കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറസ്റ്റില്‍. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 26 October 2018

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറസ്റ്റില്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ ആയിരുന്നു നടപടി. രാഹുലിനെ അറസ്റ്റ് ചെയ്ത് എത്തിച്ച ലോധി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം.സി.ബി.ഐ മേധാവിയെ മാറ്റിയതിനെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. 

സി.പി.എം അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുത്തു. അര്‍ധരാത്രിയില്‍ സി.ബി.ഐ മേധാവിയെ മാറ്റിയ നടപടി ലജ്ജാവഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ യുദ്ധ വിമാന ഇടപാടിനെ കുറിച്ചുള്ള അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് സര്‍ക്കാര്‍ നടപടിയെന്നും രാഹുല്‍ ആരോപിച്ചു. 

രാജ്യത്തെ മുഖ്യ കുറ്റാന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സി.ബി.ഐ നടത്തി വരുന്ന മുഴുവന്‍ അന്വേഷണങ്ങളും നിര്‍ത്തിവെക്കണം. സി.ബി.ഐയെ 'ക്ലോസ്ഡ് ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍' എന്ന് വിളിച്ച് പ്രതിഷേധക്കാര്‍ പരിഹസിച്ചു.

No comments:

Post a Comment

Post Bottom Ad

Nature