Trending

ELETTIL ONLINE NEWS UPDATES 29-10-2018

ELETTIL ONLINE NEWS UPDATES 29-10-2018
1194 തുലാം 12
1440 സഫർ 19
തിങ്കൾ  

 

                   
കേരളീയം

🅾 കേന്ദ്രം നിഷേധാത്മക നിലപാട്‌ തുടർന്നാലും പുനര്‍നിര്‍മ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി.


🅾 അമിത്ഷാ... കേരള സര്‍ക്കാറിനെ വലിച്ചു താഴയിടാന്‍ ഈ തടി പോരാ; ആ തടിയില്‍ മുഴുവന്‍ വെള്ളമാണെന്നാ തോന്നുന്നേ; വിരട്ടലൊക്കെ അങ്ങ് ഗുജറാത്തില്‍ വച്ചാല്‍ മതി; കേരളം പിടിക്കാന്‍ ജാഥ നടത്തി അടുത്തു ദിവസം തിരിച്ചുപോയത് ഓര്‍മ്മയില്ലേ..? അമിത് ഷായെ വെല്ലുവിളിച്ച്‌ മാസ് ഡയലോഗുമായി പിണറായി വിജയന്‍; ആര്‍പ്പുവിളിച്ച്‌ കൈയടിച്ച്‌ പ്രവര്‍ത്തകര്‍; പാലക്കാട്ടെ പൊതുസമ്മേളനത്തില്‍ ബിജെപി ആരോപണങ്ങള്‍ക്ക് എണ്ണിപ്പറഞ്ഞ് മറുപടിയുമായി മുഖ്യമന്ത്രി.


🅾 അറിവിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള ഉപകരണമായി സ്മാര്‍ട്ട് ക്ലാസ്മുറികള്‍; പ്രൊജക്ടര്‍, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റവുമായി സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖം മിനുക്കല്‍ തുടരുന്നു; എടരിക്കോട് സ്‌കൂളിലെ 138 ക്ലാസുകളും അത്യാധുനികം; വിദ്യാഭ്യാസത്തില്‍ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് പുതിയ കേരളാ മോഡല്‍; ഒച്ചപ്പാടുകള്‍ ഇല്ലാതെ നിശബ്ദ വിപ്ളവം നയിച്ച്‌ മന്ത്രി രവീന്ദ്രനാഥ്.


🅾 കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരത്തിന് എത്തിയപ്പോള്‍ അപമാനിച്ച്‌ കരയിപ്പിച്ചു; സിസ്റ്റര്‍ അനുപമയുടെ പരാതില്‍ കേസ് വരാതിരിക്കാന്‍ മാപ്പു പറച്ചിലും പശ്ചാത്തല വിവരണവും; കൈക്കാരന്‍ ടോമി ഉലഹന്നാന്‍ മാപ്പ്‌ പറഞ്ഞ്‌ വിവാദങ്ങളില്‍ നിന്ന് തലയൂരി; എല്ലാം നടന്നത് വികാരി ജോസ് ഒഴലക്കാട്ടിന്റെ നിര്‍ദേശ പ്രകാരം


🅾 ബഹിരാകാശത്തു പോലും പരീക്ഷണത്തിന് ആദ്യം ഇറക്കിയത് പട്ടിയെയാണ്...; ഇതും അത് പോലെയേ കാണുന്നുള്ളൂവെന്ന് ട്രോള്‍; വീടിന്റെ പണി തീരും മുമ്പ്  ബംഗാളി അതിന്റെ കക്കൂസില്‍ തൂറിയാല്‍ ഉദ്ഘാടനമാകില്ലെന്നും പരിഹാസം; കണ്ണൂരിൽ ഇറങ്ങിയ അമിത്ഷാ കിയാൽ ജീവനക്കാരോട്‌ ആയി പറഞ്ഞ  "അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്" എന്ന പ്രസ്താവനയിൽ ചർച്ച തുടരുന്നു. അമിത്ഷായുടെ ഫേസ്ബുക്ക്‌ പേജിൽ മലയാളികളുടെ പൊങ്കാല.


🅾 രണ്ടു കുട്ടികള്‍ പിറന്നിട്ടും വിവാഹം കഴിക്കാതെ യുവതിയോടൊപ്പം കഴിഞ്ഞത് നാളുകളോളം ! ചേര്‍ത്തലയില്‍ പുതിയ ജോലിക്ക് പോയപ്പോള്‍ അവിടെ മറ്റൊരു യുവതിയുമായി ബന്ധം; ആദ്യ പങ്കാളി പരാതി നല്‍കിയതോടെ 'ശാന്തിക്കാരന്‍' പൊലീസ് പിടിയില്‍; ബലാത്സംഗ കുറ്റം ചുമത്തിയതിന് പിന്നാലെ ഇയാള്‍ക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ്.ചേർത്തല പാണപ്പിള്ളി കണ്ടത്തിൽ നികർത്ത്‌ രതീഷ്‌ (32) ആണ്‌ അടിമാലി പോലീസിന്റെ പിടിയിൽ ആയത്‌. മുനിയറ ക്ഷേത്രത്തിലെ ശാന്തിക്കാരൻ ആയിരുന്നു ഇയാൾ


🅾 മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വൈകും.തിരഞ്ഞെടുപ്പ്‌ നടന്നാൽ  വോട്ട് മറിച്ച്‌ മുസ്ലിംലീഗിനെ സിപിഎം ജയിപ്പിക്കുമെന്ന് വിലയിരുത്തല്‍; മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ അമിത് ഷായുടെ പച്ചക്കൊടി; കേസ് എത്രയും വേഗം തീര്‍പ്പായി കാണാനാണ് ആഗ്രഹമെന്നും പിന്‍വലിക്കില്ലെന്നും വിശദീകരിച്ച്‌ കെ സുരേന്ദ്രൻ.  കാസര്‍ഗോഡ്; ഹൈക്കോടതിയില്‍ ജയം ഉറപ്പെന്നും ആത്മവിശ്വാസം; 67 സാക്ഷികളെ കൂടി എളുപ്പത്തില്‍ ഹാജരാക്കാനും ലീഗിനെ വെല്ലുവിളിച്ച്‌ ബിജെപി; മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വൈകും.


🅾 ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകള്‍ സഭാ പ്രസിദ്ധീകരണത്തില്‍ 'തീവ്രവാദികള്‍' ! 'ഈ മഴയും പെയ്ത് തീരും' എന്ന തലക്കെട്ടോടുകൂടിയുള്ള ലേഖനത്തില്‍ ഫ്രാങ്കോയെ പരോക്ഷമായി പിന്തുണച്ച്‌ സിഎംഐ പുരോഹിതന്‍; ലേഖനമെഴുതിയത് ഫാ. ഏര്‍ത്തയിലുമായി അടുത്ത ബന്ധമുള്ള വൈദീകന്‍; പീഡന കേസില്‍ അറസ്റ്റിലായ മെത്രാനെ പരോക്ഷമായി പിന്തുണച്ചതിനെതിരെ പ്രതിഷേധവുമായി വിശ്വാസികളടക്കമുള്ള വരിക്കാര്‍.


🅾 കണ്ണൂര്‍ വിമാനത്താവളം അമിത് ഷായ്ക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി; പിണറായിയെ കേന്ദ്രം ബ്ലാക്ക് മെയില്‍ ചെയ്യുന്നത് ലാവലിന്‍ കേസ് ഉപയോഗിച്ച്‌; ഇന്നു കേരളം ഭരിക്കുന്നത് കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയെന്നും കെപിസിസി പ്രസിഡന്റ്


🅾 കാമുകന്റെ നിര്‍ബന്ധത്തിന് പിന്നാലെ മാനസിക രോഗിയായ ഭര്‍ത്താവിനെ ആറു വർഷം മുമ്പ്‌  ഭാര്യ കൊന്നത് കഴുത്ത് ഞെരിച്ച്‌ ; മൃതദ്ദേഹം ചന്ദ്രഗിരി പുഴയില്‍ ഒഴുക്കി വിട്ടത് പ്രായപൂര്‍ത്തിയാകാത്ത മകന്റെ സഹായത്തോടെ ! മൊഗ്രാല്‍ പുത്തൂരിലെ സക്കീനയേയും കാമുകന്‍ ഉമ്മറിനേയും ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിത്തരിച്ച്‌ ഉദ്യോഗസ്ഥര്‍; സംഭവം പുറത്ത് വന്നത് ഡിസിആര്‍ബി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ; സക്കീനയ്ക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും പൊലീസ്.


🅾 ഓൾ കേരള അഷ്റഫ് സംഗമം ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടന്നു.  അഷ്റഫ് എന്ന് പേരുള്ളവരുടെ കൂട്ടായ്മയായ ഓൾ കേരള അഷ്റഫ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്‌. പൊതുസമ്മേളനത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംകെ രാഘവൻ എംപി ,ഡോക്ടർ എം കെ മുനീർ കൂടാതെ പ്രമുഖർ പങ്കെടുത്തു


🅾 സിസിടിവി ഇടിവെട്ടി നശിച്ചു; നന്നാക്കാന്‍ കൊടുത്തെങ്കിലും തിരിച്ചു വാങ്ങാത്തത് 50,000 രൂപ വേണമെന്നതിനാല്‍; സെക്യൂരിറ്റിക്കാരന്‍ പിണങ്ങി പോയത് മോട്ടോര്‍ സ്വിച്ച്‌ ഓണ്‍ ചെയ്യുന്നതിനെച്ചൊല്ലി ശകാരിച്ചപ്പോള്‍; അക്രമം നടത്തിയത് വാച്ച്‌ മാന്‍ ഇല്ലെന്ന് അറിയാവുന്നവരെന്നും വിശദീകരിച്ച്‌ സന്ദീപാനന്ദ ഗിരി; സാളഗ്രാമത്തിന് ചുറ്റമുള്ള എല്ലാ സിസിടിവിയും അരിച്ചുപെറുക്കി അന്വേഷണം; തുമ്ബുണ്ടാക്കാന്‍ പെടാപാടുപെട്ട് പ്രത്യേക അന്വേഷണ സംഘം


🅾 അമിത് ഷാ വര്‍ഗീയത പറഞ്ഞ് കൈയടി നേടാന്‍ ശ്രമിക്കുന്നുവെന്ന് വി എസ്; ഷായ്ക്ക് ഉത്തരേന്ത്യയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്! ഇത് ഇരട്ടത്താപ്പെന്നും അച്യുതാന്ദന്‍.


🅾 കോഴിയുടെയും ഇറച്ചിയുടെയും വിലയില്‍ കുറവ്; ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 25 രൂപ. കോഴി വില 160 ൽ നിന്ന് 135 ലേക്കും ഇറച്ചി വില 240 ൽ നിന്ന് 215 ലേക്കും കുറഞ്ഞു. വരും ദിവസങ്ങളിലിലും വില കുറയാൻ സാധ്യത


🅾 സുപ്രീംകോടതിക്ക് മീതെയാണെന്ന ഭാവമൊന്നും കേരളത്തോട് വേണ്ട, ജയിലില്‍ കിടക്കേണ്ട കുറ്റം ചെയ്താല്‍ എത്ര ഉന്നതനായാലും അകത്ത് കിടക്കുക തന്നെ ചെയ്യും; അമിത് ഷായോട് ധനമന്ത്രി തോമസ്‌ ഐസക്ക്‌.


🅾 വികസനമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അജണ്ട..! മാവേലിക്കര മണ്ഡലത്തിലെ വകുപ്പിന് കീഴിലെ എല്ലാ റോഡുകളും 2020 ഓടെ പുനര്‍ നിര്‍മ്മിക്കും; ശബരിമല വിഷയത്തില്‍ കോടതിവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് തന്ത്രി; ജി സുധാകരന്‍.


🅾 നേരിയ ആശ്വാസം; സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു.പെട്രോളിന്‌ ഇന്ന് 41 പൈസയും ഡീസലിന്‌ 35 പൈസയും കുറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പെട്രോളിന്‌ 2.84 രൂപയും ഡീസലിന്‌ 1.73 രൂപയും കുറഞ്ഞു


🅾 വര്‍ണാഭമായി സ്പെഷ്യല്‍ ആംഡ് പോലീസിന്റെ ഇരുപതാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ്; പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു.251 പേരാണ്‌ പരിശീലനം പൂർത്തിയാക്കിയത്‌


🅾 ബിജെപിക്കു ധൈര്യമുണ്ടെങ്കില്‍ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിനെ നേരിടണം: പി.കെ. കുഞ്ഞാലിക്കുട്ടി.


🅾 ജോസ് മാവേലിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം കോടതി റദ്ദാക്കി.



 ശബരിമല
🅾 റിവ്യൂ ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാകുമെന്നതില്‍ സംശയമില്ല; അനുകൂല വിധിയുണ്ടായില്ലെങ്കിലും പിന്നോട്ടില്ല; സര്‍ക്കാര്‍ നിരീശ്വരവാദം വളര്‍ത്താന്‍ കോടതി വിധി വച്ചു കളിക്കുന്നു; നാമജപഘോഷയാത്രയുടെ പേരില്‍ പൊലീസ് വീടുകളില്‍കയറി വീട്ടമ്മമാരെയടക്കം ഭീഷണിപ്പെടുത്തുന്നു; ഇത് അടിയന്തരാവസ്ഥ; ശബരിമലയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിച്ച്‌ സുകുമാരന്‍ നായര്‍ മുന്നോട്ട്‌


🅾 മൂത്രമൊഴിച്ചും ചോരവീഴ്‌ത്തിയും ശബരിമല നട അടക്കുമെന്ന്  പറഞ്ഞ് പ്രകോപനമുണ്ടാക്കി; രാജ്യദ്രോഹമെന്ന് പറഞ്ഞ് ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരാതി പറഞ്ഞു; കലാപാഹ്വാനത്തിന് രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്; എടുത്തത് ജാമ്യമില്ലാ കേസ്; ശബരിമല സ്ത്രീപ്രവേശന സമരത്തില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലാകുന്നത് രണ്ടാംതവണ; തന്ത്രികുടുംബാഗം വീണ്ടും അഴിക്കുള്ളിലേക്ക്


🅾 ശബരിമലയില്‍ പോയതിന് ബിജെപി നേതാക്കളുടെ ഭീഷണിയും കൊലവിളിയുമെന്ന് ബിന്ദു; താന്‍ ശബരിമലയില്‍ പോയതിന് പരിഹാരം ചെയ്യാന്‍ വൃദ്ധമാതാപിതാക്കളെ ശബരിമലയില്‍ പോവാന്‍ നേതാക്കള്‍ നിര്‍ബന്ധിക്കുന്നു; തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കാന്‍ ശ്രമം; 'ഊരുവിലക്ക്' നേരിടേണ്ടി വന്നു; ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും കോടതിയെ സമീപിക്കുമെന്നും ബിന്ദു.


🅾 ശബരിമല സമരത്തിലേക്ക് എസ്‌എന്‍ഡിപിയെ സ്വാഗതം ചെയ്ത് അമിത്ഷാ; ഭക്തരോടൊപ്പമാണ് ബിജെപിക്കൊപ്പമില്ലെന്ന് വെള്ളാപ്പള്ളി; ബിഡിജെഎസും ശ്രീനാരയണീയരും സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; എസ്‌എന്‍ഡിപിയോഗത്തിന്റെ നിലപാട് സെക്രട്ടറി മാത്രം തീരുമാനിക്കുന്നതല്ലെന്നും തുഷാര്‍; ശബരിമല വിഷയത്തില്‍ എസ്‌എന്‍ഡിപി നേതൃത്വം രണ്ടു തട്ടില്‍.


🅾 അച്ഛനും മകനും കളിക്കുന്നത് നിലനില്‍പ്പിന്റെ രാഷ്ട്രീയം; വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയും കടമയുമാണെന്ന് അച്ഛന്‍ പറയുന്നതും മകന്‍ അമിത് ഷായുടെ ചിറകിനടിയില്‍ ഒളിക്കാന്‍ ശ്രമിക്കുന്നതും ഒരു ചക്കളത്തിപ്പോര്; കേന്ദ്രത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് നേരെ വരാതിരിക്കാന്‍ അച്ഛന്‍ മകനെ ഉപയോഗിക്കുന്നു; കേരളത്തിലെ കേസുകളില്‍ സംരക്ഷണം കിട്ടാന്‍ അച്ഛന്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കുന്നു; രണ്ടുപേരും പൊതു സമൂഹത്തെ വഞ്ചിക്കുകയാണെന്നും എസ്‌എന്‍ഡിപി മുന്‍ പ്രസിഡന്റ് സികെ വിദ്യാസാഗര്‍.


🅾 മന്ത്രി സുധാകരന്‌ എതിരെ വിമർശനവുമായി പന്തളം കൊട്ടാര പ്രതിനിധി. പൂജാരിമാര്‍ക്ക് അടിവസ്ത്രം ഇല്ല എന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍! ഒന്നുകില്‍ അദ്ദേഹത്തിന് അതില്ല; അല്ലെങ്കില്‍ നാട്ടിലുള്ള എല്ലാവരെയും അദ്ദേഹം പരിശോധിച്ചു കാണും; പൂജാരിമാര്‍ക്ക് അടിവസ്ത്രം ഉണ്ടോ എന്ന് പരിശോധിക്കുന്ന പണി കൂടി മന്ത്രിക്കുണ്ടെന്ന് ഇപ്പോഴാണ് ''അറിഞ്ഞതെന്നും പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മയുടെ പരിഹാസം.


🅾 മോഹന്‍ഭാഗവതിന്റേയും മോദിയുടേയും മനസ്സ് മാറ്റിയത് അദൃശ്യകരങ്ങള്‍; ശരണം വിളികളോടെ സമരം ഏറ്റെടുക്കുന്നുവെന്ന് അമിത് ഷായെ കൊണ്ട് പറയിപ്പിച്ചും ഇടപെടല്‍; റിവ്യൂഹര്‍ജിയില്‍ കേന്ദ്ര നിലപാടും ഭക്തര്‍ക്ക് എതിരാകില്ലെന്ന് ഉറപ്പാക്കി; ശബരിമലയില്‍ പരിവാറിന്റെ മലക്കം മറിച്ചിലിന് പിന്നില്‍ മിസോറാം ഗവര്‍ണ്ണറോ? ശബരിമലയിലെ വിശ്വാസത്തിലെ യുക്തിയെ തള്ളി പറയുന്ന തിരിച്ചറിവുണ്ടാക്കിയത് കുമ്മനമെന്ന് റിപ്പോര്‍ട്ട്.


🅾 ബിജെപി ഭീഷണി വിലപ്പോവില്ല! എന്‍എസ്‌എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് കോടിയേരി; എന്‍എസ്‌എസ് പ്രവര്‍ത്തിക്കേണ്ടത്‌ നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാവണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; നിലപാട് തിരുത്തണമെന്ന കോടിയേരിയുടെ ഉപദേശം അപ്രസക്തം; ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തേണ്ടത് സര്‍ക്കാരെന്നും സുകുമാരന്‍ നായര്‍


🅾 'ആര്‍എസ്‌എസ് ക്രിമിനലുകളെ നിലയ്ക്ക് നിറുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്; രക്തം വീഴ്‌ത്തിയും മൂത്രമൊഴിച്ചും സന്നിധാനത്ത് അശുദ്ധി വരുത്തി കലാപമുണ്ടാക്കാനാണ് ആര്‍എസ്‌എസ് ക്രിമിനലുകളുടെ നീക്കം'; ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനുള്ള പ്ലാന്‍ ബി പരാമര്‍ശം നടത്തിയതിന് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ച്‌ വി.ടി ബല്‍റാം എംഎല്‍എ.


🅾 അമിത് ഷാ വര്‍ഗീയത പറഞ്ഞ് കൈയടി നേടാന്‍ ശ്രമിക്കുന്നുവെന്ന് വി എസ്; ഷായ്ക്ക് ഉത്തരേന്ത്യയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്! ഇത് ഇരട്ടത്താപ്പെന്നും അച്യുതാന്ദന്‍.


🅾 സന്ദീപാനന്ദഗിരിയെ ഷിബുവാക്കാന്‍ നോക്കി.. ഒടുവില്‍ സ്വയം ശശിയായി മടക്കം! ന്യൂസ് 18 ചാനല്‍ ചര്‍ച്ചയില്‍ തീവെപ്പ് സംഭവത്തിന്റെ പേരില്‍ യുവമോര്‍ച്ച നേതാവിനെ വെള്ളം കുടിപ്പിച്ച്‌ മാലാ പാര്‍വതി; സ്‌കൂള്‍ ഓഫ് ഭഗവത്ഗീത ആക്രമിച്ചത് ബിജെപിക്കാരെങ്കില്‍ മാപ്പു പറയുമോ എന്ന ചോദ്യത്തിന് ഫേസ്‌ബുക്കിലെഴുതുമെന്ന് രാജീവ്.


🅾 രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല; ഇപ്പോള്‍ നടക്കുന്നത് കിരാത നടപടി; അടിയന്തരാവസ്ഥയില്‍ പോലും ഇത്രയേറെ അറസ്റ്റുണ്ടായിട്ടില്ല; സര്‍ക്കാര്‍ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടല്‍; ശബരിമല പ്രതിഷേധങ്ങളുടെ പേരിലുള്ള പൊലീസ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ സുധാകരന്‍.


🅾 കഴുത്തില്‍ നിന്ന് തല ഛേദിച്ചു പോയാലും ശബരിമലയില്‍ സ്ത്രീകളെ കയറ്റാനുള്ള പിണറായി വിജയന്റെ ലക്ഷ്യം നടക്കില്ല; അഞ്ചാം തീയ്യതി വൈകിട്ട് 4 മണിയോടെ പമ്പയിൽ   കുളിച്ച്‌ സന്നിധാനത്തേക്ക് വരാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം; അയോധ്യ സംഭവത്തിലെ ഭീഷണികളെ ഹൈന്ദവര്‍ നേരിട്ടതു പോലെ ഇതിനെയും നേരിടും; പിണറായി ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും: കനത്ത സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍  ഒരുങ്ങുമ്പോഴും ബിജെപി ഏറ്റുമുട്ടല്‍ പാതയിലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍.


🅾 സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ല, ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണ്; ഉമ്മന്‍ചാണ്ടി.


🅾 അമിത് ഷായുടെ ഉദ്ദേശം കലാപം, കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്; പിണറായി സര്‍ക്കാരിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി.


🅾 ശബരിമല: 517 കേസുകള്‍, അറസ്റ്റിലായവരുടെ എണ്ണം മൂവായിരം കടന്നു. ഇത്‌ വരെ 3345 പേരാണ്‌ അറസ്റ്റിൽ ആയത്‌.അറസ്റ്റ്‌ ചെയ്തവരിൽ 122 പേരെ റിമാൻഡ്‌ ചെയ്തു.ബാക്കിയുള്ളവർക്ക്‌ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചിരിക്കുകയാണ്‌.


🅾 അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു


🅾 രാഹുല്‍ തന്ത്രി കുടുംബാംഗമല്ല; വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രി കുടുംബവുമായോ ഒരു ബന്ധവുമില്ല; സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ല; രക്തം വീഴ്‌ത്തി നട അടപ്പിക്കാനുള്ള പ്ലാന്‍ ബി യുടെ പേരില്‍ അറസ്റ്റിലായതോടെ രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം


🅾 രാഹുല്‍ ഈശ്വര്‍ തന്ത്രികുടംബാംഗമല്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുബം.രാഹുൽ ഈശ്വറിന്റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രി കുടുംബത്തിന്റേത്‌ ആണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്‌.  വിധി പ്രകാരം രാഹുൽ ഈശ്വറിന്‌ ആചാരാനുഷ്ഠാനങ്ങളിൽ. ശബരിമലയുമായൊ തന്ത്രി കുടുംബവുമായൊ ഒരു ബന്ധവും ഇല്ല.പിന്തുടർച്ചാവകാശവും അദ്ദേഹത്തിനില്ല ; തന്ത്രി കുടുംബം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു


ദേശീയം


🅾 പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റീസും ചേര്‍ന്ന് നിയമിക്കുന്ന സിബിഐ ഡയറക്ടറെ രണ്ട് വര്‍ഷം തികയും മുമ്ബ് മാറ്റിയത് ചട്ടവിരുദ്ധം; റാഫേല്‍ വിവാദത്തില്‍ പെടാതിരിക്കാന്‍ കേന്ദ്രം കാട്ടിയ അതിസാഹസം വിനയാകും; സെന്‍കുമാര്‍ കേസിന് സമാനമായ സാഹചര്യത്തില്‍ സുപ്രീംകോടതി തീരുമാനം കേന്ദ്ര നിലപാടിന് എതിരായാല്‍ സിബിഐ കൂട്ടില്‍ നിന്നും പുറത്ത് ചാടും; തെരഞ്ഞെടുപ്പിന് മുമ്ബ് റാഫേലിന്റെ രഹസ്യ ഇടപാടുകള്‍ പുറംലോകം അറിഞ്ഞേക്കും.


🅾 ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാനയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ; 1993-96 കാലയളവില്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക്; എല്‍.കെ അദ്വാനിയെ വിമര്‍ശിച്ചതിന് ബിജെപി പുറത്താക്കിയ ഖുറാന തിരികെയെത്തിയത്


🅾 'മോദി ഒരു പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍; വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ മോദി ജനങ്ങള്‍ക്ക് മുന്‍പില്‍ പരാജിതനെപ്പോലെ നില്‍ക്കുകയാണ് ; മോദി തികഞ്ഞ വൈരുധ്യങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രിയാണെന്നും ശശി തരൂര്‍ അത് മനോഹരമായി എഴുതിയിട്ടുണ്ടെന്നും മന്മോഹന്‍ സിങ്.ശശി തരൂർ മോഡിയെ കുറിച്ച്‌ രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്‌


🅾 ഭര്‍ത്താവിന്റെ അവിഹിതബന്ധം ഭാര്യയുടെ ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി; ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ അവിഹിതബന്ധം വരില്ലെന്ന് കോടതി; യുവാവിന് മേല്‍ കീഴ്ക്കോടതി ചുമത്തിയ മൂന്ന് വര്‍ഷം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി.


🅾 സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയെ ഒന്നിപ്പിച്ച നേതാവ്; ഉരുക്ക് മനുഷ്യനോട് രാജ്യത്തെ യുവാക്കള്‍ ആദരവ് പ്രകടിപ്പിക്കണം; പട്ടേല്‍ ജനമദിനമായ ഒക്ടോബർ 31 ന്‌ റണ്‍ ഫോര്‍ യൂണിറ്റിയില്‍ പങ്കെടുക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി


🅾 എന്റെ ജീവിതവും എന്റെ പ്രപഞ്ചവും നീ തന്നെ; കര്‍വാ ചൗത് ആശംസകളുമായി അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും. ഭർത്താവിന്റെ ആരോഗ്യത്തിനായി ഭാര്യ അനുഷ്ഠിക്കുന്ന ചടങ്ങ്‌ ആണ്‌ കർവാ ചൗത്ത്‌


🅾 മനോഹര്‍ പരീക്കറിന് പാന്‍ക്രിയാസ് കാന്‍സര്‍; സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വിശ്വജിത്‌ റാണയാണ്‌ ഇക്കാര്യം മാധ്യമങ്ങളോട്‌ പറഞ്ഞത്‌


അന്താരാഷ്ട്രീയം


🅾 യു എസി ലെ പെൻസിൽവാനിയയിൽ നടന്ന വെടിവെപ്പിൽ മരണസംഖ്യ 11 ആയി. എല്ലാ യഹൂദന്മാരും ചാവണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് വെടിയുതിര്‍ത്തത് വലത് വംശീയവാദി; കീഴടങ്ങിയ റോബര്‍ട്ട് ബൊവേഴ്‌സ് ട്രംപിന്റെ വലിയ വിമര്‍ശകൻ. പിറ്റ്സ്ബര്‍ഗിലെ യഹൂദപള്ളിയിലുണ്ടായ വെടിവയ്‌പ്പില്‍ മരണം പതിനൊന്നായി; പെന്‍സില്‍വാനിയിലെ അക്രമം തുറന്നു കാട്ടുന്നത്‌ വൻ  സുരക്ഷാ വീഴ്ച.


🅾 റോബോട്ടുകളെ കൊണ്ട് മാലിന്യക്കുഴികളും ഓവുചാലുകളും അരിച്ച്‌ പെറുക്കിച്ച്‌ തുര്‍ക്കി; 18 പ്രതികളെയും വിട്ട് തരണമെന്ന് സൗദിയോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ്; ജമാല്‍ ഖഷോഗിയുടെ ശരീരം കണ്ടെത്തി സൗദിയെ പ്രതികൂട്ടില്‍ നിര്‍ത്തുമെന്ന വാശി വിടാതെ തുര്‍ക്കി; മാധ്യമങ്ങളുടെ അനാവശ്യ താല്‍പര്യത്തെ വിമര്‍ശിച്ച്‌ സൗദിയും.


🅾 എക്‌സിറ്റ് പെര്‍മിറ്റ് കുരുക്കില്‍ നിന്നും ഖത്തറിലെ പ്രവാസികള്‍ക്ക് 'ആശ്വാസം' ; രാജ്യം വിടാന്‍  കമ്പനി ഉടമയുടെ എക്‌സറ്റ് പെര്‍മിറ്റ് വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയത് സ്വകാര്യ മേഖലയിലെ 95 ശതമാനം തൊഴിലാളികളെ; സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍, ഗാര്‍ഹിക ജീവനക്കാര്‍ക്ക് ഭേദഗതി ബാധകമല്ല.


🅾 ട്രംപ് എത്തില്ല; റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു; ട്രംപിനെ പിണക്കിയത് ഇറാനും റഷ്യമായുള്ള ഇന്ത്യയുടെ ബന്ധം; ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നത് മറ്റ് പരിപാടികള്‍ ഉള്ളതിനാലാണെന്ന് വിശദീകരണം.


🅾 സിറിയയല്ല പാക്കിസ്ഥാനാണ് ലോകത്തിനേറ്റവും ഭീഷണി; സിറിയയില്‍ നടക്കുന്നതിന്റെ മൂന്നിരട്ടി ഭീകര പരിശീലനം നടക്കുന്നത് പാക്കിസ്ഥാനില്‍; താലിബാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭീകര സംഘടന കാശ്മീരിലെ ലെഷ്‌കര്‍ ഇ തോയിബ; ദീര്‍ഘകാലമായി ഇന്ത്യ പറയുന്ന വാദങ്ങള്‍ ഉയര്‍ത്തി പിടിച്ച്‌ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ട്.


🅾 ശ്രീലങ്കയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നില്‍ ചൈന; വിനയായത്  റനിൽ വിക്രമസിൻഹയുടെ ഇന്ത്യാ സൗഹൃദം.ലങ്കയിൽ വീണ്ടും പിടി മുറുക്കി ചൈന


🅾 യുഎഇയില്‍ നാലുദിവസം മഴയ്ക്കു സാധ്യത ; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം.


🅾 ഐറിഷ് പ്രസിഡന്റായി വീണ്ടും ഹിഗ്ഗിന്‍സ് ; ജയം 822,566 വോട്ടുകള്‍ക്ക്.എല്ലാ കൗണ്ടികളിലും ഹിഗ്ഗിൻസിന്‌ തന്നെയാണ്‌ ഭൂരിപക്ഷം.


കായികം


🅾 ഏഷ്യന്‍ ചാമ്പ്യൻസ്‌ ് ട്രോഫി ഹോക്കിയില്‍ ഇന്ന് സ്വപ്ന പോരാട്ടം; കലാശ കളിയില്‍ ഇന്ത്യ മല്ലിടുന്നത് പാക്കിസ്ഥാനുമായി; മത്സരം രാത്രി 10.40ന്; ഇന്ത്യ ഫൈനലില്‍ മാര്‍ച്ച്‌ ചെയ്തത് നിലവിലെ ജേതാക്കളായ ജപ്പാനെ തകര്‍ത്ത്.


🅾 സംസ്ഥാന സ്കൂൾ കായിക മേളക്ക്‌ ഇന്ന് സമാപനം;  പതിവ് തെറ്റാതെ എറണാകുളത്തിന് ചാമ്പ്യൻ   പട്ടം; നാലു വര്‍ഷത്തിന് ശേഷം കിരീടത്തില്‍ മുത്തമിട്ട് സെന്റ് ജോര്‍ജ്; സായിയുടെ അഭിനവും നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സിയും വേഗമേറിയ താരങ്ങള്‍; 101 പോയിന്റോടെ തലസ്ഥാനത്തിന് മൂന്നാം സ്ഥാനം.


🅾 കായിക ക്ഷമതയിലും വിക്കറ്റ് കീപ്പിങ്ങിലും പകരക്കാരനാകാന്‍ ആരുമില്ല! 37ന്റെ `ചെറുപ്പത്തില്‍` എത്രകാലം പിടിച്ച്‌ നില്‍ക്കാനാകുമെന്ന് ചോദിച്ച്‌ ക്രിക്കറ്റ് ലോകം; ഈ ഫോമില്‍ കളിക്കുന്ന ഒരാളെ ധോണി എന്ന ക്യാപ്റ്റന്‍ വെച്ച്‌ പൊറുപ്പിക്കുമായിരുന്നോ? ധോണിയെ വിശ്വസിച്ച്‌ ലോകകപ്പിന് പോകാന്‍ കഴിയില്ലെന്ന് മുന്‍ താരങ്ങള്‍; തിരുവനന്തപുരത്തേത് ധോണിയുടെ അവസാന മത്സരമോ? മുന്‍ നായകന്‍ വിരമിക്കുന്നുവെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു


🅾 എല്‍ക്ലാസിക്കോയുടെ പോരാട്ടം ഇന്ന്. ഇന്ന് രാത്രി 8.45 ന്‌ ആണ്‌ റയൽ മാഡ്രിഡ്‌, ബാഴ്സലോണ മൽസരം.


🅾 ഇന്ത്യ , വിൻഡീസ്‌ നാലാം ഏകദിനം നാളെ മുംബൈയിൽ നടക്കും.നിലവിൽ പരമ്പര 1-1 എന്ന നിലയിൽ.


🅾 പാകിസ്ഥാൻ , ഓസ്ട്രേലിയ മൂന്നാം ട്വന്റി 20 ഇന്ന് രാത്രി 9.30 ന്‌ ദുബായിൽ ആരംഭിക്കും


🅾 ഐ എൽ എല്ലിൽ ഇന്ന് നടക്കുന്ന മൽസരത്തിൽ കളി പകുതി സമയം പിന്നിടുമ്പോൾ ഗോവ പൂനക്ക്‌ എതിരെ 4-2 ന്‌ മുന്നിട്ട്‌ നിൽക്കുന്നു


സിനിമാ ഡയറി

🅾 സുരാജ് വെഞ്ഞാറമൂടിന്റെ അച്ഛന്‍ വാസുദേവന്‍ നായര്‍ (78) അന്തരിച്ചു; വേദനയോടെ വിവരം പങ്കുവച്ച്‌ നടന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും


🅾 സംവിധായകനാകുന്നതിലൂടെ പൃഥ്വിയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്‌ ; കരിയറില്‍ വളരെ ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ട് പോകുന്നത്'; മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ലൂസിഫറില്‍ അഭിനയിച്ചതും പൃഥ്വിരാജ് എന്ന 'സംവിധായക'നൊപ്പം പ്രവര്‍ത്തിച്ചതും വിവരിച്ച്‌ ടോവിനോ; സംവിധാന മോഹം മനസിലുണ്ടെന്നും താരം.


🅾 ഷൂട്ടിങ്ങിനിടെ താരങ്ങളെ ഒരാഴ്ചത്തേക്ക് നല്‍കണമെന്ന് വാട്‌സ് അപ്പ് സന്ദേശം അയച്ചത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക്; ഏകപക്ഷീയ തീരുമാനം എടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; അമ്മയുടെ സ്‌റ്റേജ് ഷോയില്‍ അനിശ്ചിതത്വം മാറിയേക്കും; നിര്‍മ്മാതാക്കളെ മോഹന്‍ലാല്‍ വിളിച്ചു; മഞ്ഞുരുകും.


🅾 വിക്കുള്ള വക്കീല്‍ വാദിക്കുക നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടിയോ? 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന പേര് ആവേശത്തോടെ ഏറ്റെടുത്ത് ഫാന്‍സുകാര്‍; ദിലീപിന് കൂട്ടായെത്തുന്നത് മംമ്താ മോഹന്‍ദാസ് എന്ന ഭാഗ്യ നായിക; ബി ഉണ്ണികൃഷ്ണന്‍ ചിത്രം ചര്‍ച്ചയാകുന്നു


🅾 ശില്‍പ്പയായി വിജയ് സേതുപതിയുടെ സൂപ്പര്‍ ഡാന്‍സ്; സൂപ്പര്‍ ഡീലക്‌സിന്റെ ചിത്രീകരണവേളയിലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; സേതുപതിയുടെ നൃത്തം നീല സാരിയും പിങ്ക് ബ്ലൗസുമണിഞ്ഞ് അതി മനോഹരിയായി; വീഡിയോ പുറത്തു വിട്ടതും മക്കള്‍സെല്‍വന്‍  വിജയ് സേതുപതി തന്നെ


🅾 ഐഎഫ്‌എഫ്‌കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. 2000 രൂപയാണ്‌ ഡെലഗേറ്റ്‌ പാസ്‌, വിദ്യാർത്ഥികൾക്ക്‌ ഇത്‌ 1000 രൂപയാണ്‌


🅾 ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് യുവാക്കളുടെ കഥയുമായി ജിത്തു ജോസഫ്; മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ മോഷന്‍ വീഡിയോ പുറത്തുവിട്ടു. കാളിദാസ്‌ ജയറാം നായകൻ ആകുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളി നായികയാവും


🅾 ഓസ്കാറിന്‌ മൽസരിക്കാൻ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി തിരഞ്ഞെടുത്തിരിക്കുന്ന ആസാമീസ്‌ ചിത്രം  വില്ലേജ് റോക്‌സ്റ്റാര്‍സ്; ഓസ്‌കറിന് മത്സരിക്കാന്‍ സംവിധായികയ്ക്ക് ഒരു കോടി നല്‍കി ആസാം  സര്‍ക്കാര്‍.


🅾 വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'നിത്യഹരിത നായകന്‍' നവംബര്‍ 16 മുതല്‍ തീയേറ്ററുകളിലേക്ക്.


🅾 ഔസേപ്പച്ചന്റെ സംഗീതത്തില്‍ ഒരു കുപ്രസിദ്ധ പയ്യനിലെ വീഡിയോ സോങ് പുറത്തിറങ്ങി. മധുപാൽ സംവിധാനം നിർവ്വഹിച്ച ടൊവിനൊ നായകൻ ആയ ചിത്രത്തിന്റെ ഗാനരചനയിലൂടെ വീണ്ടും ശ്രദ്ദേയനായി ശ്രീകുമാരൻ തമ്പി.



Previous Post Next Post
3/TECH/col-right