ബൈക്കിൽ സഞ്ചരിച്ച യുവതി ബസ് കയറി മരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 26 October 2018

ബൈക്കിൽ സഞ്ചരിച്ച യുവതി ബസ് കയറി മരിച്ചു.

കോഴിക്കോട്: ബൈക്കിൽ സഞ്ചരിച്ച യുവതി ബസ് കയറി മരിച്ചു. കോഴിക്കോട് മാവൂർ റോഡിലുള്ള സീമ ടവ്വറിലെ  3G മൊബൈൽ കടയിലെ ജീവനക്കാരിയായ വയനാട് സ്വദേശിനി  അമ്പിളി വിജയൻ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ന് പൊറ്റമ്മലിലാണ് അപകടം നടന്നത്.കൂടരഞ്ഞി നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.സി എന്ന സ്വകാര്യ ബസ് കയറിയാണ് മരണം.  

സഹപ്രവർത്തകനായ റിനീഷ് (24) എന്ന യുവാവിന്റെ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടത്തിൽ പെട്ടത്.ഇരുവരും കോഴിക്കോട് മാവൂര്‍ റോഡില്‍ സീമ ടവറിലെ ത്രീജി മൊബൈല്‍ വേള്‍ഡിലെ ജീവനക്കാരാണ്. 

ഹോസ്റ്റലില്‍ താമസിക്കുന്ന അമ്പിളി തൊണ്ടയാട് വെച്ചാണ് കടയിലേക്ക് പോവുകയായിരുന്ന റിനീഷിന്റെ ബൈക്കില്‍ കയറിയത്. അല്‍പ്പം മുന്നോട്ട് നീങ്ങിയപ്പോള്‍ പിറകില്‍ വന്ന ബസ്സ് ഇവരുടെ ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ അമ്പിളിയെ ഉടന്‍ തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും.ജീവന്‍ രക്ഷിക്കാനായില്ല.റനീഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അമ്പിളിയുടെ മാതാവ് രാധാമണി.No comments:

Post a Comment

Post Bottom Ad

Nature