ജോര്‍ജ് എം.തോമസ് എം.എല്‍.എ രാജിവെക്കണം: യൂത്ത് കോൺഗ്രസ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 26 October 2018

ജോര്‍ജ് എം.തോമസ് എം.എല്‍.എ രാജിവെക്കണം: യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി:അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമി കൈവശം വക്കുകയും ആദായം ഉപയോഗിക്കുകയും, ചെയ്യുന്ന തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം.തോമസിന്‍റെ നിലപാട് പാവപ്പെട്ട ഭൂരഹിതരോട് കാണിച്ച കൊടും വഞ്ചനയാണെന്നും എം.എല്‍.എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


റവന്യു അധികൃതരുടെ ഒത്താശയോടെയാണ് ഈ ഭൂമി അദ്ദേഹം ഉപയോഗിച്ചു വരുന്നത്.ഗുരുതരമായ അധികാര ദുര്‍വിനിയോഗം നടത്തിയ എം.എല്‍.എ ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല.
    

നജീബ് കല്‍പ്പൂര് അധ്യക്ഷനായി. പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലിമെന്‍റ് വൈസ് പ്രസിഡന്‍റ് വി.എന്‍ ജംനാസ് ഉദ്ഘാടനം ചെയ്തു.നവീന്‍ കൊട്ടാരത്തില്‍,ജിജു കള്ളിപ്പാറ,ജോര്‍ജ്ജ് കുട്ടികക്കാടം പൊയില്‍,സിജോ മച്ചുകുഴിയില്‍,സെബിന്‍ പൈമ്പിള്ളില്‍,ഉന്മേഷ് മരഞ്ചാട്ടി,അരുണ്‍ കല്ലിടുക്കില്‍ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature