
മുഹമ്മദ് അലിയുടെ ഭാര്യ ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം വസ്ത്രം അലക്കാനും കുളിക്കാനുമായി മുറ്റത്തേക്കിറങ്ങിയിരുന്നു. അല്‍പ്പ സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനായില്ല.
തുടര്‍ന്ന് അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കുഞ്ഞിനെ കണിറ്റില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസി കിണറ്റില്‍ ഇറങ്ങി കുഞ്ഞിനെ കരക്കെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മുഹമ്മദ് അലിയുടെ സഹോദര ഭാര്യയും രണ്ടര വയസ്സുകാരനായ മകനും മാത്രമാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി വീട്ടുകാരെ ചോദ്യം ചെയ്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
No comments:
Post a Comment