മരണം:മാമു മാസ്റ്റർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 27 October 2018

മരണം:മാമു മാസ്റ്റർ

മരണം
27-10-2018

താമരശ്ശേരി: മുസ്ലിം ലീഗ് നേതാവും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ സി മാമു മാസ്റ്റര്‍(68) അന്തരിച്ചു. 
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെയാണ് അസുഖ ബാധിതനായി കിടപ്പിലായത്. ജില്ലാ പഞ്ചായത്ത് അംഗം, പരപ്പന്‍പൊയില്‍ നുസ്‌റത് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.........


*കെ.സി.മാമു മാസ്റ്റർ*
*==============================*

*1968ൽ പരപ്പൻ പൊയിൽ മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി / പ്രസിഡന്റ്,താലൂക്ക് യൂത്ത് ലീഗ് സെക്രട്ടറി,ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ശേഷം വാർഡ് ലീഗ് പ്രസിഡന്റ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ്,8 വർഷം മണ്ഡലം ലീഗ് വൈ: പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ജില്ലാ ലീഗ് കമ്മറ്റി അംഗമാണ് .*
*കൊടുവള്ളി മണ്ഡലം UDF കൺവീനറായി തുടരവെയാണ് രോഗബാധിതനാവുന്നത്. 33 വർഷം അധ്യാപകനായി ഈങ്ങാപ്പുഴ MGM ഹൈസ്കൂളിൽ സേവനം ചെയ്തു.KAMA സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു.* 

*ഒരു തവണ ജില്ലാ പഞ്ചായത്ത് മെമ്പറായും 2 തവണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.*  *താമരശ്ശേരി സഹകരണ ബാങ്കിലും മിൽക്ക് സൊ സൈറ്റിയിലും ഡയരക്ടറായും അർബൻ ബാങ്ക് സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവർത്തിച്ചു.*
*10 വർഷം താമരശ്ശേരി CHസെന്റർ പ്രസിഡന്റായും പ്രവർത്തിച്ചു.1968ൽ രൂപീകരിച്ച പരപ്പൻ പൊയിൽ നുസ്റത്തുൽ മുഹ്താജീൻ സംഘത്തിന്റെ 49 വർഷത്തിൽ ഇടക്കാലത്ത് 6 വർഷം ഒഴിച്ച് ജനറൽ സിക്രട്ടറിയും സ്കൂൾ മാനേജരുമായി പ്രവർത്തിച്ചു.പരപ്പൻ പൊയിൽ വായനശാലയുടെ സിക്രട്ടറിയായും രിയാളുൽ ഉലൂം മദ്രസയുടെ സെക്രട്ടറിയും / പ്രസിഡന്റുമായി ദീർഘകാലം പ്രവർത്തിച്ചു.പരപ്പൻ പൊയിൽ മസ്ജിദുൽ നൂർ പ്രസിഡന്റ്, രാരോത്ത് ഗവ :മാപ്പിള ഹൈസ്കൂളിന്റെ 14 വർഷത്തെ PTA പ്രസിഡന്റായും സേവനം ചെയ്തു.*


*ഒരു പുരുഷായുസ്സ് കൊണ്ട് മാന്ത്രിക പ്രവർത്തനം നടത്തിയ മഹാമനീഷിയാണ് ഇന്ന് അന്തരിച്ച കെ.സി മാമുമാസ്റ്റർ. ഒരു പാട് പാവപ്പെട്ട യുവതികളുടെ മംഗല്യ സ്വപ്നം സാക്ഷാൽകരിച്ച നാടിന്റെ രക്ഷിതാവും.*

*നിരവധി സാമൂഹ്യ സാംസ്കാരിക സംഘടകളിൽ സാരഥ്യം, 2015-17 ബൈത്തുറഹ്മ ചെയർമാൻ തുടങ്ങീ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേതൃപരമായ ധൈര്യം പകർന്ന മഹാ വ്യക്തിത്വമാണ്.*


*ജനാസ നിസ്കാരം രാവിലെ 9 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.*

No comments:

Post a Comment

Post Bottom Ad

Nature