Trending

കൈതപ്പൊയിൽ ജി.എം.യു.പി സ്കൂളിൽ അമ്മവായന പരിപാടിക്ക് തുടക്കമായി.

കൈതപ്പൊയിൽ:ഒരോ കുട്ടിയുടെയും ആദ്യ അധ്യാപിക അമ്മയാണ്.ആധുനിക ലോകത്ത് നമ്മുടെ കുട്ടികൾ പിറകിലാവാതിരിക്കാൻ അമ്മമാരും അറിവ് വർദ്ധിപ്പിക്കേണ്ടതായുണ്ട്.അമ്മമാരുടെ വായന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈതപ്പൊയിൽ ജി.എം.യു.പി സ്കൂളിൽ ''അമ്മവായന'' പരിപാടി ആരംഭിച്ചത്.



മദർ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അമ്മമാർക്ക് കൂടി വായനക്ക് നൽകുന്നതാണ് ''അമ്മവായന'' പരിപാടി. പരിപാടിയുടെ ഉൽഘാടനം  പി.ടി.എ പ്രസിഡൻറ് അബ്ദുൽ കഹാർ,മദർ പി.ടി.എ പ്രസിഡൻറ് ഷംസീന ക്ക് നൽകി നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ എം.പി അബ്ദുറഹിമാൻ,സൈനുൽ ആബിദ്,കെ.വി പരീത്,കെ.ടി ബെന്നി എന്നിവർ സംസാരിച്ചു.

കുട്ടികളുടെ ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന ''ബർത്ത് ഡേ ബുക്ക്'' പരിപാടിയും സ്കൂളിൽ നടന്ന് വരുന്നു.വായന മരിക്കുന്ന ഈ കാലഘട്ടത്തിൽ വായനക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ്  ഇരു പരിപാടികളും.


Previous Post Next Post
3/TECH/col-right