


🅾 ശബരിമലയിലേക്കുള്ള ബിജെപിയുടെ രഥയാത്ര..! മതേതര മുഖം തകര്‍ക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും; എ വിജയരാഘവന്‍.


🅾 നാമജപ പ്രതിഷേധം നടത്തുന്നതിനിടെ പോലീസ് മര്‍ദ്ദിച്ചു..! രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സരോജ സുരേന്ദ്രൻ എന്ന  യുവതി ഹൈക്കോടതിയില്‍.


🅾 അയ്യപ്പന്‍ തന്റെ കുടുംബാംഗം; വിശ്വാസം രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും; സ്ത്രീ പ്രവേശനമുണ്ടായാല്‍ ആത്മഹത്യ ചെയ്യുമെന്ന് ശശി കുമാര വര്‍മ്മ.


ദേശീയം


🅾 ജീവനക്കാര്‍ക്കായി തൊഴിലുടമകള്‍ നടത്തുന്ന കാന്റീന്‍ ഭക്ഷണത്തിനും ഇനി 'ജിഎസ്ടി എരിവ്' ; ലാഭമില്ലെങ്കിലും ഭക്ഷണം നല്‍കുന്നത് വില്‍പനയുടെ നിര്‍വചനത്തില്‍ വരുമെന്ന് കേരള അപ്പ്‌ലേറ്റ് അഥോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്; വിധി നടപ്പിലാകുന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിനുള്ള അഞ്ച് ശതമാനം നികുതി തന്നെ ജീവനക്കാര്‍ക്കും


🅾 അയോധ്യാ തര്‍ക്ക ഭൂമിയില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി ഉടന്‍ ഇല്ല; കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ച്.


🅾 അലോക് വര്‍മയെ സിബിഐ തലപ്പത്തു നിന്നും മാറ്റിയത് റാഫേല്‍ അഴിമതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഒരുങ്ങിയപ്പോള്‍; മോദിയെ പ്രതിക്കൂട്ടിലാക്കിയ ആയുധ ഇടപാടില്‍ അന്വേഷണം അരുതെന്ന് നിര്‍ദ്ദേശിച്ച്‌ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍; വഴങ്ങാതിരുന്നതോടെ മണിക്കൂറുകള്‍ക്കകം 'സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ' അര്‍ദ്ധരാത്രിയില്‍ വര്‍മയെ നീക്കി; വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയതോടെ മോദി സര്‍ക്കാര്‍ കടുത്ത ആശങ്കയില്‍.


🅾 മുസഫര്‍പുര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ഇരയായ സംഭവം; ബിഹാര്‍ സാമൂഹിക ക്ഷേമ മുന്‍ മന്ത്രി മഞ്ജു വർമ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖർ വർമ്മ കോടതിയില്‍ കീഴടങ്ങി.നേരത്തെ ഭർത്താവിന്‌ നേരെ ആരോപണം ഉയർന്നപ്പോൾ മന്ത്രിയായിരുന്ന മഞ്ജു വർമ്മ രാജി വച്ചിരുന്നു


🅾 അമൃത്സര്‍ തീവണ്ടി ദുരന്തം; സിബിഐ അന്വേഷണമില്ല; അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി; ഹര്‍ജി സമര്‍പ്പിച്ചിരുന്നത് ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകന്‍; നവജോത് കൗറിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളി.


🅾 ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയേക്കും. സമീപ കാലത്ത്‌ അദ്ദേഹം ജയ്‌റ്റ്‌ലി ക്ക്‌ എതിരെയും മറ്റും നടത്തുന്ന പരസ്യ പ്രസ്താവനകൾ ആണ്‌ ഒഴിവാക്കാൻ കാരണം


🅾 മല്യയുടെ മുങ്ങലില്‍ ജയ്റ്റ്‌ലിയെ പരസ്യമായി വിമര്‍ശിച്ചത് തുടക്കം; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ട്വീറ്റുകള്‍ നിരവധി; സുബ്രഹ്മണ്യം സ്വാമിയുടെ ചെയ്തികള്‍ രസിക്കാതെ അമിത് ഷാ; ജപ്പാനില്‍ നിന്ന് മോദി മടങ്ങിയെത്തിയാല്‍ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് സ്വാമി പുറത്തെന്ന് സൂചന


🅾 പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും രണ്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം പിടികൂടി; അതിര്‍ത്തി പോസ്റ്റിന് സമീപത്തുനിന്നും പിടികൂടിയ ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു.


🅾 മതത്തെപ്പറ്റി മാത്രമാണ് ബിജെപിക്ക് സംസാരിക്കാനൊള്ളു! അവരുടെ ഏക മതമെന്ന ആശയം അഴിമതിയാണ്; ഗോത്രം ചോദിച്ച ബിജെപിക്ക് മറുപടി നല്‍കി രാഹുല്‍ ഗാന്ധി.


🅾 എസ്ബിഐ എടിഎം വഴി ലഭിക്കുക ഇനി 20,000 രൂപ മാത്രം; പുതിയ നിയമം ബുധനാഴ്ച മുതല്‍.


🅾 സെന്‍സെക്‌സ് 718 പോയിന്റ് കുതിച്ചു ; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു.

 

അന്താരാഷ്ട്രീയം
 

🅾 വീണ്ടും വിമാന ദുരന്തം; ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് സൂചന; അപകടത്തില്‍പ്പെട്ടത് ലയണ്‍ എയര്‍ വിമാനം; ഇന്ത്യോനേഷ്യയില്‍ നിന്ന് പുറപ്പെട്ട ഫ്ളൈറ്റിലുള്ളത് 189 പേര്‍; എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം തകര്‍ന്ന വിമാനത്തെ കണ്ടെത്താന്‍ അടിയന്തര നടപടികള്‍; യാത്രക്കാരെല്ലാവരും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്


🅾 തകര്‍ന്നുവീണ ഇന്ത്യൊനീഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍; ഡല്‍ഹി സ്വദേശിയായ ഭവ്യേ സുനേജ (31) ബോയിങ് 737 യാത്രാവിമാനങ്ങള്‍ പറത്തുന്നതില്‍ വിദഗ്ധനെന്ന് ലയണ്‍ എയര്‍; ജാവ കടലില്‍ വീണ വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും മരിച്ചെന്നും സൂചന; അപകടം സുനേജ ട്രാന്‍സ്ഫര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കെ.


🅾 ഫുട്ബോൾ ക്ലബ്‌ ലെസ്റ്റർ സിറ്റിയുടെ ചെയര്‍മാനും തായ്‌ലന്‍ഡിലെ ഏറ്റവും വലിയ  സമ്പന്നരിൽ  അഞ്ചാമനായ വിചായ്‌ ശ്രീവർദ്ധനപ്രഭക്കൊപ്പം  പൈലറ്റും കാമുകിയായ കോ-പൈലറ്റും തായ് സൗന്ദര്യ റാണിയും കൊല്ലപ്പെട്ടു; ലെസ്റ്ററിലെ ഹെലിക്കോപ്ടര്‍ അപകടത്തിന്റെ ഞെട്ടല്‍ മാറാതെ ഫുട്‌ബോള്‍ ആരാധകര്‍; വന്‍ ദുരന്തം ഒഴിവായത് പൈലറ്റിന്റെ മിടുക്കുകൊണ്ടുമാത്രം.


🅾 ഫോണ്‍ വില്‍പന വഴി ചൈന ഇന്ത്യയില്‍ നിന്നും 'തൂത്തുവാരിയത്' 50,000 കോടി രൂപ ! ഇന്ത്യന്‍ വിപണിയില്‍ പ്രിയമേറിയത് ഷവോമി മുതല്‍ ഇന്‍ഫിനിക്‌സ് വരെയുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക്; ചൈന പിന്നിലാക്കിയതു കൊറിയയേയും ജപ്പാനേയും; 2018ല്‍ ഇന്ത്യയില്‍ നിന്നും ഷവോമി മാത്രം നേടിയത് 22,947 കോടി രൂപ !.


🅾 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടികളുടെ അഴിമതി നടത്തിയ സംഭവം; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ കൂടി.നിലവിൽ അവർ മറ്റൊരു അഴിമതി കേസിൽ 5 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച്‌ വരികയാണ്‌


🅾 മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അറസ്റ്റില്‍; കേന്ദ്രമന്ത്രി അര്‍ജുന രണതുംഗെ അറസ്റ്റിലായത് സെക്യൂരിറ്റി തടയാൻ ശ്രമിച്ചവർക്ക്‌ നേരെ നടത്തിയ  വെടിവെപ്പു കേസില്‍; സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു. ഔദ്യോഗിക വസതിയില്‍ നിന്ന് രണതുംഗയെ അറസ്റ്റ് ചെയ്തതു കൊളംബോ ക്രൈം വിഭാഗം.


🅾 ലോക സഞ്ചാരികള്‍ക്കായി ദുബായ് ഗ്ലോബല്‍ വില്ലേജ് വീണ്ടും; 23ാം സീസണിന് നാളെ തുടക്കം.


🅾 ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് ആംഗല മെര്‍ക്കല്‍.


കായികം


🅾 ഇന്ത്യ , വിൻഡീസ്‌ നാലാം ഏകദിനത്തിൽ ഇന്ത്യക്ക്‌ 224 റൺസ്‌ വിജയം.


🅾 രോഹിത് ശര്‍മ്മ വീണ്ടും  വമ്പൻ സെഞ്ച്വറി നേടി;  അമ്പാട്ടി  റായുഡുവിനും സെഞ്ച്വറി; മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിന് 378 റണ്‍സ് വിജയലക്ഷ്യം നൽകി ഇന്ത്യ.  സെഞ്ച്വറി അടിക്കാതെ കോലി `വിശ്രമിച്ചിട്ടും` ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍.


🅾 ഇന്ത്യ വിന്‍ഡീസ് ടീമുകള്‍ നാളെ തിരുവനന്തപുരത്ത് എത്തും; അവസാന മിനുക്കുപണികളില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം; കേരളപ്പിറവിയില്‍ കോലിയും കൂട്ടരും റണ്‍മഴയൊഴുക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ക്രിക്കറ്റ് ആവേശത്തില്‍ തലസ്ഥാനം.

 

സിനിമാ ഡയറി


🅾 സഹ നായികമാരെപ്പോലും വെറുതെ വിടാത്ത ആ താരത്തെ കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ട്; മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കും; തമിഴ് നടനെതിരെ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി: ആരോപണം വിശാലിനെ കുറിച്ചാണോ എന്ന് ചോദിച്ച്‌ ആരാധകരും.


🅾 ചലച്ചിത്ര പ്രേമികള്‍ക്ക് ഇനി ആനന്ദത്തിന്റെ നാളുകള്‍; അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കണ്ണൂരില്‍; ചലച്ചിത്ര അക്കാദമിയില്‍ നിന്നും വിതരണം ചെയ്യുന്നത് 500 പാസുകള്‍; വിതരണോത്ഘാടനം മന്ത്രി കടന്നപ്പള്ളി നിര്‍വ്വഹിക്കും.


🅾 'സല്‍മാന്‍ ചിത്രങ്ങള്‍ മാത്രം കണ്ട് വര്‍ത്തമാന കാലത്തെ ഇന്ത്യയെ വിലയിരുത്താന്‍ പാടില്ല; ചലച്ചിത്രങ്ങളുടെ ചുമതലയെ കുറിച്ചുള്ള തിരിച്ചറിവാണ് മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം' ; പുതു തലമുറയിലെ ചിത്രങ്ങള്‍ മാത്രം കണ്ടാല്‍ പോരെന്നും സിനിമകള്‍ ഭാവിയിലേക്കുള്ളതാണെന്നും ഓര്‍മ്മിപ്പിച്ച്‌ നസറുദ്ദീന്‍ ഷാ.


🅾 വരുണിന്റെ തിരക്കഥക്ക് സര്‍ക്കാരുമായി സാമ്യമുണ്ടെന്ന് അറിയിച്ച്‌ റൈറ്റേഴ്‌സ് യൂണിയനും; മുരുകദോസിനെതിരെ ഹൈക്കോടതിയില്‍ പരാതി എത്തിയതോടെ സര്‍ക്കാറിന്റെ റീലിസ് പ്രതിസന്ധിയില്‍; ഒരൊറ്റ കാര്യത്തിലേ സര്‍ക്കാരിന് സെങ്കോലുമായി സാമ്യമുള്ളൂവെന്ന് വ്യക്തമാക്കി മുരുകദോസും രംഗത്ത്.
Previous Post Next Post
3/TECH/col-right